ആശങ്കകള്*ക്കും കാത്തിരിപ്പിനും വിരാമമിട്ട് വിളിച്ച് ഓണാക്കാനും ഓഫാക്കാനും കഴിയുന്ന ആപ്പിള്* ടിവി അടുത്തവാരം ഇന്ത്യന്* വിപണിയിലെത്തുമെന്ന് സൂചന. 7900നടുത്തായിരിക്കും ഇന്ത്യയിലെ പ്രാഥമിക വില.


ആപ്പിള്* ടിവിയെന്നത് സ്ക്രീനോ സ്പീക്കറോ ഒന്നുമല്ല ഡിജിറ്റല്* റീസീവര്* അഥവാ ഒരു മീഡിയ സ്ട്രീമറാണ്. നിങ്ങളുടെ മാക് ഒഎസ് ഡിവൈസിലോ, ഐട്യൂണ്*സിലോ, ഐക്ലൌഡിലോ സൂക്ഷിച്ചിരിക്കുന്ന മള്*ട്ടിമീഡിയ കണ്ടന്റുകള്* നിങ്ങളുടെ HDTV യില്* ദൃശ്യമാക്കാന്* ഇതിന് സാധിക്കും. കൂടാതെ നമ്മുടെ കൈവശമുള്ള സിനിമകള്* മറ്റുള്ള ആപ്പിള്* ഉപയോക്താക്കളുമായി കൈമാറാനും സാധിക്കും.

ഗൂഗിള്* ടിവിയുമായി ഒത്തുചേര്*ന്നായിരുന്നു ആപ്പിളിന്റെ ഈ സംരംഭം.പരീക്ഷണമെന്ന നിലയില്* ആപ്പിള്* പുറത്തിറക്കിയ ടിവിയുടെ ചെറുപതിപ്പ് കഴിഞ്ഞ വര്*ഷം തന്നെ 28 ലക്ഷം ചെലവഴിഞ്ഞിരുന്നു.

ആപ്പിളിന്റെ വോയ്*സ് റെക്കഗൊനിഷന്* സ്*ഫോറ്റ്*വെയറില്* പ്രവര്*ത്തിക്കുന്ന ആപ്പിള്* ടിവി പ്രവര്*ത്തിപ്പിക്കാന്* റിമോട്ട് ആവശ്യമില്ല. നമ്മുടെ ശബ്ദം ഉപയോഗിച്ച് ടിവി ഓണ്* ചെയ്യാനും, ഓഫ് ചെയ്യാനും അതുപോലെ ചാനല്* മാറ്റുവാനും സാധിക്കും.

ഐട്യൂണ്*സിലെയും, ഐക്ലൌഡിലെയും കണ്ടന്റുകള്* സ്ട്രീം ചെയ്യാനായി വൈഫൈ ഇന്റര്*നെറ്റ് കണക്ടിവിറ്റി ഓപ്ഷനുകള്* ഈ സെറ്റ്ടോപ് ബോക്സിനുണ്ട്. എയര്*പ്ലേ മിററിങ്ങ് വഴി നിങ്ങളുടെ ഐഒഎസ് സ്ക്രീന്* തന്നെ ടിവിയിലേക്കും പകര്*ത്താവുന്നതാണ്. സിങ്കിള്* കോര്* ആപ്പിള്* A5 പ്രോസസ്സറിലാണ് ഇത് പ്രവര്*ത്തിക്കുന്നത്.

വൈഫൈ, ഇഥര്*നെറ്റ് എന്നിവ കൂടാതെ ബ്ലൂടൂത്ത്, HDMI, മൈക്രോ യുഎസ്ബി, ഒപ്റ്റിക്കല്* ഓഡിയോ കണക്ടിവിറ്റികളും ഇതിലുണ്ട്. ഇതിന്റെ നിയത്രണത്തിനായി ആപ്പിള്* റിമോട്ട് കണ്**ട്രോളും ഉണ്ട്. കൂടാതെ ഐഫോണ്*, ഐപാഡ്, ഐപോഡ് എന്നിവയുടെ റിമോട്ട് ആപ്ലിക്കേഷന്* ഉപയോഗിച്ചും ആപ്പിള്* ടിവി നിയന്ത്രിക്കാം.



Apple Tv More stills


Keywords:Apple Tv,Wife,Ithernet,Bluetooth,HDMI,Micro USB,Optical Audio Connectivity,Apple Remot Control,IPhone,Ipad,Ipod,,Remote Application,Itune,Business news