തമിഴകത്തിന് എന്നും പ്രിയങ്കരനാണ് മോഹന്*ലാല്*. മണിരത്നം ഉള്*പ്പടെയുള്ള തമിഴ് സംവിധായകര്* മോഹന്*ലാലിന്*റെ കടുത്ത ആരാധകരുമാണ്. മലയാളത്തിലെ ഏറ്റവും ജനപ്രീതിയുള്ള ഈ താരരാജാവ് ഇനി തമിഴിന് കൂടുതല്* പ്രാധാന്യം നല്*കാനൊരുങ്ങുന്നു.


അതിന്*റെ ഭാഗമായാണ് തമിഴ് സൂപ്പര്*സ്റ്റാര്* വിജയ്ക്കൊപ്പം ഒരു സിനിമ ചെയ്യാനുള്ള ആലോചന. ‘ജില്ല’ എന്ന ആ പ്രൊജക്ട് മേയ് മാസത്തില്* ചിത്രീകരണം തുടങ്ങുകയാണ്. തന്*റെ ഇമേജിനും താരമൂല്യത്തിനും അനുസരിച്ചുള്ള അതിഗംഭീരമായ കഥാപാത്രമായാണ് മോഹന്*ലാല്* ജില്ലയില്* വരുന്നത്. വിജയിന്*റെ വേഷത്തേക്കാള്* ഒരുപടി മുന്നില്* നില്*ക്കുന്ന കഥാപാത്രം.

പൂര്*ണമായും ഒരു ആക്ഷന്* എന്*റര്*ടെയ്നറായ ‘ജില്ല’യുടെ സംവിധായകന്* നേശനാണ്. നിര്*മ്മാണം ആര്* ബി ചൌധരി. മേയ് രണ്ടിന് ആദ്യ ചെഡ്യൂള്* ചിത്രീകരണം ആരംഭിക്കും. 20 ദിവസത്തെ ഡേറ്റാണ് ആദ്യ ഷെഡ്യൂളില്* മോഹന്*ലാല്* നല്*കിയിരിക്കുന്നത്. അടുത്ത ഷെഡ്യൂള്* ഓഗസ്റ്റിലാണ്. സാധാരണയായി ഇത്രയധികം ഡേറ്റുകള്* അന്യഭാഷാ ചിത്രങ്ങള്*ക്ക് മോഹന്*ലാല്* നല്*കാറില്ല.

2003ല്* മോഹന്*ലാലിനെ നായകനാക്കി ‘പോപ്കോണ്*’ എന്നൊരു തമിഴ് ചിത്രം നാസര്* സംവിധാനം ചെയ്തിരുന്നു. അത് വലിയ പരാജയമായി. അതിന് ശേഷം 2009ല്* ഉന്നൈപ്പോള്* ഒരുവന്* എന്ന സിനിമയില്* കമലഹാസനൊപ്പം മോഹന്*ലാല്* വന്* തിരിച്ചുവരവ് നടത്തി.

‘ജില്ല’ തമിഴകത്തും മലയാളത്തിലും വന്* വിജയം നേടുമെന്നാണ് സിനിമാലോകത്തെ പ്രതീക്ഷകള്*. ബിഗ് ബജറ്റിലാണ് ആര്* ബി ചൌധരി ഈ സിനിമ ഒരുക്കുന്നത്.

അതേസമയം, അരുണ്* വൈദ്യനാഥന്* സംവിധാനം ചെയ്യുന്ന ‘പെരുച്ചാഴി’ എന്ന മലയാളം പ്രൊജക്ടില്* മോഹന്*ലാല്* അഭിനയിക്കുന്ന കാര്യത്തില്* സംശയമാണ്. തമിഴ് സംവിധായകനായ അരുണ്* വൈദ്യനാഥന്* ഈ സിനിമ മലയാളത്തിലാണ് എടുക്കുന്നത് എന്ന് പ്രഖ്യാപിച്ചത് മോഹന്*ലാലിനെ ക്ഷുഭിതനാക്കിയിരുന്നു. അരുണ്* ഈ സിനിമ തമിഴിലേക്ക് ഡബ്ബ് ചെയ്യുമെന്ന് ഉറപ്പാണ്. അങ്ങനെ ഒരു ഡബ്ബിംഗ് ചിത്രത്തിലൂടെ തമിഴില്* റീ എന്**ട്രി നടത്താല്* മോഹന്*ലാലിന് ഉദ്ദേശമില്ല. അതുകൊണ്ടുതന്നെയാണ് പെരുച്ചാഴിക്ക് റെഡ് സിഗ്നല്* നല്*കി മോഹന്*ലാല്* ‘ജില്ല’ ആരംഭിക്കുന്നത്.



More stills


Keywords:Mohanlal,Peruchazhi,Jilla,Maniratnam,Arun Vidyananthan,KamalHaasan,Unnaipol Oruvan,malayalam film news