മലയാളത്തിന്റെ അഭിനയ ചക്രവര്*ത്തിമാരില്* ഒരാളായ ജഗതി ശ്രീകുമാര്* തന്റെ രണ്ടാം വിവാഹത്തിലെ മകളെ കുറിച്ചുള്ള വെളിപ്പെടുത്തല്* നടത്തിയതിന്* തൊട്ടു പിന്നാലെ മുതല്* കേള്*ക്കുന്നതാണ്* ശ്രീലക്ഷ്*മി ശ്രീകുമാറിന്റെ സിനിമാ പ്രവേശനം. എന്നാല്* അത്* നീണ്ടു നീണ്ടു പോകുകയായിരുന്നു. ഒടുവില്* കരുത്തനായ അച്*ഛന്റെ മകള്*ക്ക്* വേണ്ടിയുള്ള പ്രേക്ഷകരുടെ കാത്തിരിപ്പ്* അവസാനിക്കുകയാണ്*.


ലഘു ചിത്ര വിഭാഗത്തില്* സംസ്*ഥാന തലത്തില്* പുരസ്*ക്കാരങ്ങള്* നേടിയിട്ടുള്ള ഫസല്* ബിഗ്* സ്*ക്രീനിലേക്ക്* സംവിധാനായി അരങ്ങേറുന്ന ചിത്രത്തിലെ നായികമാരില്* ഒരാള്* ശ്രീലക്ഷ്*മിയാണ്*. തന്റെ ആദ്യ സിനിമയെ ഏറെ ആകാംഷയോടെയാണ്* കാണുന്നതെന്ന്* ശ്രീലക്ഷ്*മി പറയുന്നു. പരീക്ഷകള്*ക്ക്* ശേഷം ഏപ്രില്* മുതല്* ശ്രീലക്ഷ്*മി ചിത്രത്തില്* ജോയിന്* ചെയ്യും.
മലയാളത്തിലെ പുതിയ സെന്*സേഷന്* ഫഹദ്* ഫാസിലിന്റെ നായികയായിട്ടാണ്* 17 കാരിയായ ശ്രീലക്ഷ്*മി അഭിനയിക്കുന്നത്*. കൃഷ്*ണവേളി എന്ന ബ്രാഹ്*മണ പെണ്*കുട്ടിയായാണ്* ശ്രീലക്ഷ്*മി എത്തുന്നത്*. ഫഹദ്* ഫാസില്* ചെയ്യുന്ന രഘുരാമന്* എന്ന ബാങ്ക്* ഉദ്യോഗസ്*ഥനുമായി കൃഷ്*ണവേളിയുടെ വിവാഹം തീരുമാനിക്കുന്നു.


സനൂഷയും ചിത്രത്തില്* ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്*. റസിയ എന്നാണ്* കഥാപാത്രത്തിന്റെ പേര്*. കൊച്ചിയിലേക്കുള്ള ഒരു തീവണ്ടി യാത്രയ്*ക്കിടയിലാണ്* രഘുറാം റസിയയുമായി പരിചയപ്പെടുന്നത്*. ഇരുവരുടേയും ബാഗുകള്* തമ്മില്* മാറിപ്പോകുന്നു. ബാഗ്* നല്*കി പകരം തന്റേത്* വാങ്ങാനായി റസിയയെ അന്വേഷിച്ച്* പോകുന്ന രഘുറാം അവള്* ആത്മഹത്യ ചെയ്*തതായി മനസ്സിലാക്കുന്നു.


്*എന്നാല്* റസിയ ക്രൂരമായി ബലാത്സംഗത്തിന്* വിധേയമായതായിട്ടാണ്* പോസ്*റ്റുമാര്*ട്ടം റിപ്പോര്*ട്ട്*. തെളിവുകളെല്ലാം രഘുറാമിന്* എതിരായി. ഒടുവില്* സത്യം കണ്ടെത്താനും തന്റെ നിരപരാധിത്വം തെളിയിക്കുന്നതിനുമായി രഘുറാം ഒരുങ്ങുന്നു. ചിത്രത്തിന്റെ ഇതിവൃത്തം ഇങ്ങിനെയാണ്* നീളുന്നത്*.


Keywords: jagathy's daughter, sreelakshmi sreekumar, jagathy's daughter new film