ലാല്* ഇനി അഞ്ചു ഗര്*ഭിണികള്*ക്കൊപ്പം. അതെ ഒഴിമുറിക്കുശേഷം പുതിയ ഭാവപ്പകര്*ച്ചയുമായി ലാല്* എത്തുന്നു. അനീഷ് അന്*വര്* സംവിധാനം ചെയ്യുന്ന 'സക്കറിയയുടെ ഗര്*ഭിണികള്*' എന്ന സിനിമയില്* ഒരു ഗൈനക്കോളജിസ്റ്റായാണ് ലാല്* വേഷമിടുന്നത്.


ഗൈനക്കോളജിസ്റ്റിന്റെ മുമ്പാകെയെത്തുന്ന വിവിധപ്രായക്കാരും സ്വഭാവവിശേഷങ്ങളുമുള്ള അഞ്ച് ഗര്*ഭിണികളുടെ കഥയാണ് സിനിമ. റിമ കല്ലിങ്ങല്*, സനൂഷ, ലക്ഷ്മി, സാന്ദ്ര തോമസ് എന്നിവര്* അഞ്ച് ഗര്*ഭിണികളായി ചിത്രത്തിലുണ്ടാവും. യുവനിരയില്* ശ്രദ്ധേയനായ അജു വര്*ഗീസും സിനിമയുടെ ഭാഗമാകും.

റിമ അവതരിപ്പിക്കുന്ന ഗര്*ഭിണിയായ കഥാപാത്രത്തിന്റെ ഭര്*ത്താവ് പ്രായക്കൂടുതലുള്ളയാളാണ്. കന്യാസ്ത്രീയുടെ കുപ്പായം അഴിച്ചുവെച്ച് അമ്മയാകാന്* കൊതിക്കുന്ന സ്ത്രീയുടെ റോളിലാണ് പഴയകാല നടി ലക്ഷ്മിയെത്തുക. വിവാഹിതയാകുന്നതിന് മുന്*പ് തന്നെ ഗര്*ഭിണിയാകുന്ന പെണ്*കുട്ടിയായി സനൂഷ അഭിനയിക്കും. ഫ്രൈഡേ നിര്*മ്മിച്ച നടിയും നിര്*മ്മാതാവുമായ സാന്ദ്ര തോമസാണ് മറ്റൊരു ഗര്*ഭിണിയായി വേഷമിടുക. വിവാഹിതയും ഗര്*ഭിണിയുമായിരിക്കെ വിവാഹേതര ബന്ധം പുലര്*ത്തുന്ന കഥാപാത്രമാണ് സാന്ദ്രയുടേത്.

ലാലിന്റെ ഗര്*ഭിണിയായ ഭാര്യയുടെ വേഷം ആരു ചെയ്യുമെന്നത് തീരുമാനമായിട്ടില്ല. മുല്ലമൊട്ടും മുന്തിരിച്ചാറും എന്ന ചിത്രമൊരുക്കിയ അനീഷ് അന്*വറിന്റെ രണ്ടാമത്തെ ചിത്രമാണ് സക്കറിയയുടെ ഗര്*ഭിണികള്*.More stills


Keywords:Lal,Sanusha,lakshmi,Rima kallingal,Sandra Thomas,Sakaria,Aju Varghese,Mullamotum munthiricharum,Aneesh Anvar,Malayalam film news