മലയാള സിനിമയിലെ യുവതാരങ്ങളായ ഫഹദ് ഫാസിൽ,​ നിവിൻ പോളി,​ വിനീത് ശ്രീനിവാസൻ,​ സണ്ണി വെയ്ൻ എന്നിവരെ ഒരുമിപ്പിച്ചു കൊണ്ട് നവാഗതരായ ജെക്*സണും റെജിസും ചേർന്ന് ഒരുക്കുന്ന ചിത്രമാണ് സഫാരി. വിനീതും നിവിൻ പോളിയും ഇതാദ്യമായാണ് വെള്ളിത്തിരയിൽ ഒന്നിക്കുന്നതെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മുതി*ർന്ന നടൻ നെടുമുടി വേണുവും ചിത്രത്തിൽ ഒരു പ്രധാന കഥാപത്രത്തെ അവതരിപ്പിക്കുന്നുണ്ട്.



നാലു യുവാക്കളുടെ യാത്രയും അതേതുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ഈ ത്രില്ലർ ചിത്രത്തിന്റെ ഇതിവൃത്തമെന്ന് സംവിധായകർ പറഞ്ഞു. യുവാക്കളെ കേന്ദ്രീകരിച്ച് കഥ നീങ്ങുന്നതിനാൽ തന്നെ നായികയ്ക്ക് വലിയ തോതിലുള്ള പ്രാധാന്യം ഉണ്ടാകില്ലെന്നും ജെക്*സൺ പറഞ്ഞു.



ജൂലൈയോടു കൂടി ഷൂട്ടിംഗ് തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്.

പൃഥ്വിരാജിനെ നായകനാക്കി ഒരുക്കുന്ന ലൂയി ആറാമൻ എന്ന ചിത്രത്തിലൂടെയാണ് ജെക്*സണും റെജിയും സംവിധാരഗംത്ത് എത്തിയതെങ്കിലും ചിത്രം ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. ചിത്രം അനിശ്ചിതമായി നീട്ടി വച്ചിരിക്കുകയാണെന്ന് ഇരുവരും പറഞ്ഞു. പൗരോഹിത്യം പ്രമേയമാക്കി അടുത്തിടെ നിരവധി ചിത്രങ്ങൾ ഇറങ്ങിയ സാഹചര്യത്തിലാണിതെന്നും സംവിധായകർ വെളിപ്പെടുത്തി.



Malayalam Film Actors


Keywords: fahad fazil new film, vineeth sreenivasan new film, subnny wayne, nivin pauly, film safari, film safari gallery, film safari images, film safari new stills, film safari latest gallery