തണ്ണിമത്തനില്* ആറ് ശതമാനം പഞ്ചസാരയും 92 ശതമാനം വെള്ളവും അടങ്ങിയിരിക്കുന്നു. വിറ്റാമിന്* ബി, വിറ്റാമിന്* ബി 3, ബി6, സി എന്നിവയാല്* സമൃദ്ധമാണ് തണ്ണിമത്തന്*. ഇത് നമ്മുടെ ശരീരത്തിനാവശ്യമായ ഊര്*ജ്ജം നല്*കുന്നു. സാധാരണ ഊര്*ജ്ജം ലഭിക്കാന്* നാം കുടിക്കുന്ന പാനീയങ്ങളെക്കാള്* ശുദ്ധമാണ് തണ്ണിമത്തന്*. ഇതില്* ആന്റി ഓക്സിഡന്റ് ഘടകങ്ങള്* ധാരാളം അടങ്ങിയിട്ടുണ്ട്. ഈ ആന്റി ഓക്സിഡന്റിന് കാന്*സറിനെ പ്രതിരോധിക്കാന്* കഴിവുണ്ട് എന്ന് പഠനങ്ങള്* തെളിയിക്കുന്നു.

ആരോഗ്യ സംരക്ഷണത്തിന് ഉത്തമമാണ് തണ്ണിമത്തന്*. അത് രോഗ പ്രതിരോധശക്തി വര്*ദ്ധിപ്പിക്കുന്നു. നിശാന്ധത അകറ്റുന്നു. ഹ്രസ്വദ്യഷ്ടി, ദീര്*ഘദ്യഷ്ടി തുടങ്ങിയ പ്രശ്നങ്ങള്* പരിഹരിക്കുന്നു. മാത്രമല്ല, ഇതില്*, ധാരാളമായി വിറ്റാമിന്* എ, ബീറ്റാകരോട്ടിന്* എന്നിവ അടങ്ങിയിരിക്കുന്നു. പൊട്ടാസ്യത്തിന്*റെ കലവറ കൂടിയാണ് തണ്ണിമത്തന്*. ഇത് രക്തസമ്മര്*ദം കുറയുന്നതിന് സഹായിക്കുന്നു. വിറ്റാമിന്* ബി 6 അടങ്ങിയിരിക്കുന്നതിനാല്* ഇത് ബുദ്ധിശക്തി വര്*ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. സ്ട്രസ് കുറയ്ക്കുന്നതിനും ഉത്സാഹം വര്*ദ്ധിപ്പിക്കുന്നതിനും തണ്ണിമത്തന്* സഹായകമാണ്.

നമ്മുടെ ശരീരത്തിലെ അമിനോ ആസിഡിന്റൈ അളവ് വര്*ദ്ധിപ്പിക്കുന്നതിന് തണ്ണിമത്തന്* സഹായിക്കുന്നു. തണ്ണിമത്തന്* അമിനോ ആസിഡ്, നൈട്രസ് ഓക്സൈഡ് ഉത്പാദിപ്പിക്കുന്നതുമൂലം ഹ്യദയ ധമനികള്* സാവധാനത്തിലാകുന്നതിന് സഹായിക്കുന്നു. ഇത് പക്ഷാഘാതം, ഹ്യദയസ്തംഭനം എന്നിവ തടയുന്നതിന് സഹായിക്കുന്നു. മൂത്രാശയരോഗങ്ങള്*ക്കും പരിഹാരമാണ് തണ്ണിമത്തന്*.

Fruits

Keywords: watermelon for health, Health Benefits of Watermelon,