തനിക്ക്* ലഭിച്ച മികച്ച നടനുള്ള സംസ്*ഥാന പുരസ്*കാരം മലയാള സിനിമയുടെ പിതാവായ ജെ.സി. ഡാനിയേലിന്* സമര്*പ്പിക്കുന്നുവെന്ന്* നടന്* പൃഥ്വിരാജ്*. അവാര്*ഡ്* നേടിത്തന്ന അയാളും ഞാനും തമ്മില്*, സെല്ലുലോയിഡ്* എന്നീ രണ്ടു ചിത്രങ്ങളും ജനങ്ങള്* ഏറ്റെടുത്തതില്* അതിയായ സന്തോഷമുണ്ടെന്നും പൃഥ്വി പറഞ്ഞു.

എല്ലാ സിനിമകളിലേയും കഥാപാത്രങ്ങളെ താന്* മികച്ചതാക്കാന്* പരിശ്രമിക്കാറുണ്ട്*. ഇപ്പോള്* അവാര്*ഡ്* നേടിത്തന്ന രണ്ടു ചിത്രങ്ങളിലേയും തിരക്കഥയും സംവിധാനവും മറ്റെല്ലാ ഘടകങ്ങളും ഒത്തു വന്നത്* തീര്*ച്ചയായും തന്റെ പ്രകടനം നന്നാക്കാന്* ഏറെ സഹായിച്ചുവെന്നും പൃഥ്വി പറഞ്ഞു. ഇതു രണ്ടാം തവണയാണ്* പൃഥ്വിയെത്തേടി മികച്ച നടനുള്ള സംസ്*ഥാന അവാര്*ഡെത്തുന്നത്*. 2006 ല്* പത്മകുമാര്* സംവിധാനം ചെയ്*ത വാസ്*തവം എന്ന ചിത്രത്തിലെ പ്രകടനത്തിന്* പൃഥ്വി സംസ്*ഥാന അവാര്*ഡിന്* അര്*ഹനായിരുന്നു.


സെല്ലുലോയിഡില്* വിഗതകുമാരന്* എന്ന മലയാളത്തിലെ ആദ്യ സിനിമയുടെ സൃഷ്*ടാവായ ജെ.സി. ഡാനിയേലിനാണ്* പൃഥ്വി ജീവന്* പകര്*ന്നത്*. അയാളും ഞാനും തമ്മില്* എന്ന ചിത്രത്തില്* അലസനായ മെഡിക്കല്* വിദ്യാര്*ത്ഥിയില്* നിന്ന്* ഉത്തരവാദിത്വബോധമുള്ള ഏറെ പക്വത വന്ന ഡോക്*ടറിലേക്ക്* പരിവര്*ത്തനം നടത്തുന്ന രവി തരകന്* എന്ന കഥാപാത്രമായാണ്* പൃഥ്വിരാജ്* വേഷപ്പകര്*ച്ച നടത്തിയത്*. രണ്ടു ചിത്രങ്ങളിലേയും പരിപക്വമായ അഭിനയത്തികവാണ്* പൃഥ്വിയെ മികച്ച നടനാക്കിയത്*.
ജെ.സി. ഡാനിയേലിനെക്കുറിച്ച്* ഒരു സിനിമ മനസില്* രൂപപ്പെട്ടു തുടങ്ങിയ കാലം മുതല്* ഉയരമുള്ള സുമുഖനും ഊര്*ജ്വസ്വലനുമായ ജെ.സി. ഡാനിയേലിന്റെ രൂപത്തില്* താന്* സങ്കല്*പ്പിച്ചിരുന്നത്* പൃഥ്വിയെ മാത്രമാണെന്ന്* സംവിധായകന്* കമല്* മുന്*പൊരിക്കല്* അഭിപ്രായപ്പെട്ടിരുന്നു. ഏതായാലും മലയാളിയുടെ മനസ്സില്* ജെ.സി. ഡാനിയേലിനി പൃഥ്വിയുടെ രൂപമാവും.


ഇപ്പോള്* റോഷന്* ആന്*ഡ്രൂസിന്റെ 'മുംബൈ പോലീസി'ന്റെ കൊച്ചിയിലെ ലൊക്കേഷനിലാണ്* പൃഥ്വി. ജിത്തു ജോസഫിന്റെ മെമ്മറീസ്*, അമല്* നീരദിന്റെ അരിവാള്* ചുറ്റിക നക്ഷത്രം എന്നിവയാണ്* പൃഥ്വിയുടെ മറ്റ്* മലയാളം പ്രോജക്*ടുകള്*. ഇതു കൂടാതെ പൃഥ്വിരാജ്* അഭിനയിച്ച രണ്ടാമത്തെ ഹിന്ദിച്ചിത്രമായ 'ഔറംഗസേബ്*' ഈ വരുന്ന മെയില്* തീയേറ്ററുകളിലെത്തും. ഷാരൂഖ്* ഖാന്*, അഭിഷേക്* ബച്ചന്*, അമിതാഭ്* ബച്ചന്* എന്നിവരൊന്നിക്കുന്ന മറ്റൊരു ഹിന്ദിച്ചിത്രത്തിലഭിനയിക്കാനുള്ള കരാറിലും പൃഥ്വിരാജ്* ഇതിനോടകം ഒപ്പിട്ടു കഴിഞ്ഞുവെന്നും റിപ്പോര്*ട്ടുകളുണ്ട്*.

Celluloid

Keywords: Celluloid gallery, Celluloid images, film Celluloid award, malayalam film Celluloid, Celluloid prithviraj