അരുണ്* വൈദ്യനാഥന്* സംവിധാനം ചെയ്യുന്ന ‘പെരുച്ചാഴി’ എന്ന ചിത്രത്തില്* മോഹന്*ലാല്* നായകനാകുന്നു എന്ന വാര്*ത്ത മാധ്യമങ്ങള്* കഴിഞ്ഞ ദിവസം നല്*കിയിരുന്നല്ലോ. എന്നാല്* ഈ പ്രൊജക്ടിന്*റെ കാര്യത്തില്* അവ്യക്തത നിലനില്*ക്കുന്നതായാണ് പുതിയ റിപ്പോര്*ട്ട്. ഈ വാര്*ത്ത മോഹന്*ലാലിനെ അസ്വസ്ഥനാക്കിയെന്നും സൂചനയുണ്ട്.


“ഞാന്* അഭിനയിക്കുന്ന പുതിയ പ്രൊജക്ടുകളേക്കുറിച്ച് ഏറെ റൂമറുകള്* ഇപ്പോള്* പ്രചരിക്കുന്നുണ്ട്. മേയ് മാസത്തില്* വിജയ്ക്കൊപ്പം ഒരു തമിഴ് സിനിമയില്* ഞാന്* അഭിനയിക്കുന്നുണ്ട്. അതിനുമുമ്പ് ഞാന്* ഒരു മലയാളം ചിത്രവും ചെയ്യുന്നുണ്ട്. അതിന്*റെ ഡിസ്കഷനുകള്* നടക്കുകയാണ്. ഇവ രണ്ടുമല്ലാതെ, ഞാന്* ഒരു പ്രൊജക്ടും കണ്*ഫേം ചെയ്തിട്ടില്ല” - മോഹന്*ലാല്* അറിയിച്ചു.

എന്നാല്* ഈ വര്*ഷം അവസാനം ‘പെരുച്ചാഴി’ തുടങ്ങുമെന്നും മോഹന്*ലാലാണ് നായകനെന്നും അമേരിക്കയിലാണ് ചിത്രീകരണമെന്നും അരുണ്* വൈദ്യനാഥന്* കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

“അമേരിക്കയിലാണ് പെരുച്ചാഴിയുടെ ചിത്രീകരണം. ഈ വര്*ഷം അവസാനം ഷൂട്ടിംഗ് തുടങ്ങും. പ്രീ പ്രൊഡക്ഷന്* ജോലികളും വിസാ ഫോര്*മാലിറ്റികളും പൂര്*ത്തിയായിക്കഴിഞ്ഞു. ഞാന്* മോഹന്*ലാലിന്*റെ ഒരു കടുത്ത ആരാധകനാണ്. അദ്ദേഹത്തിന് പെരുച്ചാഴിയിലെ കഥാപാത്രം പൂര്*ണമായും ഇണങ്ങുന്നതാണ്” - വ്യത്യസ്തമായ പ്രമേയമാണ് ഈ ചിത്രത്തിലേക്ക് മോഹന്*ലാലിനെ ആകര്*ഷിച്ചതെന്നും അരുണ്* വൈദ്യനാഥന്* പറയുന്നു. ഒരു അമേരിക്കന്* നടിയാണ് ഈ സിനിമയില്* മോഹന്*ലാലിന്*റെ നായികയാകുന്നതെന്നും അരുണ്* പറഞ്ഞിരുന്നു.

അരുണ്* ഇത്ര ഉറപ്പിച്ചു പറയുകയും മോഹന്*ലാല്* അത് നിഷേധിക്കുകയും ചെയ്യുകയാണ്. എന്തായാലും ‘പെരുച്ചാഴി’ എന്ന പ്രൊജക്ട് പ്രഖ്യാപിക്കപ്പെട്ട് മണിക്കൂറുകള്*ക്കുള്ളില്* തന്നെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.




More stills



Keywords:Mohanlal,Arun Vidyanathan,Peruchazhi,Vijay,malayalam film news