ഓസ്ട്രേലിയക്കെതിരായ അവസാന ടെസ്റ്റിനുള്ള ഇന്ത്യന്* ടീമില്* പരുക്കിനെത്തുടര്*ന്ന് പുറത്തായ ഓപ്പണര്* ശിഖര്* ധവാനു പകരം സുരേഷ് റെയ്നയെ ഉള്*പ്പെടുത്താന്* തീരുമാനം.


ഓപ്പണറുടെ സ്ഥാനത്തേക്ക് ഗൗതം ഗംഭീറിനെ ഉള്*പ്പെടുത്തിയിരുന്നെങ്കിലും മഞ്ഞപ്പിത്തം ഉണ്ടെന്ന് കണ്ടെത്തിയതിനെതുടര്*ന്ന് ഒ*ഴിവാക്കുകയായിരുന്നു.

ഓസ്ട്രേലിയക്കെതിരായ അവസാനത്തെ ടെസ്റ്റില്* മുരളി വിജയ്*യോടൊപ്പം അജിങ്ക്യാ രഹാനെയോ ചേതേശ്വര്* പൂജാരയോ ഇന്നിംഗ്സ് ഓപ്പണ്* ചെയ്യും. വെള്ളിയാഴ്ച മുതല്* ഡല്*ഹിയിലാണ് അവസാന ടെസ്റ്റ് തുടങ്ങുന്നത്.

സെഞ്ചുറി മികവില്* അമ്പരപ്പിച്ച ധവാനെ നഷ്ടമാകുന്നത് ഇന്ത്യക്ക് തിരിച്ചടിയാണ്. നാലു ടെസ്റ്റുകളുള്ള ബോര്*ഡര്*- ഗവാസ്കര്* ട്രോഫി പരമ്പര ഇന്ത്യ 3-0ന് സ്വന്തമാക്കിയിരുന്നു.more stillsKeywords:Goutham Gambhir,Suresh Reina,Murali vijay,Gavaskar Trophy,Shikhar Dhawan,cricket news,sports news