തമിഴ് സിനിമാലോകമാകെ ഞെട്ടിത്തരിച്ചിരിക്കുകയാണ്. സംവിധായകന്* ബാലയുടെ പുതിയ ചിത്രം ‘പരദേശി’യുടെ ട്രെയിലറാണ് വിവാദക്കൊടുങ്കാറ്റുയര്*ത്തുന്നത്. സിനിമയിലെ അഭിനേതാക്കളെ സംവിധായകന്* മര്*ദ്ദിക്കുകയും ചീത്തവിളിക്കുകയും ചെയ്യുന്ന രംഗങ്ങളാണ് പരദേശിയുടെ ‘റിയാലിറ്റി ടീസറി’ല്* ഉള്ളത്. എന്തായാലും ഈ രംഗങ്ങള്* കണ്ട് സിനിമാലോകത്തുള്ളവര്* തന്നെ ബാലയ്ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിക്കഴിഞ്ഞു.


സംവിധായകന്* ബാല താരങ്ങളെ അടിക്കുകയും ചവിട്ടുകയും വലിയ വടി ഉപയോഗിച്ച് ക്രൂരമായി തല്ലുകയും ചീത്തവിളിക്കുകയും ചെയ്യുന്ന രംഗങ്ങളാണ് ടീസറില്* ഉള്*പ്പെടുത്തിയിരിക്കുന്നത്. ട്രെയിലറിനൊടുവില്* സംതൃപ്തിയോടെ ചിരിക്കുന്ന ബാലയുടെ ദൃശ്യങ്ങളും ഉള്*പ്പെടുത്തിയിരിക്കുന്നതാണ് കൂടുതല്* ഞെട്ടല്* ഉളവാക്കുന്നത്. ഇത് സംവിധായകന്*റെ സാഡിസ്റ്റിക് നിലപാടിന് ഉദാഹരണമാണെന്ന് ചൂണ്ടിക്കാട്ടി സിനിമാലോകത്തെ പ്രമുഖര്* രംഗത്തെത്തി.

സിനിമയ്ക്കെതിരെ പ്രതിഷേധമുയര്*ത്തിയവര്* ഈ സിനിമ തങ്ങള്* ബഹിഷ്കരിക്കുമെന്ന് അറിയിച്ചു. “അഭിനേതാക്കളില്* നിന്ന് മികച്ച റിസള്*ട്ട് കിട്ടാന്* അവരെ മര്*ദ്ദിക്കുകയും ചീത്ത വിളിക്കുകയും വേണമെന്ന തെറ്റായ സന്ദേശം യുവസംവിധായകര്*ക്ക് നല്*കുന്ന ദൃശ്യങ്ങളാണ് ഈ ട്രെയിലറിലുള്ളത്. ഷൂട്ടിംഗ് സെറ്റുകളില്* മൃഗങ്ങളെ ഉപദ്രവിക്കാതിരിക്കാന്* എല്ലാവരും ശ്രദ്ധിക്കാറുണ്ട്. എന്നാല്* മനുഷ്യാവകാശം സംരക്ഷിക്കേണ്ടതും സംവിധായകരുടെ കടമയല്ലേ? എനിക്കും ഷൂട്ടിംഗിനിടെ ദേഷ്യം വരികയും മൊബൈല്* എറിഞ്ഞുപൊട്ടിക്കുകയുമൊക്കെ ചെയ്യാറുണ്ട്. എന്നാല്* എന്*റെ ദേഷ്യം അഭിനേതാക്കളോടും സാങ്കേതികവിദഗ്ധരോടും പ്രകടിപ്പിക്കാതിരിക്കാന്* ഞാന്* ശ്രദ്ധിക്കും” - സംവിധായകന്* അറിവഴകന്* വ്യക്തമാക്കി.

“നാന്* കടവുള്* എന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്* വികലാംഗരായ അഭിനേതാക്കളോട് എത്രമാത്രം ക്ഷമയോടെയും സഹാനുഭൂതിയോടെയുമാണ് ബാലാ സാര്* പെരുമാറിയതെന്ന് ഞാന്* പറഞ്ഞുകേട്ടിട്ടുണ്ട്. എന്നാല്* പരദേശിയുടെ ട്രെയിലര്* യുവസംവിധായകര്*ക്ക് തെറ്റായ സന്ദേശം നല്*കുന്നതാണ്. എന്തുകൊണ്ടെന്നാല്*, തമിഴ് സിനിമയില്* അത്രമാത്രം സ്വാധീനം ചെലുത്തിയ സംവിധായകനാണ് ബാല. ഞാന്* ഒരു സംവിധായകനായതിന്*റെ കാരണം തന്നെ അദ്ദേഹത്തിന്*റെ സിനിമകളാണ്” - യുവസംവിധായകന്* ബാലാജി മോഹന്* പറയുന്നു.

എന്നാല്* ബാല താരങ്ങളെ മര്*ദ്ദിക്കുന്നതല്ലെന്നും രംഗങ്ങള്* അഭിനയിച്ചുകാണിക്കുന്നതിന്*റെ ദൃശ്യങ്ങളാണവയെന്നുമാണ് ചിത്രത്തിന്*റെ അണിയറപ്രവര്*ത്തകരുടെ വിശദീകരണം. താരങ്ങളെ തല്ലാനുപയോഗിക്കുന്ന വടി യഥാര്*ത്ഥ വടിയല്ലെന്നും അവര്* പറയുന്നു.

എന്തായാലും സിനിമയുടെ പ്രമോഷനായി പുറത്തുവിട്ടിരിക്കുന്ന റിയാലിറ്റി ടീസര്* സിനിമയ്ക്ക് ദോഷമായി മാറുമെന്ന സ്ഥിതിയാണ് നിലവിലുള്ളത്. പോള്* ഹാരിസ് ഡാനിയലിന്*റെ ‘റെഡ് ടീ’ എന്ന നോവലിന്*റെ തമിഴ് പരിഭാഷയായ ‘എരിയും പനിക്കാട്’ ആധാരമാക്കിയാണ് ബാല ‘പരദേശി’ എടുത്തിരിക്കുന്നത്. സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് ഒരു തേയിലത്തോട്ടത്തിലെ തൊഴിലാളികള്*ക്ക് അനുഭവിക്കേണ്ടിവരുന്ന അടിമജീവിതത്തേക്കുറിച്ചാണ് സിനിമ പറയുന്നത്. അഥര്*വ മുരളിയാണ് ചിത്രത്തിലെ നായകന്*.

സേതു, നന്ദ, പിതാമഹന്*, നാന്* കടവുള്*, അവന്* ഇവന്* എന്നിവയാണ് ബാല സംവിധാനം ചെയ്ത ചിത്രങ്ങള്*.



More stills



Keywords:Director Bala,Sethu,Nanda,Pithamahan,Nan Kadavul,Avan Ivan,Red Tea,Paradeshi,paradeshi trailer,tamil film news