ഒരിക്കല്* നാരദന്റെ മനസ്സില്* ഒരു വിചാരമുണ്ടായി ...തന്നെക്കാള്* വലിയ ഭക്തന്* ലോകത്തിലില്ലെന്നു...കാരണം താന്* എപ്പോഴും ഭഗവാന്റെ നാമം ജപിച്ചുകൊണ്ട്* ലോകത്തില്* ചുറ്റിനടക്കുന്നു..ഇങ്ങനെ സദാസമയവും ഭഗവാനെപ്പറ്റി ചിന്തിക്കുന്നവര്* വേറെ ആരാണ് ഉണ്ടാവുക ? ,,,അതുകൊണ്ട് താന്* തന്നെയാണ് ഭഗവാന്റെ പ്രിയഭക്തന്* എന്ന് ചിന്തിച്ചുകൊണ്ട് നാരദന്* വൈകുണ്ഠത്തിലെത്തി ...സര്*വ്വജ്ഞനായ ഭഗവാന്* നാരദന്റെ അഹംഭാവത്തെ അറിഞ്ഞു...കുശലപ്രശ്നങ്ങള്*ക്കുശേഷം ഭഗവാന്* പറഞ്ഞു ; 'നാരദാ ,ഇവിടെനിന്നു വളരെ ദൂരെയുള്ള ശ്രീപുരഗ്രാമത്തില്* എന്റെ ഒരു വലിയ ഭക്തന്* താമസിക്കുന്നുണ്ട്...അവിടെപോയി അയാളെ ഒന്ന് പരിചയപ്പെട്ടുവരൂ..'

നാരദന്* ഉടന്* പുറപ്പെട്ട് ശ്രീപുരത്തിലെത്തി ..ഭക്തനെപ്പറ്റി അന്വേഷിച്ചു ..അയാളൊരു കര്*ഷകനായിരുന്നു...നാരദന്* അയാളെ സൂക്ഷ്മമായി നിരീക്ഷണം ചെയ്തു,,,രാവിലെ എഴുന്നേല്*ക്കുമ്പോള്* അയാള്* 'നാരായണ' എന്ന് മൂന്നു പ്രാവശ്യം ഉച്ചരിക്കുന്നത് കേട്ടു..പിന്നീട് കരിയും നുകവും എടുത്ത് വയലില്* പോയി വൈകുന്നേരം വരെ പണി ചെയ്തു..രാത്രി കിടക്കുമ്പോഴും 'നാരായണ ' എന്ന് മൂന്നു പ്രാവശ്യം ജപിക്കുന്നത് കേട്ടു...അത്രമാത്രം ,നാരദന് ആശ്ചര്യമായി ...ഇയാള്* എങ്ങനെയാണ് ഒരു ഭക്തനാകുക ! ...ദിവസം മുഴുവന്* ലൗകിക കാര്യങ്ങളില്* മുഴുകിക്കഴിയുന്ന ഇവനെ എങ്ങനെയാണ് ഒരു വലിയ ഭക്തന്* എന്ന് ഭഗവാന്* പറഞ്ഞത് ? ....നാദരന്* മടങ്ങി വൈകുണ്ഠത്തിലെത്തി ...തന്റെ അഭിപ്രായം ഭഗവാനെ അറിയിച്ചു...അയാളില്* ഭക്തിയുടെ ഒരടയാളവും താന്* കണ്ടില്ലെന്നുകൂടി പറഞ്ഞു...

ഭഗവാന്* പറഞ്ഞു.." നാരദാ ,ഇതാ ഒരു പാത്രം എണ്ണയിരിക്കുന്നു...ഇതെടുത്ത് ഈ നഗരത്തിന് ഒരു പ്രദക്ഷിണം വച്ച് മടങ്ങി വരൂ " ...എന്നാല്* ഒരു തുള്ളിപോലും പുറത്തുപോകാതിരിക്കാന്* സൂക്ഷിക്കുകയും വേണം ! നാരദന്* ആ പാത്രവുമെടുത്ത് പുറപ്പെട്ടു ...വളരെ ശ്രദ്ധയോടെ നഗരപ്രദക്ഷിണം കഴിഞ്ഞു മടങ്ങിവന്നു...ഭഗവാന്* ചോദിച്ചു : " നാരദാ ,എണ്ണ തുളുമ്പിപ്പോകാതെ മടങ്ങി വന്നു ..നന്നായി ,എന്നാല്* ഇതിനിടയില്* എത്ര പ്രാവശ്യം എന്നെ സ്മരിച്ചു "?...നാരദന്* പറഞ്ഞു "ഒരു പ്രാവശ്യം പോലും സ്മരിച്ചില്ല..എണ്ണ പുറത്തുപോകാതിരിക്കുവാന്* എനിക്ക് അതില്*ത്തന്നെ ശ്രദ്ധിക്കേണ്ടിവന്നു" ... അതുകേട്ടു ഭഗവാന്* പറഞ്ഞു : 'ഈ ഒരു പാത്രം എണ്ണ നിന്റെ ശ്രദ്ധ തിരിച്ചുവിട്ട് എന്നെ അപ്പാടെ മറക്കാനിടവരുത്തി...എന്നാല്* അത്രയും ഭാരമേറിയ കുടുംബജോലികള്*ക്കിടയിലും ദിവസവും രണ്ടുപ്രാവശ്യവും എന്നെ ഓര്*മ്മിക്കുവാന്* അവന്* മറക്കാറില്ല...അപ്പോള്* അവന്* വലിയ ഭക്തനല്ലേ ?' ...നാരദന്* മൗനിയായിനിന്നതേയുള്ളൂ...

ഭക്തിയുടെ പുറമെയുള്ള പ്രദര്*ശനമല്ല ഭഗവാന്* നോക്കുന്നത് ...എത്രത്തോളം ആത്മാര്*ത്ഥതയോടുകൂടി നാം ഭഗവാനെ ആശ്രയിക്കുന്നു എന്നുള്ളതാണ്...മര്*ക്കടധ്യാനം ബകധ്യാനം എന്നെല്ലാം പറഞ്ഞു സാദാരണധ്യാനത്തെ കളിയാക്കാറുണ്ട്...മാര്*ക്കടം ധ്യാനിക്കുന്നതുപോലെ കണ്ണുമടച്ചിരിക്കുന്നു..എന്നാലതിന്റെ വിചാരം ഏതു തോട്ടത്തിലാണ് പഴം പഴുത്തുനില്*ക്കുന്നത് എന്നായിരിക്കും...കൊറ്റി കുളക്കരയില്* ധ്യാനത്തിലിരിക്കുന്നു...എന്നാല്* അതിന്റെ ശ്രദ്ധ മുഴുവന്* മുമ്പില്* വരുന്ന മത്സ്യത്തിലായിരിക്കും ...അതുപോലെ പുറമേക്കു വലിയ ഭക്തന്മാരെന്നു കാണികള്*ക്ക് തോന്നും..എന്നാല്* മനസിലെ വിചാരം മുഴുവന്* ഭൗതികവിഷയങ്ങളായിരിക്കും..പല ജോലിത്തിരക്കുകളുണ്ടെങ്കിലും ഭഗവാനെ സ്മരിക്കുകയും ചെയ്യുന്നവനാണ് യഥാര്*ത്ഥ ഭക്തന്*...അതിട്നെ പ്രകടനം പുറത്തേക്കില്ലെങ്കിലും ഭഗവാന്* അത് ശ്രദ്ധിക്കുന്നു...കാരണം "ഭാവഗ്രാഹീ ജനാര്*ദ്ദന: " മനുഷ്യരുടെ ഉള്ളിലുള്ള ഭാവത്തെയാണ് ഭഗവാന്* ശ്രദ്ധിക്കുന്നത്...കര്*ത്തവ്യകര്*മ്മങ്ങള്* അനുഷ്ഠിക്കുന്ന കാര്യത്തില്* നാം അലസരായിരിക്കരുത് ...ഈശ്വരാര്*പ്പണമായ കര്*ത്തവ്യകര്*മ്മങ്ങളെല്ലാം അനുഷ്ഠിക്കുക ..ഇതാണ് ഭക്തന്റെ കര്*ത്തവ്യം ...


More stills


Keywords:Devotional stories,Narada stories,Lord Vishnu images,devotees,short stories,malayalam short stories