മമ്മൂട്ടിക്കും ആന്*റോ ജോസഫിനും ഇനി ചിരിക്കാം. ‘കമ്മത്ത് ആന്*റ് കമ്മത്ത്’ ലാഭം നേടി. ആദ്യ ആഴ്ചയിലെ മിന്നുന്ന പ്രകടനത്തിന് ശേഷം ബോക്സോഫീസില്* വന്* തിരിച്ചടി നേരിട്ട കമ്മത്ത് നാലാം വാരത്തിലും അഞ്ചാം വാരത്തിലും മുന്നേറ്റം നടത്തി ലാഭം നേടുകയായിരുന്നു.


ഒമ്പതുകോടിയിലധികം മുതല്*മുടക്കിയ ‘കമ്മത്ത് ആന്*റ് കമ്മത്ത്’ ഗംഭീര ഇനിഷ്യല്* കളക്ഷനാണ് നേടിയത്. എന്നാല്* ചിത്രത്തേക്കുറിച്ച് മോശം അഭിപ്രായം പ്രചരിച്ചതോടെ നാലുദിവസം കഴിഞ്ഞപ്പോള്* തിയേറ്ററുകളില്* ആളില്ലാതായി. നൂറിലധികം തിയേറ്ററുകളില്* റിലീസായ സിനിമ നാലാം വാരമെത്തുമ്പോഴേക്കും 20 കേന്ദ്രങ്ങളിലേക്ക് ചുരുങ്ങി.

അഞ്ചുകോടി രൂപയോളം സാറ്റലൈറ്റ് റൈറ്റ് നേടാനായതാണ് കമ്മത്ത് ആന്*റ് കമ്മത്തിന് ഗുണമായത്. ഇതുവരെ നാലുകോടിയിലധികം രൂപ തിയേറ്ററുകളില്* നിന്ന് നേടി. വലിയ റിലീസുകളില്ലാത്ത ഈ സമയത്ത് കമ്മത്തിന് കളക്ഷന്* വര്*ദ്ധിച്ചതോടെ നിര്*മ്മാതാവ് ആന്*റോ ജോസഫിന് ആശ്വസിക്കാം.

അതേസമയം ‘ലോക്*പാല്*’, ജോഷിയുടെ കഴിഞ്ഞ 10 വര്*ഷത്തെ സിനിമകളില്* ഏറ്റവും വലിയ പരാജയചിത്രമായി. വളരെ മോശം പ്രകടനമാണ് ഈ സിനിമ ആദ്യ ദിനങ്ങള്* മുതല്* നടത്തിയത്. നാലാം വാരമായപ്പോഴേക്കും വെറും മൂന്ന് റിലീസിംഗ് സെന്*ററുകളിലേക്ക് ഒതുങ്ങിപ്പോയ ലോക്പാല്* അധികം വൈകാതെ പ്രദര്*ശനം അവസാനിപ്പിക്കും. മോഹന്*ലാല്* തന്*റെ കരിയറില്* മറക്കാനാഗ്രഹിക്കുന്ന ചിത്രമായിരിക്കും ലോക്പാല്*.

കുഞ്ചാക്കോ ബോബന്* - ബിജുമേനോന്* ടീമിന്*റെ റോമന്*സ് സൂപ്പര്*ഹിറ്റാണ്. ഇപ്പോഴും സ്റ്റഡി കളക്ഷനുള്ള സിനിമ നിര്*മ്മാതാക്കള്*ക്ക് കോടികളുടെ ലാഭം നേടിക്കൊടുക്കുമെന്നാണ് റിപ്പോര്*ട്ടുകള്*. അമ്പതാം ദിവസത്തിലേക്ക് കടന്ന അന്നയും റസൂലും ഇപ്പോഴും പ്രേക്ഷകപ്രീതി നേടുന്നുണ്ട്.



More stills



Keywords:Kamamth and Kammath,Mammooty, Dileep,Kunchacko Boban,Biju Menon,Romans, Super Hit film,Joshy,Lokpaal.Mohanlal