പ്രകൃതി മനുഷ്യന് നല്*കിയ അനുഗ്രഹമാണ് നെല്ലിക്ക. ജീവകം സി കൂടിയ അളവില്* അടങ്ങിയിരിക്കുന്ന പഴങ്ങളില്* നെല്ലിക്കയുടെ സ്ഥാനം വളരെ ഉയരത്തിലാണ്. ഓറഞ്ചില്* അടങ്ങിയിരിക്കുന്ന ജീവകം സിയുടെ ഇരുപത് ഇരട്ടിയോളം വരും നെല്ലിക്കയില്*. നെല്ലിക്ക ഉണങ്ങിയാല്*പ്പോലും അതിലടങ്ങിയിട്ടുള്ള ജീവകം സി നഷ്ടപ്പെടുകയില്ല. നെല്ലിക്ക ഇന്ത്യയില്* എവിടെയും ലഭിക്കുന്നതാണ്. ഡെക്കാനിലും തീരദേശ ജില്ലകളിലും കാശ്മീരിലും ആണ് കൂടുതലായി ഉണ്ടാകുന്നത്.

പാരമ്പര്യ ചികിത്സയില്* അവിഭാജ്യ ഘടകമാണ് നെല്ലിക്ക. ച്യവനപ്രാശത്തില്* അടിസ്ഥാന ചേരുവ നെല്ലിക്കയാണ്. ച്യവനമഹര്*ഷി എഴുപത് വയസ്സിനുശേഷം ച്യവനപ്രാശം ഉണ്ടാക്കി ഉപയോഗിക്കുകയും അതിന്റെ ഫലമായി അദ്ദേഹത്തിന് യുവത്വവും ഊര്*ജ്ജവും വീണ്ടെടുക്കാന്* കഴിയുകയും ചെയ്തു എന്നാണ് ആയുര്*വേദ ചരിത്രത്തില്* പറയുന്നത്. ത്രിഫലയിലെ ഒരു ഘടകവും നെല്ലിക്കയാണ്. വിട്ടുമാറാത്ത തലവേദന, മലബന്ധം, കരള്*വീക്കം തുടങ്ങിയവയ്ക്ക് നെല്ലിക്കയുടെ നീര് തേന്* ചേര്*ത്ത് കഴിച്ചാല്* ആശ്വാസം കിട്ടും എന്ന വിശ്വാസത്തിന് തലമുറകളുടെ പഴക്കമാണുള്ളത്. എന്നും രാവിലെ അല്പം നെല്ലിക്കാനീര് തേനോ മഞ്ഞള്*പ്പൊടിയോ ചേര്*ത്ത് കഴിക്കുകയാണെങ്കില്* പുതിയ ഉണര്*വും ഊര്*ജ്ജവും തിരിച്ചറിയാന്* കഴിയും. നെല്ലിക്ക പച്ചയായി ലഭിക്കാന്* പ്രയാസമുള്ളപ്പോള്* ഉണക്കിയത് പൊടിച്ചുപയോഗിക്കാവുന്നതാണ്. അച്ചാറ്, ജാം എന്നിവയുണ്ടാക്കുവാനും നെല്ലിക്ക ഉപയോഗിക്കുന്നുണ്ട്. ജീവകം സി കൂടാതെ, മാംസ്യം, ജീവകം എ, കരോട്ടിന്*, കാത്സ്യം, ഇരുമ്പ്, ഫോസ്ഫറസ് എന്നിയും ധാരാളം നാരുകളും അടങ്ങിയിരിക്കുന്നു.

പോഷകാഹാരക്കുറവുകൊണ്ട് ഉണ്ടാകുന്ന ഒരു രോഗമാണ് സ്*കര്*വി. ഇതിനുള്ള പ്രതിവിധി കൂടിയാണ് നെല്ലിക്ക. നെല്ലിക്ക ഉണക്കിപ്പൊടിച്ചത് സമം പഞ്ചസാരയും ചേര്*ത്ത് പതിവായി മൂന്നു നേരവും കഴിച്ചാല്* മതി.

മുടി വളരുന്നതിനും മുടിക്ക് ബലവും കാന്തിയും ഉണ്ടാകുവാനും നെല്ലിക്ക നല്ലതാണ്. ബ്രഹ്മിയുടെയും നെല്ലിക്കയുടെയും നീര് ചേര്*ത്ത് കാച്ചിയെടുക്കുന്ന എണ്ണ തേച്ച് കുളിച്ചാല്* മുടി ധാരാളമായി വളരുകയും തിളക്കമുള്ളതാകുകയും ചെയ്യുന്നു എന്നാണ് വിശ്വാസം. വയറില്* അസ്വസ്ഥതകളുണ്ടാകുമ്പോഴും മഞ്ഞപ്പിത്തം, വിളര്*ച്ച എന്നിവ ബാധിക്കുമ്പോഴും നെല്ലിക്കാനീരില്* ചെറുനാരങ്ങാനീരും ചേര്*ത്ത് കഴിച്ചാല്* ആശ്വാസം ലഭിക്കും.


More stillsKeywords:Gooseberry benefits,fruits images,hair,jaundice,anemiea,brahmi,scurvi