Results 1 to 1 of 1

Thread: നിരൂപണം: ലക്കി സ്റ്റാര്*

 1. #1
  Join Date
  Jan 2008
  Location
  india,kerala-god's own country
  Posts
  14,007

  Default നിരൂപണം: ലക്കി സ്റ്റാര്*

  നിരൂപണം: ലക്കി സ്റ്റാര്*


  സത്യന്* അന്തിക്കാടിന്റെ സഹോദരപുത്രനാണ് സംവിധായകന്* ദീപു. കണ്ടുവളര്*ന്ന കളരി എന്ന നിലയ്ക്ക് ദീപു ചെയ്യുന്നതും അതേ പാറ്റേണിലുള്ള ചിത്രം തന്നെയായിരിക്കുമെന്നുറപ്പായിയിരുന്നു. പ്രതീക്ഷ തെറ്റിച്ചില്ല . സത്യന്* അന്തിക്കാട് നല്ലകാലത്തു ചെയ്ത നല്ല ചിത്രങ്ങളിലൊന്നുപോലെ ഈ ചിത്രവും മികച്ചു നില്*ക്കുന്നു. നായികയായ രചനയുടെ പ്രകടനമാണ് എടുത്തുപറയേണ്ടത്. മറിമായം എന്ന ടെലിവിഷന്* പരിപാരിയിലെ ആക്ഷേപഹാസ്യം മിടുക്കോടെ ചെയ്താണ് രചന മലയാളികളുടെ ഇടയില്* സ്ഥാനം പിടിക്കുന്നത്. ആദ്യചിത്രത്തിലും രചന മോശം വരുത്തിയില്ല. പലപ്പോഴും മെലോഡ്രാമയിലേക്കു വഴുതിപോകാവുന്ന സന്ദര്*ഭങ്ങളുണ്ടായിട്ടും രചന മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.


  മുകേഷ്, ടിജി രവി, മാമുക്കോയ, നന്ദകിഷോര്*,പൂജ, ജയപ്രകാശ് കുളൂര്* എന്നിവരാണ് മറ്റുപ്രധാന താരങ്ങള്*. സംവിധായകന്* ദീപുവും ഒരു വേഷം ചെയ്തിട്ടുണ്ട്. മിലന്* ജലീല്* ഈ വര്*ഷം ആദ്യം നിര്*മിക്കുന്ന ചിത്രമാണിത്. കഴിഞ്ഞവര്*ഷം രണ്ടുചിത്രങ്ങള്* നിര്*മിച്ച മിലന്* ജലീലിന് റണ്* ബേബി റണ്* മികച്ച നേട്ടം ഉണ്ടാക്കിക്കൊടുത്തിരുന്നു. റഫീക്ക് അഹമ്മദിന്റെ വരികള്*ക്ക് രതീഷ് വേഗയാണ് സംഗീതം നല്*കിയിരിക്കുന്നത്. കുട്ടികള്*ക്ക് രസിക്കാവുന്ന വിധത്തിലാണ് ഇതിലെ രണ്ടുഗാനങ്ങള്* ചിട്ടപ്പെടുത്തിയിരിക്കുന്നത്. പ്രമേയത്തിലും അവതരണത്തിലും പുതുമ സമ്മാനിച്ച ദീപു മലയാള സംവിധായകരില്* പെട്ടെന്നു തന്നെ ശ്രദ്ധേയനാകുമെന്നതില്*സംശയമില്ല. കുടുംബപ്രേക്ഷകര്*ക്കും കുട്ടികള്*ക്കും ചിത്രം ഇഷ്ടപ്പെടാനാണ് സാധ്യത.  നര്*മവും കണ്ണീരും കോര്*ത്തിണക്കുന്നു

  ജീവിക്കാന്* പണം വേണം. അത് എല്ലാവരുടെ ജീവിതത്തിലും അങ്ങനെ തന്നെയാണ്. സിനിമാനടനാകാന്* ചെന്നൈയില്* എത്തിയ രഞ്ജിത്തിന്റെ ജീവിതത്തിലും പണമില്ലായ്മയ്ക്കു വലിയ പ്രാധാന്യമുണ്ട്. ഇപ്പോള്* സിനിമയുടെ കോസ്റ്റിയൂം ഡിസൈനറായ രഞ്ജിത്ത് (ജയറാം) കോടമ്പക്കത്ത് ഒരു തയ്യല്*ക്കട നടത്തുകയാണ്. ജൂനിയര്* ആര്*ടിസ്റ്റായിരുന്ന ജാനകി (രചന)യാണ് രഞ്ജിത്തിന്റെ ഭാര്യ. പൊങ്ങച്ചവും സ്*നേഹവും ഒരുപോലെയുള്ളവള്*. വിവാഹത്തോടെ ജൂനിയര്* ആര്*ടിസ്റ്റ് പണി വിട്ടു. ഇനി നായികവേഷം കിട്ടിയാല്* ചെയ്യാമെന്നാണ് ജാനകി പറയുന്നത്. സിനിമയില്* ജൂനിയര്* ആര്*ട്*സിറ്റുകളെ വിതരണം ചെയ്യുന്ന ആളോ(മാമുക്കോയ)ട് അതാണവള്* പറയുന്നത്.


  ഡോ. ജോസഫ് ചിറ്റിലപ്പള്ളി(മുകേഷ്) വന്ധ്യതാചികില്*സ നടത്തുന്ന ആളാണ്. അമേരിക്കന്* ദമ്പതികളായ സ്വപ്*ന (പൂജ)യ്ക്കും ഭര്*ത്താവിനും (ദീപു അന്തിക്കാട്) ഇവിടെ ഗര്*ഭപാത്രം വാടയ്*ക്കെടുത്ത് കുട്ടിയെ ജനിപ്പിക്കണം. അവര്*ക്കു പറ്റിയ സ്ത്രീയെ തേടിനടക്കുകയാണ് ജോസഫ്. മുന്*പരിചയത്തില്* അയാള്* രഞ്ജിത്തിനെ സമീപിക്കുന്നു. ആരെയും കിട്ടാതാകുമ്പോള്* പത്തുലക്ഷത്തിനു വേണ്ടി രഞ്ജിത്തിന്റെ ഭാര്യ ജാനകി തയ്യാറാകുന്നു. അഞ്ചുലക്ഷം ആദ്യം. ബാക്കി പ്രസവം കഴിഞ്ഞ്. പ്രസവം കഴിഞ്ഞ് കുട്ടിയെ കൊടുക്കാന്* ചെന്നപ്പോഴേക്കും കാര്യങ്ങള്* മാറിമറിഞ്ഞിരുന്നു. അമേരിക്കന്* ദമ്പതിമാര്* അപ്പോഴേക്കും വിവാഹബന്ധം വേര്*പ്പെടുത്തിയിരുന്നു. ഒടുവില്* കുഞ്ഞിനെ രഞ്ജിത്തും ഭാര്യയും നോക്കുന്നു.അവര്*ക്കുള്ളത് ഒരു മകളായിരുന്നു. അവളുടെ അനുജന്* ലക്കിയായി ഈ മകന്* വളര്*ന്നു. അവന്* വന്നതോടെ ഇവരുടെ ജീവിതത്തില്* ഭാഗ്യം വരികയാണ്. പുതിയ ടെക്*സറ്റൈല്* ബിസിനസ് തുടങ്ങാന്* ലോണ്* കിട്ടുന്നു. അത് തുടങ്ങി നല്ല നിലയിലെത്തുന്നു. റോളര്* സ്*കേറ്റിങ്ങില്* മിടുക്കനാണ് കൊച്ചുപയ്യനായ ലക്കി. റോഡിലൂടെ റോളര്* സ്*കേറ്റിങ് ചെയ്തുപോകുമ്പോള്* അവന്* തുറന്നുവച്ച മാന്*ഹോളില്* വീണുപോകുന്നു. അവനെ രക്ഷപ്പെടുത്താനുള്ള ശ്രമം ഇന്റര്*നെറ്റിലൂടെ കണ്ട് യഥാര്*ഥ അമ്മ സ്വപ്*നയാകെ പ്രശ്*നത്തിലാകുന്നു. മകനെ തിരികെ കിട്ടാന്* അവര്* നാട്ടിലെത്തുന്നതോടെ പ്രശ്*നം കൂടുതല്* സങ്കീര്*ണമാകുന്നു. സ്വന്തം മകനെപോലെ വളര്*ത്തുന്ന ലക്കിയെ വിട്ടുകൊടുക്കാന്* രഞ്ജിത്തും ഭാര്യയും തയ്യാറല്ല. മകനെ കിട്ടാന്* നിയമവഴിക്കുപോകുമെന്ന് സ്വപ്*നയുംപറയുന്നു. ഡോ. ജോസഫ് ചിറ്റിലപ്പള്ളിക്ക് ഇതില്* ഒന്നും ചെയ്യാന്* പറ്റുന്നില്ല. ലക്കി ഇനി ആരുടെമകനാകും. അവനെ അമേരിക്കയിലേക്കു കൊണ്ടുപോകാന്* ആഗ്രഹിക്കുന്ന സ്വപ്*നയുടെയോ ഇവിടെ സ്വന്തം മകനായി കാണുന്ന രഞ്ജിത്തിന്റെയോ? അതാണു ക്ലൈമാക്*സിനെ കൂടുതല്* സങ്കീര്*ണമാക്കുന്നത്. സിനിമയുടെ പരസ്യം പോലെ അല്*പം രസത്തോടെയും അല്*പം കണ്ണീരോടെയും മാത്രമേ ഈ സിനിമ കാണാന്* പറ്റൂ. പ്രേക്ഷകന്റെ പള്*സ് അറിഞ്ഞുകൊണ്ടാണ് ദീപു അന്തിക്കാട് ലക്കി സ്റ്റാര്* ചെയ്തിരിക്കുന്നത്. എവിടെയം ബോറടിപ്പിക്കാതെ അനാവശ്യ ടിസ്റ്റുകളിലൂടെ പ്രേക്ഷകനെ പറ്റിക്കാതെ സിനിമ മുന്നോട്ടുപോകുന്നു. ന്യൂ ജനറേഷന്* ബഹളത്തില്* നിന്ന് അല്*പം ആശ്വാസം പകരുന്നതായിരിക്കും ലക്കിസ്റ്റാര്*.

  ഭാഗ്യനക്ഷത്രവുമായി ജയറാമിന്റെ തിരിച്ചുവരവ്

  ജയറാമിനെപോലെ ഭാഗ്യം ലഭിച്ച ഒരു നടന്* വേറെയുണ്ടാകില്ല. കരിയറില്* എത്രമോശ കാലം വന്നാലും ഒരുവന്* തിരിച്ചുവരവു നടത്താന്* അദ്ദേഹത്തിനു സാധിക്കും. അതുതന്നെയാണ് ലക്കിസ്റ്റാറിലും സംഭവിച്ചിരിക്കുന്നത്. മുന്*പ് വെറുതെയല്ല ഭാര്യ എന്ന ചിത്രമായിരുന്നു മൂന്നുവര്*ഷം മുന്*പ് ഭാഗ്യം സമ്മാനിച്ചത്. അതിനു മുന്*പ് ജയറാം സിനിമയില്* നിന്ന് പുറത്തായി എന്നു പ്രചരിച്ച കാലമായിരുന്നു. പക്ഷേ എല്ലാ കുപ്രചരാണങ്ങളെയും കാറ്റില്*പറത്തി ജയറാം തിരിച്ചെത്തി. എന്നാല്* പിന്നീട് കാര്യമായ ഹിറ്റൊന്നും നായകന്* എന്ന നിലയില്* ജയറാമിനു നേടാന്* സാധിച്ചില്ല. കഴിഞ്ഞവര്*ഷം കാര്യം പറ്റെ അബദ്ധമായിരുന്നു. ഇപ്പോള്* ദീപു അന്തിക്കാടിന്റെ ചിത്രത്തിലൂടെ വന്* തിരിച്ചുവരവ് നടത്തിയിരിക്കുന്നു. ജയറാം മുന്*പ് ചെയ്ത വേഷങ്ങളില്* ഒന്നുതന്നെയാണ് ഇതിലുള്ളതും. മുന്*പത്തെ അഭിനയത്തില്* നിന്നു വ്യത്യസ്തമായി ഒന്നും ചെയ്യാന്* ജയറാമിനു ഇതില്* സാധിച്ചിട്ടുമില്ല. എന്നാല്* പ്രേക്ഷകര്* ഇഷ്ടപ്പെടുന്ന ഒരു ജയറാം ഉണ്ട്. ആ ജയറാമിനെയാണ് സംവിധായകന്* മലയാളിക്കു സമ്മാനിച്ചിരിക്കുന്നത്. കുറേ തമാശപറഞ്ഞും കുറേ കരയിപ്പിച്ചും കുറേ കാര്യങ്ങള്* പറഞ്ഞും പ്രേക്ഷകരുടെ കയ്യടി വാങ്ങുന്ന ജയറാം. അതാണ് ലക്കിസ്റ്റാറിലെ രഞ്ജിത്ത്.

  ഇപ്പോള്* പുതുമയൊന്നുമില്ലെങ്കിലും ജയറാമിനെ മടുക്കാതിരുന്നത് കൂടെ അഭിനയിച്ച രചനയുടെ കഴിവുകൊണ്ടുകൂടിയാണ്. ജയറാമിന്റെ ഭാര്യയായിട്ടാണ് രചന ആദ്യ ചിത്രത്തില്* അഭിനയിക്കുന്നത്. അഭിനയം ഒഴുകിയെത്തുംപോലെയാണ് രചന കൈകാര്യം ചെയ്യുന്നത്. ഇത്രയധികം ഹ്യൂമര്* ചെയ്യാന്* കഴിവുള്ള നായികയെ അടുത്തൊന്നും മലയാളത്തില്* കണ്ടിട്ടില്ല. മലയാളിയായ ഒരു നായികയെ കണ്ട സന്തോഷം കൂടിയാണ് ഈ ചിത്രത്തിലുള്ളത്. മലയാളത്തില്* രചനയുടെ തിരക്കുള്ള നാളുകള്* വരാന്* ഇനി അധികകാലം വേണ്ടിവരില്ല. സെക്*സ് പറയുന്ന നായികമാര്*ക്കിടയില്* നിന്ന് പ്രേക്ഷകരുടെ മനം പിടിച്ചുകീഴടക്കുന്ന നായികയിലേക്ക് മലയാളം തിരിച്ചെത്തുകയാണ്.

  ലക്കി സ്റ്റാര്* ഹിന്ദിയിലേക്ക് - ഉദിച്ചുയരുന്നത് മറ്റൊരു അന്തിക്കാട്

  ഒന്നു ചീയുമ്പോള്* മറ്റൊന്ന് വളര്*ന്നുവരുമെന്നല്ലേ. ഒരു അന്തിക്കാട് കത്തിത്തീരുമ്പോള്* മറ്റൊരു അന്തിക്കാട് ഉദിച്ചുവരും. അതാണ് പ്രകൃതി നിയമം. സത്യന്* അന്തിക്കാട് എന്ന സംവിധായകന്റെ മാക്*സിമം ആയി കഴിഞ്ഞു. ഇനി പുതുതായി അദ്ദേഹത്തിനൊന്നും പ റയാന്* ഉണ്ടാകില്ല. അതുകൊണ്ടുതന്നെ രണ്ടാംതലമുറയിലെ ദീപു അന്തിക്കാടി്*ന്റെതായിരിക്കും ഇനി ആ നല്ല നാളുകള്*. മുന്*പ് സലിംകുമാര്* പറഞ്ഞൊരു കാര്യമുണ്ട്- സത്യന്* അന്തിക്കാടിന്റെ സിനിമയെന്നാല്* ഒരേ റൂട്ടിലോടുന്ന ബസ് ആണെന്ന്. എവിടെ നിര്*ത്തും എപ്പോള്* ലക്ഷ്യത്തിലെത്തുമെന്ന് കൃത്യമായി പറയാവുന്ന യാത്ര. ഇവിടെ ദീപുവിന്റെ സിനിമ തുടങ്ങുന്നത് സത്യന്* അന്തിക്കാടിന്റെ ചിത്രം പോലെ തന്നെയാണ്. തമാശയും കുറേ പരിഹാസവും. തമിഴ്*നാട്ടില്* നിന്നുകൊണ്ട് കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തെ സിനിമയിലെ നായകന്* കളിയാക്കുന്നുണ്ട്. ഇവിടെയുള്ളവര്*ക്കു പറയാന്* മടിതോന്നുന്ന കാര്യമാണ് അയാള്* ചെന്നൈയില്* നിന്നു പറയുന്നത്.

  പരസ്യ ചിത്രങ്ങളിലൂടെയാണ് ദീപു ഈ രംഗത്തേക്കു വരുന്നത്. കൊച്ചിയില്* ഇമേജസ് എന്ന പരസ്യ സ്ഥാപനം സഹോദരങ്ങള്*ക്കൊപ്പം തുടങ്ങിയാണ് ദീപു കരിയര്* ആരംഭിക്കുന്നത്. ജോയ് ആലുക്കാസ്, മേതര്*, കാഡ്ബറീസ്, മക്*ഡൊണാള്*ഡ്, ജീപാസ് ടാറ്റാ ഇന്*ഡിക്ക എന്നിവയുടെയൊക്കെ പരസ്യം ചെയ്തത് ഇവരുടെ കൂട്ടായ്മയായിരുന്നു. നാനൂറോളം പരസ്യം ചെയ്തശേഷമാണ് ദീപു സിനിമയെക്കുറിച്ച് ആലോചിക്കുന്നത്. ഈ കഥ ആദ്യം ചെയ്യാന്* തീരുമാനിച്ചിരുന്നത് ഹിന്ദിയിലായിരുന്നു. മാധവനെ നായകനാക്കി. ഗര്*ഭപാത്രം വാടകയ്*ക്കെടുക്കുന്ന കഥ മലയാളത്തില്* മുന്*പ് വന്നിട്ടുണ്ട്. ദശരഥം എന്ന ലാല്* ചിത്രത്തില്*. എന്നാല്* ഈ ചിത്രത്തില്* അക്കാര്യം സൂചിപ്പിക്കുന്നുമുണ്ട്. ദശരഥമല്ല തങ്ങള്* ഇവിടെ പകര്*ത്താന്* ശ്രമിക്കുന്നതെന്ന് ഈ സന്ദര്*ഭംകൊണ്ട് സംവിധായകനു പറയാന്* സാധിച്ചു. അത് വലിയൊരു വിജയമായിരുന്നു. കോപ്പിയടിക്കുന്ന ആരും ചെയ്യാതിരുന്ന കാര്യം. പ്രസവിക്കുന്ന അമ്മയുടെയും പ്രസിവിക്കാന്* ഏല്*പ്പിച്ച അച്ഛന്*രെയും കഥയായിയുരുന്നു ദശരഥം. ഇവിടെ അച്ഛന്റെ സ്ഥാനത്ത് അമ്മ എത്തുന്നു. എന്നാല്* കഥയുടെ ട്രാക്ക് മാറ്റിക്കൊണ്ടുപോകാന്* സംവിധായകനു സാധിച്ചു. സത്യന്* അന്തിക്കാടിന്റെ യാത്രപോലെയല്ല ദീപുവിന്റെത്. ഇടയ്ക്കിടെ അത് റൂട്ട് തെറ്റിക്കുന്നുണ്ട്. ഒടുവില്* എത്തിച്ചേരുന്നത് ഒരേപോലെ തന്നെ. എങ്കിലും നന്മയുള്ളൊരു ചിത്രം അവതരിപ്പിക്കാന്* ദീപുവിനു സാധിച്ചു. ചിത്രത്തില്* ചെറിയ വേഷത്തില്* അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.ഇനി ഈ ചിത്രം ഹിന്ദിയില്* ചെയ്യാന്* പോകുകയാണ് ദീപു. മാധവന്* ആണ് നായകന്*.  Tags: Lucky Star, Lucky Star cineama reviews, Lucky Star film reviews, Lucky Star gallery, Lucky Star movie, Lucky Star movie previews, Lucky Star movie review, Lucky Star movie reviews, Lucky Star Photo's, Lucky Star preview, Lucky Star previews, Lucky Star review, Lucky Star reviews, Lucky Star stills, Lucky Star story, Lucky Star Tamil movie, Lucky Star Tamil padam reviews, Lucky Star wallpappers, latest tamil film news, latest Tamil film previews, latest Tamil film reviews, latest Tamil film's, latest Tamil movie news, Tags: jayaram's Lucky Star movie reviews, Tamil film Lucky Star Review, Tamil film news, Tamil film ‘Lucky Star’ reviews, Tamil padam Lucky Star Review  Last edited by rameshxavier; 03-09-2013 at 05:52 AM.

Tags for this Thread

Bookmarks

Posting Permissions

 • You may not post new threads
 • You may not post replies
 • You may not post attachments
 • You may not edit your posts
 •