ഇന്ത്യയ്*ക്ക് അകത്തും പുറത്തും ഒരു ബോളിവുഡ്* നടിയുടെ പരിവേഷമാണ്* ഇന്ത്യന്* സ്*പോര്*ട്*സിലെ സൂപ്പര്* സുന്ദരി സാനിയാ മിര്*സയ്*ക്ക്. പല തവണ പലരും നായികയാക്കാന്* മുന്നോട്ടു വന്നെങ്കിലും ടെന്നീസില്* നിന്നും കടുകിട വ്യതിചലിക്കാന്* താരം തയ്യാല്ലായിരുന്നു. എന്നാല്* ഇനി പറയുന്ന കാര്യം ആരാധകരെ ഞെട്ടിക്കും തീര്*ച്ച. ട്രിവാന്*ഡ്രം ലോഡ്*ജും ബ്യൂട്ടിഫുളും മലയാളത്തിന്* നല്*കിയ നമ്മുടെ വി കെ പ്രകാശിന്* നായികയാകാന്* ഒരുങ്ങുകയാണ്* സാനിയ.

അതേസമയം തലക്കെട്ട്* വായിച്ച്* വി.കെ. പ്രകാശ്* സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്* സാനിയ മിര്*സ നായികയായി അഭിനയിക്കാന്* പോവുകയാണെന്ന്* തെറ്റിദ്ധരിക്കണ്ട. വി.കെ.പി. ഒരുക്കുന്ന ഒരു പുതിയ പരസ്യചിത്രത്തിലാണ്* ഇന്ത്യന്* ടെന്നീസിലെ 'ഹോട്ട്* താരം' പ്രത്യക്ഷപ്പെടാന്* പോകുന്നത്*. സാനിയ മിര്*സയ്*ക്കൊപ്പം മലയാളതാരം പത്മസൂര്യയും പരസ്യത്തിലുണ്ട്*.


ബോളിവുഡ്* ചിത്രമായ 'ഗുസാരിഷി'ന്* ക്യാമറ ചലിപ്പിച്ച സുധീപ്* ചാറ്റര്*ജിയാണ്* ഈ പരസ്യചിത്രത്തിന്റെ ഛായാഗ്രാഹകന്*. നടന്* പത്മസൂര്യയും കഴിഞ്ഞ വര്*ഷം ഒന്നു രണ്ടു പരസ്യചിത്രങ്ങള്* സ്വന്തമായി സംവിധാനം ചെയ്*തിരുന്നു. ആവശ്യത്തിന്* പണവും പരീക്ഷണം നടത്താനുള്ള സമയവും കൈവശമുണ്ടെങ്കില്* സിനിമാ നിര്*മ്മാണത്തിന്റെ സാങ്കേതിക വശത്തെക്കുറിച്ച്* കൂടുതല്* അടുത്തറിയാനുള്ള മികച്ച അവസരമാണ്* പരസ്യചിത്രസംവിധാനമെന്ന്* പത്മസൂര്യ അഭിപ്രായപ്പെടുന്നു.
അഭിനേതാക്കള്*ക്ക്* ഒട്ടും സമ്മര്*ദ്ദമുണ്ടാക്കാതെ വളരെ നര്*മ്മം നിറഞ്ഞ അന്തരീക്ഷം നിലനിര്*ത്തി നടീനടന്മാരില്* നിന്നും തനിക്കു വേണ്ട ഏറ്റവും മികച്ച പ്രകടനം നേടിയെടുക്കുന്നതില്* ഏറ്റവും മിടുക്കനാണ്* വി.കെ.പി. യെന്നും പത്മസൂര്യ പറയുന്നു. മലയാളത്തില്* എം.ജി. ശശിയുടെ അടയാളങ്ങളാണ്* പത്മസൂര്യയുടെ ആദ്യ ചിത്രം. തുടര്*ന്ന്* ഭൂമിമലയാളം, ഐ.ജി., കോളേജ്* ഡേയ്*സ്, ഡാഡി കൂള്*, നെത്തോലി ഒരു ചെറിയ മീനല്ല എന്നീ ചിത്രങ്ങളിലും പത്മസൂര്യ അഭിനയിച്ചു. രാജസേനന്റെ 72 മോഡല്*, കനകരാഘവന്റെ എട്ടേകാല്* സെക്കന്റ്* എന്നിവയാണ്* പത്മസൂര്യയുടെ മറ്റ്* പുതിയ മലയാളം പ്ര?ജക്*ടുകള്*.

Sania Mirza

Keywords: Sania Mirza, Sania Mirza gallery, Sania Mirza images, Sania Mirza new film, Sania Mirza latest photos , Sania Mirza vk prakash