മോഹന്*ലാലും സിദ്ദിക്കും രണ്ട് പതിറ്റാണ്ടുകള്*ക്ക് ശേഷം ഒത്തുചേരുകയാണ്. ലേഡീസ് ആന്*റ് ജെന്*റില്*മാന്* എന്ന് പേരിട്ട പടം ചിത്രീകരണം പുരോഗമിക്കുകയാണ്. ചന്ദ്രബോസ് എന്ന കഥാപാത്രത്തെയാണ് മോഹന്*ലാല്* ഈ ചിത്രത്തില്* അവതരിപ്പിക്കുന്നത്.


ഐ ആം ചന്ദ്രബോസ്, എ ജെന്*റില്**മാന്* എന്നാണ് ആരെ പരിചയപ്പെട്ടാലും ചന്ദ്രബോസ് ആദ്യം പറയുക. ഇങ്ങനെയൊരു പരിചയപ്പെടലില്* ആര്*ക്കും അല്*പ്പം കല്ലുകടി തോന്നുമെങ്കിലും പിന്നീട് മനസിലാകും അത് പൂര്*ണമായും ശരിയാണെന്ന്. വിരല്*ത്തുമ്പുവരെ മാന്യനാണ് ചന്ദ്രബോസ്.

മനസ്സുനിറയെ നന്**മയുള്ള വ്യക്തി. അയാള്* എവിടെനിന്നുവന്നെന്നോ, എന്താണ് അയാളുടെ ലക്*ഷ്യമെന്നോ, ആരാണ് അയാള്* എന്നോ ആര്*ക്കും അറിയില്ല. അയാള്* ഒന്നിനെക്കുറിച്ചും ആകുലപ്പെടുന്നില്ല. പരമാവധി സത്യസന്ധമായി, പവര്*ഫുളായി, ക്രിയേറ്റീവായി ഇന്ന് എന്ന സത്യത്തെ ഉള്*ക്കൊണ്ട് ജീവിക്കുക എന്നതുമാത്രമാണ് അയാളുടെ രീതി. ആര്*ക്കും വളരെ ഈസിയായി അയാളിലേക്കെത്താം. എന്ത് സഹായവും ചോദിക്കാം. നോ എന്നൊരു മറുപടി അയാളില്* നിന്ന് ഉണ്ടാകില്ല.

ഇങ്ങനെയുള്ള ചന്ദ്രബോസിന്*റെ ജീവിതത്തിലേക്ക് നാല് സ്ത്രീകള്* കടന്നുവന്നാലോ? അപ്പോള്* സംഭവിക്കുന്ന രസങ്ങളാണ് ലേഡീസ് ആന്*റ് ജെന്*റില്**മാന്* പറയുന്നത്. പൂര്*ണമായും ഒരു കോമഡി ഫാമിലി എന്*റര്*ടെയ്നറായിരിക്കും ഈ സിനിമ. മോഹന്*ലാലിന്*റെ ഹ്യൂമര്* പ്രകടനമായിരിക്കും ഈ ചിത്രത്തിന്*റെ ഹൈലൈറ്റ്.

മീരാ ജാസ്മിന്* ഈ സിനിമയിലൂടെ വീണ്ടും മോഹന്*ലാലിന്*റെ നായികയാകുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. എന്നാല്* മോഹന്*ലാലിന്*റെ ഭാര്യാവേഷത്തില്* എത്തുന്നത് മം*മ്തയാ*ണ്. ജ്യോതി എന്ന എയര്*ഹോസ്റ്റസായി പത്മപ്രിയ എത്തുന്നു. മിത്രാ കുര്യനും ചിത്രത്തിലെ നായികയാണ്. സത്താറിന്*റെയും ജയഭാരതിയുടെയും മകന്* കൃഷ്* ഒരു പ്രധാന വേഷത്തിലെത്തുന്നു. മനോജ്* കെ ജയന്*, ഗണേഷ്കുമാര്*, ശിവജി ഗുരുവായൂര്*, കൃഷ്ണകുമാര്* തുടങ്ങിയവരും അഭിനയിക്കുന്നു. റഫീഖ്* അഹമ്മദിന്*റേതാണ്* ഗാനങ്ങള്*. ഛായാഗ്രഹണം സതീഷ് കുറുപ്പ്*.

വിയറ്റ്നാം കോളനിയേക്കാള്* വലിയ ഒരു വിജയചിത്രത്തിനായാണ് മോഹന്*ലാലും സിദ്ദിക്കും ഈ പ്രൊജക്ടിലൂടെ വീണ്ടും ഒത്തുചേരുന്നത്.



Mohanlal more stills




Keywords:Mohanlal,Manoj K Jayan,Ganesh Kumar,Shivaji guruvayoor,Siddique,Viyatnamcolony,Ladies and gentleman,Padmapriya,Meera Jasmin,malayalam film news