ജപ്പാന്* കമ്പനി സോണിയുടെ എക്*സ്പീരിയ പരമ്പരയിലെ ഏറ്റവും പുതിയ ഫോണ്* എക്*സ്പീരിയ “സെഡ്“ വ്യാഴാഴ്ച്ച ഇന്ത്യന്* വിപണിയിലെത്തും. ഈ സ്മാര്*ട്ട്*ഫോണ്* ഇനി നനയുമെന്ന് പേടിവെണ്ട വാട്ടര്* റെസിസ്റ്റന്*ഡ് ആയാണ് ഇത് പുറത്തിറക്കുന്നത്.


30 മിനിറ്റോളം വെള്ളത്തിലിട്ടിട്ടും ഫോണിന് കുഴപ്പമൊന്നും പറ്റിയില്ലെന്നാണ് കമ്പനി അവകാശപ്പെടുന്നത്.സ്ക്രീന്* ഓഫ് ചെയ്യുമ്പോഴൊക്കെ ഒപ്പം ഷട്ട്ഡൗണ്* ചെയ്യുന്ന ബാറ്ററി ഡ്രെയിനിംഗ് ആപ്ലിക്കേഷനുള്ള ബാറ്ററി സ്റ്റാമിന മോഡാണ് ഈ ഫോണിനുള്ളത്.സ്ക്രീന്* ഓണ്* ആകുമ്പോള്* ഈ ആപ്ലിക്കേഷനും റണ്* ചെയ്യും.

7.9 മില്ലിമീറ്റര്* കനം കുറഞ്ഞ ബോഡി ഈടു നില്ക്കുന്ന ടെംപേര്*ഡ് ഗ്ലാസിലുള്ളതാണ്. മുന്നിലും പിന്നിലും ആന്റി ഷാട്ടര്* ഫിലിമുണ്ട്. ഏറ്റവും വലിയ പ്രത്യേകത 13 മെഗാപിക്സല്* ക്യാ*മറയാണ്.

5 ഇഞ്ച് ഫുള്* എച്ച്ഡി 1080 പി റിയല്*റ്റി ഡിസ്*പ്ലേ, സ്*നാപ്ഡ്രാഗണ്* എസ്്4 പ്രോ ക്വാഡ് കോര്* പ്രോസസര്*, മൈക്രോ എസ്ഡി കാര്*ഡ് സ്ളോട്ട് എന്നിവയുമുണ്ട്. 2700 എംഎഎച്ച് ബാറ്ററിയാണ്( നോണ്* റിമൂവല്*) സൌകര്യം, 16 ജിബി ഇന്റേണല്* മെമ്മറിയും 2 ജിബി റാം എന്നിവ തുടങ്ങിയവ സവിശേഷതകളാണ്. മൊബൈല്* ബ്രാവിയ എന്*ജിന്* 2 എന്ന പ്രത്യേക ഡിസ്*പ്ലേയാണ് ഒരുക്കിയിരിക്കുന്നത്.


Sony xperia more stills


Keywords:Sony xperia,real display,Snapdragon,Micro SD Card slot,MAH Battery,termperd glass,Mobile phone