കൊച്ചിയില്* ഓട്ടോറിക്ഷാ യാത്രക്കാര്*ക്ക് ബാങ്ക് അക്കൗണ്ടുകളില്* നിന്ന് മൊബൈല്* ഫോണുപയോഗിച്ച് ഡ്രൈവര്*മാരുടെ അക്കൗണ്ടുകളിലേയ്ക്ക് പണം ട്രാന്*സ്ഫര്* ചെയ്യാവുന്ന സംവിധാനം ഫെഡറല്* ബാങ്ക് നടപ്പിലാക്കി.


ഇമ്മീഡിയറ്റ് പേയ്*മെന്റ് സര്*വീസ് ഉപയോഗിച്ച് നടപ്പില്* വരുത്തിയ ഈ സേവനത്തിന്റെ ഉദ്ഘാടനം ബാങ്കിന്റെ എറണാകുളം മറൈന്* ഡ്രൈവിലെ ഫെഡറല്* ടവേഴ്*സില്* നടന്ന ചടങ്ങില്* കൊച്ചി മേഖലാ ഐജി കെ പത്മകുമാര്* നിര്*വഹിച്ചു.

ഏത് ബാങ്കിലുള്ള അക്കൗണ്ടുകളില്* നിന്നും 1 രൂപ മുതല്* ട്രാന്*സ്ഫര്* ചെയ്യാവുന്ന ഈ ക്യാഷ്*ലെസ് സംവിധാനം സൗകര്യപ്രദവും സുരക്ഷിതവുമാണെന്ന് ബാങ്ക് അധികൃതര്* വ്യക്തമാ*ക്കി.

പൈസയിലും പേയ്*മെന്റ് നടത്താമെന്നതുകൊണ്ട് ചില്ലറക്ഷാമത്തിനും ഈ പുതിയ മാര്*ഗം പരിഹാരമാവും. തങ്ങളുടെ മൊബൈല്* ഫോണുകളില്* നിന്ന് അവരവരുടെ ബാങ്കിലേയ്ക്ക് ഒരു എസ്എംഎസ് സന്ദേശം അയക്കുന്നതിലൂടെ യാത്രക്കാര്*ക്ക് ഈ മാര്*ഗത്തിലൂടെ ഓട്ടോക്കൂലി നല്*കാം.

എസ്എംഎസ് അയക്കാനുള്ള മാര്*ഗനിര്*ദേശം ഓട്ടോറിക്ഷകളില്* പ്രദര്*ശിപ്പിക്കും. സന്ദേശം ലഭിച്ചാലുടന്* നാഷനല്* പേയ്*മെന്റ് കോര്*പ്പറേഷന്* ഓഫ് ഇന്ത്യയുടെ പിന്തുണയോടെ യാത്രക്കാരന്റെ ബാങ്ക് ഈ ട്രാന്*സ്ഫര്* നടപ്പാക്കും.


More stills


Keywords:Auto payment,SMS,National Payment Corporation of India,Bank e transfer,Bank account,Mobile phone