പ്രകൃതിയും മനുഷ്യനും മൃഗങ്ങളും വിശ്വാസവും യുക്തിയുമെല്ലാം സമന്വയിപ്പിച്ചാണ് ആങ് ലീ 'ലൈഫ് ഓഫ് പൈ' സംവിധാനം ചെയ്തിരിക്കുന്നത്. നടുക്കടലില്* നാം കണ്ട സാഹസികതകള്* സാങ്കേതികത്തികവിന്റെ ദൃശ്യവിരുന്നായി മാറി ഈ ചിത്രത്തില്*. ഓസ്കര്* പുരസ്കാരം വീണ്ടും ആങ് ലീയെ തേടിയെത്തിയത് ഈ സംവിധാനമികവ് കൊണ്ടുതന്നെ.


കനേഡിയന്* എഴുത്തുകാരന്* യാന്* മാര്*ട്ടലിന്റെ ബുക്കര്* പുരസ്*കാരം നേടിയ നോവല്* 'ദ ലൈഫ് ഓഫ് പൈ'യാണ് സിനിമയാക്കിയതിലൂടെയാണ് ആങ് ലീ മികച്ച സംവിധായകനായത്. ഇന്ത്യന്* പശ്ചാത്തലമുള്ള ചിത്രത്തില്* അഭിനയിച്ചവരില്* ഏറെയും ഇന്ത്യക്കാരായിരുന്നു. ചിത്രത്തിലെ സുപ്രധാന കഥാപാത്രം ചെയ്ത സൂരജ് ശര്*മ എന്ന പുതുമുഖനായകന്* ആകട്ടെ മലയാളിയും. ഇര്*ഫാന്* ഖാന്*, തബു, ആദില്* ഹുസൈന്* എന്നിവര്* ചിത്രത്തില്* പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു. തായ്*വാന്*, പോണ്ടിച്ചേരി, മൂന്നാര്* എന്നിവിടങ്ങളിലായിരുന്നു 'ലൈഫ് ഓഫ് പൈ'യുടെ ചിത്രീകരണം.

പോണ്ടിച്ചേരിയില്* മൃഗശാല നടത്തിയ പട്ടേല്* കുടുംബത്തിന്റെ കഥയായിരുന്നു ഇത്. കുടുംബത്തോടൊപ്പം കാനഡയിലേക്ക് കടല്* മാര്*ഗം പുറപ്പെട്ട പൈ പട്ടേല്* എന്ന ബാലന്* കപ്പല്* തകര്*ന്ന് ഒറ്റപ്പെട്ടു പോകുകയാണ്. മൃഗങ്ങള്*ക്കൊപ്പം പൈ നടത്തുന്ന 227 ദിവസത്തെ സാഹസികയാത്രയാണ് ചിത്രം.

സെന്*സ് ആന്*ഡ് സെന്*സിബിലിറ്റി, ക്രൗച്ചിങ്ങ് ടൈഗര്* ഹിഡണ്* ഡ്രാഗണ്*, ഹള്*ക്ക് , ബ്രോക്ക്ബാക്ക് മൗണ്ടന്*, ലൈഫ് ഓഫ് പൈ മുതലായവ ആങ് ലീയുടെ പ്രശസ്തചിത്രങ്ങളാണ്. ക്രൗച്ചിങ്ങ് ടൈഗര്* ഹിഡണ്* ഡ്രാഗന്* (2000) മികച്ച ചിത്രത്തിനുള്ള ഓസ്ക്കര്* നേടിയിരുന്നു.


More stills


Keywords:Sense and celebraty,Life of pai,Aung Lee,Oscar,Life of pai images