പ്രശസ്ത നടീ നടന്മാരടക്കം എഴുപതിലേറെ അഭിനേതാക്കളെ അണിനിരത്തി കൊണ്ട് ഷാര്*ജയിലും കൊച്ചിയിലുമായി സംഘടിപ്പിച്ച ‘മഴവില്ലഴകില്* അമ്മ’ എന്ന ഷോയില്* നിന്ന് നടി മീരാ ജാസ്മിനെ വേദിയില്* പോലും കയറ്റാതെ അപമാനിച്ചതായി വാര്*ത്ത. പരിപാടിയുടെ റിഹേഴ്*സലിനും പ്രൊമോ ഇവന്റിനും സജീവമായി പങ്കെടുത്ത മീരയെ ഫൈനല്* ഷോയ്ക്ക് പങ്കെടുപ്പിച്ചില്ലത്രെ. എന്നാല്* വൈകി വന്നതിനെ തുടര്*ന്നാണ് മീരയെ ഷോയില്* പങ്കെടുപ്പിക്കാതിരുന്നതെന്നാണ് ഷോയുമായി ബന്ധവര്* നല്*കുന്ന വിശദീകരണം.


പ്രഫഷനു നിരക്കാത്ത സമീപനമാണ് മീര കാണിച്ചതെന്നാണ് ഷോയില്* പങ്കെടുത്തവരില്* ചിലര്* ആരോപിക്കുന്നത്. ഷോയുമായി ബന്ധപ്പെട്ട് മോഹന്* ലാലും മമ്മൂട്ടിയുമടക്കം പ്രമുഖര്* പങ്കെടുത്ത ചര്*ച്ചകളിലും മീറ്റിങ്ങുകളിലുമെല്ലാം മീര പതിവായി വൈകിയാണ് എത്താറുണ്ടായിരുന്നതെന്നും താര ജാഡകള്* കാട്ടാതെ എല്ലാവരും ഒരുമിച്ച് യാത്ര ചെയ്യുകയും താമസിക്കുകയും ചെയ്തപ്പോള്* തനിക്കായി പ്രത്യേക വിമാനവും ഹോട്ടലും വേണമെന്ന് മീര ജാസ്മിന്* ആവശ്യപ്പെടുകയും ചെയ്തത്രേ. ദിവസം മുഴുവന്* ടാക്*സിയെ കാത്തു നിര്*ത്തിച്ചതിനു ശേഷം തനിക്കു നല്ല സുഖമില്ലെന്നു പറഞ്ഞ് പ്രാക്ടീസ് സെഷനില്* പങ്കെടുക്കാത്ത അവസരങ്ങള്* വരെ ഉണ്ടായിരുന്നതായും ഇവര്* പറയുന്നു. മീര ചെയ്യേണ്ടിയിരുന്ന പ്രകടനങ്ങള്* മറ്റു താരങ്ങളാണ് പിന്നീട് സ്*റ്റേജില്* അവതരിപ്പിച്ചത്.

Meera jasmine

Keywords: meera jasmine, meera jasmine gallery, meera jasmine images, meera jasmine new news, meera jasmine latest news, meera jasmine amma, meera jasmine tharanisha