തേന്* ആരോഗ്യത്തിന് നല്ലതാണെന്ന കാര്യം എല്ലാവര്*ക്കും അറിവുള്ളതു തന്നെയായിരിക്കു. ഇതില്* ധാരാളം ആന്റിഓക്*സിഡന്റുകള്* അടങ്ങിയിട്ടുണ്ട്. അതുകൊണ്ടു തന്നെ തടി കുറയ്ക്കാന്* സഹായിക്കും. ധാരാളം അസുഖങ്ങള്*ക്കുള്ള ഒരു മരുന്നു കൂടിയാണ് തേന്*. കോള്*ഡ്, ചുമ എന്നിവയെല്ലാം മാറാന്* തേന്* കഴിയ്ക്കുന്നത് നല്ലതു തന്നെ. മറ്റു മധുരങ്ങളെ അപേക്ഷിച്ച് പ്രമേഹരോഗികള്*ക്ക് കഴിയ്ക്കാവുന്ന മധരും അധികം ദോഷം വരുത്തില്ലെന്നൊരു കാര്യം കൂടിയുണ്ട്. എന്നാല്* തേന്* കഴിയ്ക്കുന്ന രീതിയിലും ശ്രദ്ധ വേണം. വേണ്ട രീതിയില്* കഴിച്ചാലേ ഇതിന്റെ ഗുണം ശരീരത്തിന് ലഭിക്കുകയുള്ളൂ. വിവിധ ഗുണങ്ങള്*ക്കായി തേന്* ഏതെല്ലാം രീതിയില്* കഴിയ്ക്കാമെന്നു നോക്കൂ.

1. ചെറുചൂടുവെള്ളത്തില്* തേന്* കലര്*ത്തി രാവിലെ വെറുംവയറ്റില്* കഴിച്ചാല്* തടി കുറയും.

2. ചെറുനാരങ്ങാവെള്ളത്തില്* പഞ്ചസാരയ്ക്കു പകരം തേന്* കലര്*ത്തി കുടിയ്ക്കുന്നതാണ് കൂടുതല്* നല്ലത്. തടി കുറയുമെന്നു മാത്രമല്ല, പ്രമേഹസാധ്യത കുറയുകയും ചെയ്യും.

3. ചായയില്* തേന്* ചേര്*ത്ത് കുടിയ്ക്കുന്നതും തടി കുറയാന്* സഹായിക്കും. ആരോഗ്യത്തിനും ഇത് നല്ലതു തന്നെയാണ്.

4. സാലഡില്* അല്*പം തേന്* ചേര്*ത്ത് കഴിയ്ക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്.

5. വീട്ടിലുണ്ടാക്കുന്ന ഡെസര്*ട്ടുകളിലും പഞ്ചസാര ഒഴിവാക്കി തേന്* ചേര്*ത്ത് കഴിയ്ക്കാം.

6. പാലിനൊപ്പം തേന്* ചേര്*ത്ത് കഴിയ്ക്കുന്നതും നല്ലതു തന്നെ. തടി കുറയുക മാത്രമല്ല, ആരോഗ്യഗുണങ്ങള്* കൂടുകയും ചെയ്യും.

7. ബദാമിനൊപ്പം തേന്* ചേര്*്ത്തു കഴിയ്ക്കുന്നതും നല്ലതു തന്നെ. ഇത് ദിവസം മുഴുവന്* ഊര്*ജം നല്*കും.

8. ഇഞ്ചിയ്*ക്കൊപ്പം അല്*പം തേന്* ചേര്*ത്ത് കഴിയ്ക്കുന്നത് തൊണ്ടവേദനയ്ക്ക് ആശ്വാസം നല്*കും. ചുമ കുറയാനും ഇത് നല്ലതു തന്നെ.

9. തൈരിനൊപ്പം ഉപ്പ്, പഞ്ചസാര എന്നിവ ചേര്*ത്ത് കഴിയ്ക്കുന്നവരുണ്ട്. ഇത്തരം സാധനങ്ങള്* ഒഴിവാക്കി അല്*പം തേന്* ചേര്*ത്തു കഴിയ്ക്കാം.



More stills



Keywords:Honey,salt,sugar,fat,diabeties,milk,lemon ,Bedam