Results 1 to 2 of 2

Thread: ചിക്കന്*പോക്സ്

  1. #1
    Join Date
    Nov 2009
    Posts
    76,596

    Default ചിക്കന്*പോക്സ്


    വായുവിലൂടെ പകരുന്ന ഒരു രോഗമാണു ചിക്കന്*പോക്സ്. വേനല്*ക്കാലത്ത് ചൂട് അധികമാകുമ്പോഴാണു സാധാരണയായി ചിക്കന്*പോക്സ് പടരുന്നതായി കണ്ടുവരുന്നത്. ഒരു തരം വൈറസാണു [varicella zoster virus (VZV)] രോഗം പടര്*ത്തുന്നത്. തൊലിപ്പുറത്തു ചെറിയ ചെറിയ കുമിളകളായാണു രോഗം പ്രത്യക്ഷപ്പെടുക. ആന്തരികാവയവങ്ങളെയും ഈ രോഗം ബാധിക്കുന്നതായി കാണാറുണ്ട്. അതായത് വായ്ക്കുള്ളിലും നാക്ക്,തൊണ്ട, കുടല്* എന്നിവയിലെല്ലാം കുമിളകള്* ഉണ്ടായേക്കാം. രോഗാണുക്കള്* പ്രവേശിച്ചു കഴിഞ്ഞാല്* രോഗലക്ഷണങ്ങള്* പ്രത്യക്ഷപ്പെടാന്* ചിലപ്പോള്* ഒരാഴ്ച മുതല്* മൂന്നാഴ്ച വരെ സമയമെടുക്കും [7 മുതല്* 21 ദിവസം വരെ]. രോഗം ഭേദമാകുന്നതിനും (നാട്ടില്*) സാധാരണ 7മുതല്* 28 ദിവസം വരെ വേണ്ടി വരാറുണ്ട്.


    ലക്ഷണങ്ങള്*:

    സാധാരണയായി ഏപ്രില്* - മെയ് മാസങ്ങളിലെ ചൂടിലാണ് മിക്കവര്*ക്കും ചിക്കന്**പോക്സ് ബാധിയ്ക്കാറുള്ളത്. കൂടുതല്* പേര്*ക്കും ചൊവ്വ- വെള്ളി ദിവസങ്ങളിലാണ് ആദ്യമായി രോഗ ലക്ഷണങ്ങള്* കണ്ടു വരാറുള്ളത്. ശക്തമായ നടുവേദനയാണ് ആദ്യ ലക്ഷണം. കൈകാലുകള്*ക്ക് തളര്*ച്ചയും വേദനയും തോന്നിയേയ്ക്കാം. ചിലപ്പോള്* ചിലര്*ക്ക് പനിയും ശക്തമായ തലവേദനയും തോന്നാറുണ്ട്. മിക്കവാറും തലയിലോ മുഖത്തോ ചെടിയ ചുവന്ന പാടുകളായിട്ടായിരിയ്ക്കും ഇത് ആദ്യം പ്രത്യക്ഷപ്പെടുക. പിന്നീട് രണ്ട്- മൂന്ന് മില്ലീമീറ്റര്* വരെ വ്യാസമുള്ള ചെറു കുമിളകളായി ഈ ചുവന്ന പാടുകള്* രൂപാന്തരം പ്രാപിയ്ക്കുന്നു (ഈ കുമിളകള്* തന്നെ ചുവന്ന നിറമുള്ള കുമിളകളായും കറുപ്പു നിറം കലര്*ന്ന കുമിളകളായും കണ്ടു വരാറുണ്ട്). പിന്നീട് നാലോ അഞ്ചോ ദിവസങ്ങള്*ക്കുള്ളില്* ഈ കുമിളകള്* ദേഹം മൊത്തം വ്യാപിയ്ക്കുന്നു. മിക്കവാറും ഒരാഴ്ചയ്ക്കുള്ളില്* ദേഹം മുഴുവനും നിറയുന്ന ഈ കുമിളകള്* അതിനു ശേഷം കുറേശ്ശെ ചുരുങ്ങി തുടങ്ങുന്നു. ആ സമയത്ത് ചിലപ്പോള്* ചൊറിച്ചില്* അനുഭവപ്പെട്ടേയ്ക്കാം. (എന്നാല്* ഇവ ചൊറിഞ്ഞോ മറ്റോ പൊട്ടിയ്ക്കാതിരിയ്ക്കാന്* ശ്രദ്ധിയ്ക്കേണ്ടതാണ്. കാരണം പൊട്ടിയാല്* അണുബാധ ഉണ്ടാകാന്* സാധ്യത കൂടുതലാണ്. മാത്രമല്ല, ചൊറിഞ്ഞു പൊട്ടിയ്ക്കുന്ന കുമിളകള്* മൂലം ഉണ്ടാകുന്ന കറുത്ത പാടുകള്* പെട്ടെന്ന് പോകുകയുമില്ല.) തുടര്*ന്ന് ഈ കുമിളകള്* എല്ലാം തന്നെ രണ്ടു മൂന്ന് ആഴ്ചകള്* കൊണ്ട് നിശ്ശേഷം കരിഞ്ഞ് ഉണങ്ങി പൊളിഞ്ഞ് പോകുകയും ചെയ്യും. അതിനു ശേഷവും ദേഹത്ത് നില നില്*ക്കുന്ന പാടുകള്* നിശ്ശേഷം മാറുവാന്* ചിലപ്പോള്* ഒന്നോ രണ്ടോ മാസം വരെ വേണ്ടി വരാറുണ്ട്. അസുഖം ബാധിച്ചാല്* നല്ല തളര്*ച്ച തോന്നും. അതു കൊണ്ട് അധികം നടക്കുന്നതു പോലും ഒഴിവാക്കി വിശ്രമിയ്ക്കുന്നതു തന്നെ ആണ് നല്ലത്.


    പകരാതിരിയ്ക്കാന്* എന്തെല്ലാം ചെയ്യണം:

    രോഗം വരാതിരിയ്ക്കാന്* പ്രതിരോധ വാക്സിന്* ലഭ്യമാണ്. ഇവ ഡോക്ടറുടെ നിര്*ദ്ദേശ പ്രകാരം ഉപയോഗിക്കുന്നതാണ് നല്ലത്. സാധാരണയായി അസുഖബാധിതനായ വ്യക്തിയില്* നിന്നും അദ്യത്തെ അഞ്ചു ദിവസങ്ങളിലാണ് രോഗം പകരാന്* സാധ്യത ഉള്ളത്. രോഗിയുടെ ഉച്ഛ്വാസ വായുവിലൂടെയായിരിയ്ക്കും കൂടുതലായും രോഗാണുക്കള്* പകരുക. അതു കൊണ്ട് തന്നെ രോഗലക്ഷണങ്ങള്* കാണിയ്ക്കുന്ന വ്യക്തിയില്* നിന്നും നിശ്ചിത അകലം പാലിയ്ക്കാന്* മറ്റുള്ളവര്* (രോഗിയും) ശ്രദ്ധിയ്ക്കേണ്ടതാണ്. അതു പോലെ രോഗി ഉപയോഗിയ്ക്കുന്ന വസ്ത്രങ്ങള്*, പാത്രങ്ങള്*, മറ്റു വസ്തുക്കള്* എന്നിവ മറ്റാരും കൈകാര്യം ചെയ്യാതിരിയ്ക്കുക. രോഗിയ്ക്ക് ഒരു മുറി (ബാത്ത്*റൂം അറ്റാച്ച്ഡ് ആയ ഒരു മുറി ഉണ്ടെങ്കില്* അത്) മുഴുവനായും വിട്ടു കൊടുക്കുന്നതാണ് ഉചിതം.


    ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങള്*:

    രോഗബാധിതനായ വ്യക്തി കിടക്കുന്ന മുറിയിലും കിടക്കയിലുമെല്ലാം ആര്യവേപ്പിന്റെ വൃത്തിയുള്ള ഇലകള്* ഇടുന്നത് നല്ലതാണ്. ചൊറിച്ചില്* അനുഭവപ്പെടുമ്പോള്* കൈ കൊണ്ട് ചൊറിയാതെ ആര്യ വേപ്പ് ഇലകള്* കൊണ്ട് തലോടുന്നതും നല്ലതാണ്. സാധാരണയായി കുമിളകള്* കരിഞ്ഞു തുടങ്ങാതെ രോഗിയെ കുളിയ്ക്കാന്* അനുവദിയ്ക്കാറില്ല. എന്നാല്* ഇംഗ്ലീഷ് മരുന്നുകള്* കഴിയ്ക്കുമ്പോള്* ഈ കുമിളകള്* പൊട്ടാതെ വേണമെങ്കില്* കുളിയ്ക്കാമെന്ന് ഡോക്ടര്*മാര്* അനുവദിയ്ക്കാറുമുണ്ട്. രോഗി ധാരാളമായി വെള്ളം കുടിയ്ക്കുന്നുണ്ടെന്നും നല്ല പോലെ ശോധന ഉണ്ടെന്നും രോഗിയെ ശുശ്രൂഷിയ്ക്കുന്നവര്* ഉറപ്പു വരുത്തേണ്ടതാണ്. രോഗിയെ വീടിനു വെളിയില്*, പ്രത്യേകിച്ച് വെയിലത്ത് ഇറക്കാതിരിയ്ക്കുക.


    പ്രതിവിധി:

    കഴിയ്ക്കുന്നത് ഇംഗ്ലീഷ് മരുന്നാണെങ്കില്* കുമിളകള്* അധികം വ്യാപിയ്ക്കും മുന്*പ് തന്നെ തടയാന്* സാധിച്ചേയ്ക്കും. ഹോമിയോ/ആയുര്*വേദം ചികിത്സയാണ് ഈ അസുഖത്തിനു കൂടുതല്* പേരും നിര്*ദ്ദേശ്ശിയ്ക്കാറുള്ളതും.


    ഭക്ഷണം:

    എണ്ണമയം അധികം ഇല്ലാത്ത ഭക്ഷണം ആയിരിയ്ക്കണം . എങ്കിലും സാധാരണയായി രോഗികള്* അസുഖം ഭേദമാകും വരെ മാംസാഹാരം പൂര്*ണ്ണമായും വര്*ജ്ജിയ്ക്കുന്നതാണ് നന്ന്. അതു പോലെ എണ്ണ മയമുള്ള ഭക്ഷ്യ വസ്തുക്കള്*, ഉപ്പ്, എരിവ്, പുളി, ചൂട് എന്നിവയും ആദ്യ നാളുകളില്* ഒഴിവാക്കാറുണ്ട്. ദിവസവും തണുപ്പിച്ച പാല്* കുടിയ്ക്കണം. (പാല്* മാത്രമല്ല, ചൂടുള്ള ഭക്ഷണ പഥാര്*ത്ഥങ്ങള്* എല്ലാം ഒഴിവാക്കുന്നതാണ് നല്ലത്). അതു പോലെ കരിയ്ക്കിന്* വെള്ളം, പഴ വര്*ഗ്ഗങ്ങള്* എന്നിവ ധാരാളമായി കഴിയ്ക്കണം.


    കുളി:

    കുമിളകള്* എല്ലാം കരിഞ്ഞാല്* അവ അടര്*ന്നു പോയി തുടങ്ങും. അപ്പോള്* ഡോക്ടറുടെ നിര്*ദ്ദേശ പ്രകാരം കുളിയ്ക്കാം. അസുഖം ഭേദമായ ശേഷമുള്ള ആദ്യത്തെ രണ്ടു മൂന്നു ദിവസത്തെ കുളിയ്ക്ക് മുന്*പ് പച്ചമഞ്ഞളും ആര്യവേപ്പിലയും അരച്ചു ദേഹം മുഴുവനും തേച്ച ശേഷം ആര്യവേപ്പില ഇട്ട് തിളപ്പിച്ച് ആറിയ വെള്ളം കൊണ്ടുള്ള കുളി നല്ലതാണ്.


    അസുഖം ഭേദമായി കുളിച്ചതിനു ശേഷവും ഒന്നു രണ്ടാഴ്ച കൂടി ആരോഗ്യവും ഭക്ഷണവും ശ്രദ്ധിയ്ക്കണം. കുറച്ചു നാളേയ്ക്ക് കായികാധ്വാനം കൂടുതലുള്ള പണികള്* ഒഴിവാക്കുന്നതാണുത്തമം. എന്തായാലും ഒരിയ്ക്കല്* വന്നാല്* പിന്നീട് ഒരിയ്ക്കലും വരാന്* സാധ്യത ഇല്ലെന്നാണ് ചിക്കന്*പോക്സിനെ പറ്റി പറയാറുള്ളതെങ്കിലും അപൂര്*വ്വമായി ചിലര്*ക്ക് വീണ്ടും വരാറുണ്ട്. എന്തായാലും ഒരിയ്ക്കല്* വന്നു പോയാല്* 20 വര്*ഷത്തേയ്ക്ക് പേടിയ്ക്കേണ്ട എന്നാണ് ഡോക്ടര്*മാര്* പറയുന്നത്.


    More Health Tips


    Keywords:varicella zoster virus ,VZV,chikenpox,health tips,doctors,patients


  2. #2
    Join Date
    Sep 2003
    Location
    india
    Posts
    11,527

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •