‘ഇവിടെ ഇങ്ങനാണ് ഭായ്‘ തടിയന്**മാരോട് ഇങ്ങനെ പറയുന്നത് സമോവ എയര്*ലൈന്*സാണ്. തടിയന്മാര്*ക്ക് അത്ര ശുഭകരമായ വാര്*ത്തയല്ല പുറത്ത് വരുന്നത് അധിക തുക്കത്തിനനുസരിച്ച് ടിക്കറ്റ് ചാര്*ജ് സമോവ എയര്*ലൈന്*സ് വര്*ദ്ധിപ്പിക്കും.


ദൂരം കൂടുന്നതിനനുസരിച്ചും തടിയന്മാരായ യാത്രക്കാരുടെ കീശയും കാലിയാവും. അമിതവണ്ണമുള്ളവര്*ക്ക് കിലോഗ്രാമിന് നാലു ഡോളര്* വരെ വര്*ദ്ധിപ്പിച്ചതായാണ് റിപ്പോര്*ട്ടുകള്*. ടിക്കറ്റിന് അപേക്ഷിക്കുമ്പോള്* തൂക്കം കൂടി നല്*കേണ്ടി വരും.

അമിതവണ്ണം പ്രശ്നമാകുന്നതിനാല്* വിമാനത്തിലെ സീറ്റുകളുടെ വീതി കൂട്ടണമെന്ന് ആവശ്യമുയര്*ന്നിരുന്നു. കൂടാതെ ചിലതടിയന്*മാര്*ക്ക് ലാര്*ജ് സീറ്റും ചിലപ്പോഴൊക്കെ എക്സ്ട്രാ ലാര്*ജ് സീറ്റും ആവശ്യമായി വന്നിരുന്നു.

ഭാരത്തിന്റെ അടിസ്ഥാനത്തിലാണ് വിമാനം സഞ്ചരിക്കുന്നതെന്നും സീറ്റിന്റെ അടിസ്ഥാനത്തിലല്ലെന്നും ഒരു നിശ്ചിത ശതമാനം ഭാരം മാത്രമെ വിമാനത്തിന് വഹിക്കാ*നാവുകയുള്ളെന്നും അതിനാല്* ഭാരത്തിന് വില നല്*കണമെന്നും എയര്*ലൈന്*സ് സി ഇ ഒ ക്രിസ് ലാങ്ടണ്* പറഞ്ഞു.

എന്നാല്* ഭാരം കുറവുള്ള ഒരു കുട്ടിയാണെങ്കില്* ടിക്കറ്റ് ചാര്*ജ് കുറവായിരിക്കും. സോഷ്യല്* നെറ്റ്വര്*ക്കിംഗ് സൈറ്റുകളില്* ഈ തീരുമാനത്തിനെതിരെ വന്**കോലാഹലങ്ങളാണ് അനുകൂലമായും പ്രതികൂലമായും ഉണ്ടായിട്ടുള്ളത്.
Keywords:fat,Air India,plain,ticket charge,Airlines,social network