ഐപിഎല്* ആറാം പതിപ്പില്* ബാംഗ്ലൂര്* റോയല്* ചലഞ്ചേഴ്*സിനെ ഇത്തവണ നയിക്കുന്നത് വിരാട് കോഹ്*ലി. ടീം ഉടമ വിജയ് മല്യയാണ് റോയല്* ചലഞ്ചേഴ്*സിന്റെ വെബ്*സൈറ്റില്* ഇക്കാര്യം വ്യകതമാക്കിയത്.


കഴിഞ്ഞ സീസണില്* ന്യൂസിലന്*ഡ് താരം ഡാനിയേല്* വെട്ടോറിയാണ് റോയല്* ചലഞ്ചേഴ്*സിനെ നയിച്ചത്. റോയല്* ചലഞ്ചേഴ്*സിന്റെ ക്യാപ്റ്റനായി തെരഞ്ഞെടുത്തതില്* തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് കോഹ്*ലി പ്രതികരിച്ചു.

ഐപിഎല്ലില്* മികച്ച മികച്ച പ്രകടനമാണ് കോഹ്*ലിയുടേത്. ഐപിഎല്ലില്* റണ്* വേട്ടയില്* പതിനൊന്നാം സ്ഥാനത്ത് നില്*ക്കുന്ന കോഹ് ലി 119.28 റണ്* ശരാശരിയില്* ഇതുവരെ 1639 റണ്*സെടുത്തിട്ടുണ്ട്.

ഐപിഎല്ലില്* ഇതുവരെ 8 അര്*ധസെഞ്ച്വറികള്* നേടിയ കോഹ്*ലി ചാമ്പ്യന്*സ് ലീഗ് ട്വന്റി-20 ചരിത്രത്തിലെ റണ്*വേട്ടയില്* മൂന്നാം സ്ഥാനത്ത് നില്*ക്കുന്ന താരമാണ്.
കൊഹ്*ലിയുടെ നേതൃത്വം ടീമിന് ഏറെ ഗുണകരമാകുമെന്ന് വിജയ് മല്യ അഭിപ്രായപ്പെട്ടു.



More stills



Keywords:Virad Kohli,IPL,Royal Challangers,cricket news,sports news,Twenty20