ജയറാം കാശുണ്ടാക്കാന്* ഭാര്യയുടെ ഗര്*ഭപാത്രം വില്*ക്കുന്നു. ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന 'ലക്കി സ്റ്റാര്*' എന്ന ചിത്രത്തിലാണ് കാശുണ്ടാക്കാന്* ഭാര്യയുടെ ഗര്*ഭപാത്രം വരെ വില്*ക്കുന്ന കഥാപാത്രമായി ജയറാം വേഷമിടുന്നത്. 'മറിമായം' പരമ്പരയിലൂടെ ശ്രദ്ധേയയായ രചന നാരായണന്*കുട്ടിയാണ് നായിക. സുപ്രധാന വേഷത്തില്* മുകേഷും എത്തുന്നുണ്ട്.


ഒട്ടേറെ ആഗ്രഹങ്ങളുമായി ജീവിക്കുന്ന രഞ്ജിത്ത് -ജാനകി ദമ്പതികളിലുടെ കഥയിലൂടെയാണ് ചിത്രം വികസിക്കുന്നത്. ജയറാമും രചനയുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമാമോഹവുമായി ചെന്നൈയിലെത്തി അതൊന്നും നടക്കാതായപ്പോള്* തയ്യല്*ക്കടകാരനാവേണ്ടിവന്ന യുവാവാണ് രഞ്ജിത്ത്. ഇതിനിടെ പണമുണ്ടാക്കാനായി ഭാര്യയുടെ ഗര്*ഭപാത്രം വരെ വില്*ക്കാന്* ഇയാള്* തയാറാവുന്നു. ഈ തക്കം മുതലെടുക്കുന്ന ഡോ. ജോസഫ് എന്ന കഥാപാത്രമായാണ് മുകേഷ് എത്തുന്നത്.

രതീഷ് വേഗയാണ് സംഗീതം. ഗാനരചന: റഫീഖ് അഹമ്മദ്. വിജയ് ഉലകനാഥന്റേതാണ് കാമറ.
നിരവധി പരസ്യചിത്രങ്ങള്* ഒരുക്കി ശ്രദ്ധേയനായ ദീപു അന്തിക്കാടിന്റെ ആദ്യ സിനിമാസംവിധാന സംരംഭമാണിത്. സംവിധായകന്* സത്യന്* അന്തിക്കാടിന്റെ ജ്യേഷ്ഠന്റെ മകനാണ് ദീപു. ഗാലക്സി ഫിലിംസിന് വേണ്ടി മിലന്* ജലീല്* നിര്*മിക്കുന്ന ചിത്രം മാര്*ച്ച് എട്ടിന് റിലീസ് ചെയ്യും.Luckystar movies more stills


Keywords:Jayaram,Rachana Narayanankutty,Luckystar,Ratheesh Vega,Deepu Anthikadu,malaylam film news