ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അന്ധനായ ഒരു പെയിന്ററായാണ് ഫഹദ് എത്തുന്നത്. ആർട്ടിസ്റ്റ് എന്ന് താൽക്കാലികമായി പേരു നൽകിയിരിക്കുന്ന ചിത്രത്തിൽ ഫഹദിന്റെ ഭാര്യാ വേഷത്തിൽ യുവനടി ആൻ അഗസ്റ്റിൻ എത്തും.

അന്ധനായ ഒരു പെയിന്ററുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്ന് മാത്രമാണ് സംവിധായകൻ ശ്യാമപ്രസാദ് ഇതിനെ കുറിച്ച് നൽകുന്ന സൂചന. ശ്യാമപ്രസാദ് തന്നെയാണ് ചിത്രത്തിന് കഥയും തിരക്കഥയും രചിക്കുന്നത്. ഷൂട്ടിംഗ് തിരുവനന്തപുരത്ത് ഉടൻ തന്നെ ആരംഭിക്കും.

ശ്യാമപ്രസാദിന്റെ ചിത്രത്തിൽ ആദ്യമായി അഭിനയിക്കുന്നതിൽ ഫഹദ് ഫാസിലും ആവേശഭരിതനാണ്. തന്റെ ദീർഘനാളത്തെ ഒരു ആഗ്രഹമാണ് ഇതിലൂടെ സഫലമാകാൻ പോകുന്നതെന്ന് ഫഹദ് പറഞ്ഞു.

Fahad Fazil

Keywords: malayalam new film, malayalam film artist, film artist fahad, film artist images, film artist image gallery