പാഠം ഒന്ന് ഒരു വിലാപം എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയ അഭിനേത്രിയാണ് മീരാ ജാസ്മിന്*. ഒരുകാലത്ത് മലയാളത്തില്* നായികാനിരയില്* ജ്വലിച്ചുനിന്നിരുന്നു. എന്നാല്* പിന്നീട് മീരയുടെ സ്റ്റാര്*വാല്യു കുറഞ്ഞുകുറഞ്ഞുവന്നു. ഇടക്കാലത്ത് മലയാളത്തില്* നിന്ന് ഔട്ടായതുപോലെയായി കാര്യങ്ങള്*. ഇപ്പോള്* മലയാളത്തില്* ഒരു തിരിച്ചുവരവിന്*റെ പാതയിലാണ് മീര.


തന്*റെ പഴയകാല ഓര്*മ്മകള്* മീരാ ജാസ്മിന്* തന്*റെ ഒരു പഴയ പ്രണയത്തേക്കുറിച്ച് തുറന്നുപറയുന്നു. മലയാളത്തിലെ ഒരു നായകനടനാണ് മീരയുടെ പ്രണയജീവിതത്തിലെയും നായകന്*. നടന്*റെ പേര് മീര വ്യക്തമാക്കുന്നില്ല. വായനക്കാര്* ഊഹിച്ചെടുക്കുക.

ക്യാമറയ്ക്ക് മുന്നില്* ആദ്യം വഴക്കിടുകയും പിന്നീട് പ്രണയിക്കുകയും ചെയ്ത ഞങ്ങള്* രണ്ടുപേരുടെയും മനസിലേക്ക് പ്രണയം കടന്നുവന്നത് എപ്പോഴാണെന്ന് മാത്രം അറിയില്ല. അത് ദൈവം നിശ്ചയിച്ചുറപ്പിച്ച കണ്ടുമുട്ടല്* പോലെ തോന്നി. ഞങ്ങള്* വിവാഹം കഴിക്കുമെന്ന് ഉറപ്പായിരുന്നു ആ ദിവസങ്ങളില്*. അയാളുടെ അമ്മയ്ക്ക് ഞാന്* ഒരു മകള്* തന്നെയായിരുന്നു - മീര വ്യക്തമാക്കുന്നു.

ഒട്ടേറെ ഗോസിപ്പുകളിലെ നായികയായിരുന്നു ഒരുകാലത്ത് മീര. ഒരു യുവ നായകനുമായി മോതിരം മാറല്* നടന്നു എന്നുപോലും വാര്*ത്തകള്* പരന്നു!

എന്നെ സ്നേഹിച്ചയാള്*ക്ക് ഞാന്* മനോഹരമായി സാരി ഉടുക്കുന്നതും അണിഞ്ഞൊരുങ്ങുന്നതും ഇഷ്ടമായിരുന്നു. ഇടയ്ക്ക് പറയും, നമ്മുടെ വിവാഹം കഴിഞ്ഞാല്* പിന്നെ ജാസ്മിനെ അഭിനയിക്കാനൊന്നും വിടില്ല. ഞാന്* ഷൂട്ടിംഗ് കഴിഞ്ഞ് വരുമ്പോള്* ഇങ്ങനെ ഒരുങ്ങി സുന്ദരിയായി വന്ന് വീടിന്*റെ വാതില്* തുറന്നുതരണം. ചെറിയ പ്രായത്തിലേ അച്ഛനാവണമെന്നായിരുന്നു അയാളുടെ മറ്റൊരു മോഹം. ഞങ്ങള്*ക്ക് ജനിക്കാന്* പോകുന്ന കുഞ്ഞുങ്ങള്*ക്കുള്ള പേരുകള്* വരെ തീരുമാനിച്ചിരുന്നു അവന്*. നോയലും അഭിമന്യുവും. ഒരു ക്രിസ്ത്യന്* പേരും ഒരു ഹിന്ദു പേരും - മീര തുറന്നുപറയുന്നു.

ആ ബന്ധത്തിന് പക്ഷേ, മൂന്നുവര്*ഷത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. വിധി ഞങ്ങളെ ഒന്നിക്കാന്* അനുവദിച്ചില്ല. പക്ഷേ, ഇപ്പോഴും എനിക്ക് നല്ലതുമാത്രമേ അയാളേക്കുറിച്ച് പറയാനുള്ളൂ. ഒരിക്കല്* മനസുതുറന്ന് സ്നേഹിച്ചവര്* എത്ര അകന്നുപോയാലും മനസിന്*റെ ഒരു കോണിലെങ്കിലും സ്നേഹത്തിന്*റെ തരി ബാക്കി കിടക്കുമല്ലോ - അഭിമുഖത്തില്* മീരാ ജാസ്മിന്* വ്യക്തമാക്കുന്നു.


Meera Jasm
in more stills


Keywords:Meera jasmin,interview,love affair,camera,padam onnu vilapam,best actress,malaylam film news,Meera Jasmine's gossips