മൊബൈലില്* നിന്നുമെല്ലാം ഹെഡ്*ഫോണ്* ഉപയോഗിച്ച് ഉച്ചത്തില്* പാട്ടുകേള്*ക്കുന്നവരാണോ നിങ്ങള്*. എങ്കില്* കേള്*വിപ്രശ്*നങ്ങള്* ഉണ്ടാകാനുള്ള സാധ്യതകള്* വളരെ കൂടുതലാണ്. മൈസൂരിലെ ഓള്* ഇന്ത്യ സ്പീച്ച് ആന്*ഡ് ഹിയറിങ് നടത്തിയ പഠനത്തിലാണ് ഹെഡ്*ഫോണ്* ഉപയോഗിച്ച് ഉച്ചത്തില്* പാട്ടുകേള്*ക്കുന്നവര്*ക്ക് പലതരം കേള്*വിപ്രശ്*നങ്ങള്* വന്നുചേരുമെന്ന് കണ്ടെത്തിയിരിക്കുന്നത്. മൈസൂരിലെ 3,000 യുവാക്കളില്* ഇവര്* നടത്തിയ പഠനത്തില്* 68 ശതമാനം പേര്*ക്കും പല തരത്തിലുള്ള പ്രശ്*നങ്ങളുണ്ടായതായി തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇവരില്* എട്ടുശതമാനത്തോളം പേര്*ക്ക് കേള്*വിശക്തി പതുക്കെ പതുക്കെ നഷ്ടപ്പെടുന്നതായി പഠനം പറയുന്നു. 9.7 ശതമാനം പേരുടെ ചെവിയില്* മുഴക്കവും 4.5 ശതമാനം പേരില്* ഇടയ്ക്കുള്ള കേള്*വിതടസ്സവും 7 ശതമാനം ആളുകളില്* അസ്വസ്ഥതയും അനുഭവപ്പെടുന്നുണ്ട്. ഹെഡ്*ഫോണ്* ഉപയോഗിച്ച് തുടങ്ങിയതിനുശേഷം ചെവിയില്* വല്ലാത്ത ഭാരം അനുഭവപ്പെടുന്നതായി 5.6 ശതമാനം പേര്* പറയുന്നു. 13.4 ശതമാനം പേര്*ക്ക് പാട്ട് കേട്ടുകഴിയുമ്പോള്* അതിശക്തമായ തലവേദനയും ഉണ്ടാകുന്നുണ്ട്. ഉച്ചത്തില്* പാട്ടുകേള്*ക്കുന്നത് മാത്രമല്ല, ഫോണില്* മണിക്കൂറുകളോളം സല്ലപിക്കുന്നവരിലും ഇത്തരം പ്രശ്*നങ്ങളുണ്ടാകുന്നുണ്ട്. ഇത്തരക്കാരുടെ അക ചെവിയിലെ കോക്ലിയെയാണ് ആദ്യം പ്രശ്*നം ബാധിച്ചു തുടങ്ങുക. ഇത് ചികിത്സിച്ച് മാറ്റുകയെന്നതും അത്ര എളുപ്പമുള്ള കാര്യമല്ല. പതുക്കെ പതുക്കെ ഇവ കേള്*വി ശക്തിയെ മുഴുവനായി ബാധിക്കും. അതുകൊണ്ടു തന്നെ കുറഞ്ഞശബ്ദത്തില്* കുറച്ചുസമയം മാത്രം ഹെഡ്*ഫോണുകളിലൂടെയും മറ്റും പാട്ടുകേള്*ക്കുന്നതായിരിക്കും ഉചിതമെന്നും പഠനം പറയുന്നു.

ഹെഡ്*ഫോണുകളില്* പലതും നേരിട്ട് ചെവിയുടെ ഉള്ളിലേക്ക് തന്നെ വെക്കുന്നതിനാല്* അത് ശ്രവണശക്തിയേയും ഒപ്പം ചെവിക്കുള്ളിലെ നാഡീഞരമ്പുകളുടെ പ്രവര്*ത്തനത്തെയും സാരമായി ബാധിക്കുമെന്ന് ഗവേഷണത്തിന് നേതൃത്വം നല്*കിയ ഓഡിയോളജി വിഭാഗം ഡോ. അജിത്ത് പറഞ്ഞു. പുതുതലമുറയിലെ യുവാക്കളില്* പലരും അഞ്ചും ആറും മണിക്കൂര്* വീതം ഹെഡ്*ഫോണില്* പാട്ടുകേള്*ക്കുന്നവരാണ്. ഇത്തരക്കാരില്* കേള്*വിസംബന്ധമായ പ്രശ്*നങ്ങള്* പതുക്കെ മാത്രമേ ബാധിക്കൂ അതിനാല്* തന്നെ പലര്*ക്കും ഇത് പെട്ടെന്ന് തിരിച്ചറിയാന്* കഴിയാറില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പ്രശ്*നങ്ങളുമായി സ്പീച്ച് ആന്*ഡ് ഹിയറിങ് ഇന്*സ്റ്റിറ്റിയൂട്ടില്* ചികിത്സക്കെത്തുന്നവരുടെ എണ്ണവും വര്*ധിച്ചിട്ടുണ്ട്. ഹെഡ്*സെറ്റ് ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന കേള്*വിപ്രശ്*നങ്ങള്* പൂര്*ണ ബധിരതയിലേക്ക് വഴിതെളിക്കുമോ എന്നത് സംബന്ധിച്ച് ഇപ്പോള്* ഇവരുടെ നേതൃത്വത്തില്* പഠനം നടന്നുവരുന്നുണ്ട്.More
Health Tips


Keywords:Headphone,Headset,Ear Problems,speech and Hearing,ear veins,Health Tips