ഓസ്*കറിന്റെ പകിട്ടില്* തനിക്ക്* വിശ്വാസമില്ലെന്നും ഇന്ത്യക്കാര്*ക്ക്* അതിന്റെ ആവശ്യമില്ലെന്നും സണ്ണി ഡിയോള്*. 130 കോടി ജനസംഖ്യയുള്ള നമ്മുടെ രാജ്യത്തെ സിനിമാക്കാര്*ക്ക്* ജനങ്ങളുടെ അംഗീകാരവും ദേശീയ അവാര്*ഡുമാണ്* ഏറ്റവും വിലപ്പെട്ടതെന്നാണ്* ബോളിവുഡ്* താരത്തിന്റെ അഭിപ്രായം.

തന്റെ പുതിയ ചിത്രമായ 'ഐ ലവ്* ന്യൂ ഇയറി'ന്റെ ആദ്യ പ്രദര്*ശനത്തിന്റെ ഉദ്*ഘാടന വേളയില്* മാധ്യമങ്ങളോട്* സംസാരിക്കവെയാണ്* സണ്ണി ഓസ്*കറിനെ അവഗണിക്കുന്ന രീതിയില്* അഭിപ്രായപ്രകടനം നടത്തിയത്*. തന്റെ സിനിമാജീവിതത്തിന്റെ മുപ്പതാം വര്*ഷത്തില്* നില്*ക്കുന്ന 56 കാരനായ സണ്ണി ഡിയോള്* മികച്ച നടനുളള ദേശീയ പുരസ്*കാരം രണ്ടു തവണ നേടിയിട്ടുണ്ട്*. ഖായല്* (1990), ദാമിനി (1993) എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ്* സണ്ണിക്ക്* ദേശീയ അവാര്*ഡുകള്* കിട്ടിയത്*.

ഓസ്*കര്* അവാര്*ഡു സംബന്ധിച്ച്* ഓരോ ഇന്ത്യന്* സിനിമാക്കാരുടേയും അഭിപ്രായം വ്യത്യസ്*തമാകാം. തന്റെ അഭിപ്രായം സത്യസന്ധമായി പറഞ്ഞുവെന്നേയുള്ളൂവെന്നും സണ്ണി പറഞ്ഞു. തനിക്ക്* രണ്ടു പ്രാവശ്യം ദേശീയ പുരസ്*കാരം ലഭിച്ചപ്പോഴും അത്രമാത്രം തന്റെ പ്രകടനം മികച്ചതാണോ എന്ന്* അത്ഭുതപ്പെട്ടിരുന്നുവെന്നും സണ്ണി പറഞ്ഞു. പഴയകാല ബോളിവുഡ്* നായക നടന്* ധര്*മ്മേന്ദ്രയുടെ മകനാണ്* സണ്ണി ഡിയോള്*. ധര്*മ്മേന്ദ്രയ്*ക്ക് ആദ്യ ഭാര്യ പ്രകാശ്* കൗറിലുള്ള മകനാണ്* സണ്ണി.

Sunny Deol


Keywords: sunny deol, sunny deol gallery, sunny deol images, sunny deol photos, sunny deol oscar, sunny deol photogallery