മലയാളത്തിന്റെ മഹാനടന്* മോഹന്*ലാലിന്റെ നേതൃത്വത്തില്* ഇളംതലമുറ സിസി*എല്ലില്* പൊരുതി സെമിയിലെത്തി. ട്വന്*റി 20 ക്രിക്കറ്റിന്റെ എല്ലാ ആവേശങ്ങളും നിറഞ്ഞുനിന്ന മത്സരത്തില്* ആറ് വിക്കറ്റിനാണ് കേരള സ്ടൈക്കേഴ്സ് വിജയം കൈപ്പിടിയിലൊതുക്കിയത്. അവസാന ഓവറില്* രണ്ടാം പന്തില്* ഗെയ്ല്* കുട്ടപ്പന്*റെ കൂറ്റന്* സിക്സറിലൂടെ കേരള സ്ടൈക്കേഴ്സ് വിജയലക്ഷ്യം കണ്ടു.


69 റണ്*സെടുത്ത് കേരള സ്ട്രൈക്കേഴ്സിനെ വിജയവഴിയില്* എത്തിച്ച മദന്* മോഹനാണ് മാന്* ഓഫ് ദ മാച്ച്. ആദ്യം ബാറ്റ് ചെയ്ത കര്*ണ്ണാടക ബുള്*ഡേഴ്സ് 169 റണ്*സ് എടുത്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ കേരള സ്ട്രൈക്കേഴ്സിന് വേണ്ടി മദന്* മോഹനു പുറമേ രാജീവ് പിള്ളയും മികച്ച പ്രകടനം നടത്തി.

രാജീവ് പിള്ള 48 റണ്*സ് എടുത്തു. മോഹന്*ലാല്* ഇന്ന് മത്സരത്തിനിറങ്ങിയില്ല. എങ്കിലും കളിയില്* ആദ്യാവസാനം ആവേശം പകര്*ന്ന് ലാല്* സ്റ്റേഡിയത്തില്* നിറഞ്ഞുനിന്നു.



More stills



Keywords:Kerala strikers,Kerala cricket celebraties images,cricket news, sports news,Bineesh Kodiyeri,Mohanlal, Rajiv Pillai,Kerala cricket news