ഉണ്ടാക്കേണ്ട വിധം:

ആവശ്യമുള്ള സാധനങ്ങള്*
പഴുത്ത ചക്കച്ചുളകള്* -1 കിലോ
പഞ്ചസാര -2 കിലോ
യീസ്റ്റ് -4 ഗ്രാം
മുഴുവന്* ഗോതമ്പ് -12 ഗ്രാം
വെള്ളം -4 ലീറ്റര്*

തയാറാക്കുന്നവിധം

ചക്കച്ചുളകള്*, 1.250 കി.ഗ്രാം പഞ്ചസാര, യീസ്റ്റ്, ഗോതമ്പ് എന്നിവ ഒരു ഭരണിയില്* നിക്ഷേപിച്ച് അതിലേക്കു വെള്ളം ഒഴിച്ച് അന്നത്തെ ദിവസം മുഴുവന്* ഇളക്കാതെ വയ്ക്കണം. അടുത്ത ദിവസം മുതല്* 12 നാള്* എല്ലാ ദിവസവും ഒരേ സമയത്തു നന്നായി ഇളക്കിക്കൊടുക്കണം. മിശ്രിതം ഇളകാനും പുളിക്കല്* പ്രക്രിയ വേഗത്തിലാകാനുമാണിത്. 12 ദിവസത്തിനു ശേഷം ബാക്കി യുള്ള പഞ്ചസാരയിട്ട് ഇളക്കി ഭരണി വായ്മൂടിക്കെട്ടണം. വീണ്ടും 12 ദിവസം കഴിഞ്ഞു ഭരണിയില്* തെളിയുന്ന ദ്രാവകം ഊറ്റിയെടു ക്കുക. രണ്ടു മുട്ടയുടെ വെള്ള ചേര്*ക്കുന്നതു വൈന്* നല്ല പോലെ തെളിയുന്നതിനു സഹായിക്കും. ഒരാഴ്ച കഴിഞ്ഞാല്* കുപ്പിയുടെ അടിയില്* ഊറിയിരിക്കുന്ന മട്ട് നീക്കി തെളിഞ്ഞു വരുന്ന വൈന്* വീണ്ടും കുപ്പികളിലാക്കാവുന്നതാണ്


More stillsKeywords:jackfruit wine,wine recipes,wine preparation jackfruits images,fruits images