ബാല സംവിധാനം ചെയ്ത തമിഴ് ചിത്രം പരദേശി മികച്ച വിജയത്തിലേക്ക് കുതിക്കുന്നു. ആദ്യവാരം ചിത്രം നേടിയത് 4.86 കോടി രൂപ. നിരൂപകര്* വാനോളം പ്രശംസിച്ച ഈ സിനിമയെ പ്രേക്ഷകരും ഏറ്റെടുത്തതോടെ ബാല ഹാപ്പിയാണ്.


ആദ്യ വാരാന്ത്യത്തില്* തമിഴ്നാട്ടില്* 4.86 കോടി രൂപയാണ് കളക്ഷന്* വന്നിരിക്കുന്നത്. 40 കോടി രൂപ മുതല്* മുടക്കുള്ള ഈ സിനിമ വലിയ വിജയമായി മാറുമെന്നാണ് വിലയിരുത്തല്*. എന്നാല്* ചിത്രത്തിന്*റെ ചെലവ് 40 കോടിയാണ് എന്ന റിപ്പോര്*ട്ട് ശരിയല്ലെന്നും 9.5 കോടി രൂപ മാത്രമാണ് ചെലവായിട്ടുള്ളതെന്നുമുള്ള വിവരങ്ങളും ലഭിക്കുന്നുണ്ട്.

അഥര്*വ മുരളി, ധന്*സിക, വേദിക എന്നിവരാണ് പരദേശിയിലെ പ്രധാന താരങ്ങള്*. ഹിന്ദി സംവിധായകന്* അനുരാഗ് കശ്യപ് ആണ് ഈ സിനിമ വടക്കേ ഇന്ത്യയിലും മറ്റും റിലീസ് ചെയ്യുന്നത്. ഇംഗ്ലീഷ് സബ് ടൈറ്റിലോടുകൂടിയാണ് ഹിന്ദി മേഖലകളില്* ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.

പോള്* ഹാരിസ് ഡാനിയലിന്*റെ റെഡ് ടീ എന്ന നോവലിന്*റെ തമിഴ് പരിഭാഷയായ എരിയും പനിക്കാട് ആധാരമാക്കിയാണ് ബാല പരദേശി എടുത്തിരിക്കുന്നത്. സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് ഒരു തേയിലത്തോട്ടത്തിലെ തൊഴിലാളികള്*ക്ക് അനുഭവിക്കേണ്ടിവരുന്ന അടിമജീവിതത്തേക്കുറിച്ചാണ് സിനിമ പറയുന്നത്.

സേതു, നന്ദ, പിതാമഹന്*, നാന്* കടവുള്*, അവന്* ഇവന്* എന്നിവയാണ് ബാല സംവിധാനം ചെയ്ത ചിത്രങ്ങള്*.


Paradeshi more stillsKeywords:Paradeshi movie stills,tamil film news,Sethu,Nanda,Pithamahan,nan Kadavul, Avan Ivan,Bala,Red tea,dansika,vedika