മനസ്സിലൊരു പുസ്തകമുണ്ട്
മയിലപീലിയും മഞ്ചാടി
മണികളും ഒളിച്ചുവെച്ച പുസ്തകം
ആരും കാണാത്ത ആരെയും
കാണിക്കാത്ത ഓര്മ്മകളുടെ
വളപ്പൊട്ടുകള്* സൂക്ഷിച്ച
കിനാവിന്റെ പട്ടുനൂലാല്*
കോര്ത്തു വെച്ച പുസ്തകം
പ്രണയവും വിരഹവും
വേര്പിരിയലും മായാത്ത
ലിപികളാല്* മുദ്രണം ചെയ്ത
താളുകളില്* കണ്ണീരിന്റെ ഉപ്പു
രസത്താല്* മാഞ്ഞുപോയ
വരികളാണ് ഏറെയും ...
അടച്ചു വെക്കുവാനാകാത്ത
പുസ്തക താളിനുള്ളില്*
മരിച്ചുപോയൊരു പ്രണയം
ഗതികിട്ടാതെ അലയുന്നുണ്ട്...


Keywords:songs,poems,kavithakal,virahaganangal,pra nayageethangal