വൃന്ദകള്* പൂക്കും വനിക വളര്*ത്തിയ നന്ദകിശോരാ കൃഷ്ണാ
നീയേ നീയേ ഞങ്ങള്*ക്കഭയം നിന്* മൊഴി ഞങ്ങള്*ക്കമൃതം

ദേവകി പെറ്റു യശോദക്കന്*പോടു കൈ വന്നൊരു മണിമുത്തേ
പൂതനയാം വിഷദൂതിയ്ക്കും ജനിമോചനമേകിയോരുണ്ണി

ഉഗ്രമഹാസര്*പ്പത്തിന്* മീതെ നര്ത്തനമാടിയോരുണ്ണി
ഉദ്ധത കൗരവ സഭയെ നടുക്കിയോരുജ്ജ്വല വിശ്വരൂപാ

പാര്*ഷതി തന്നപമാനമകറ്റിയൊരാശ്രിത വത്സലദേവാ
പാര്*ത്ഥ വിഷാദമകറ്റാനായ് ഗീതാര്*ത്ഥമരുളിയ ദേവാ

അമൃതം പോലെ കുചേലന്നേകിയോരവിലു നുകര്*ന്ന ദയാലോ
ആലില പോലാം ഹൃദയങ്ങളില്* നീ കാല്* വിരലുണ്ടു ശയിക്കാവൂ

വൃന്ദകള്* പൂക്കും വനിക വളര്*ത്തിയ നന്ദകിശോരാ കൃഷ്ണാ
നീയേ നീയേ ഞങ്ങള്*ക്കഭയം നിന്* മൊഴി ഞങ്ങള്*ക്കമൃതം


More stills


Keywords:devotional songs,krishnabhakthi ganagal,Lord Krishna images,songs,poems