മലയാളത്തിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന പ്രമുഖ തമിഴ് സംവിധായകന്* ഗൗതം മേനോന്* മോഹൻലാലിനെയും യുവനടൻ ഫഹദ് ഫാസിലിനെയും നായകരാക്കി രണ്ടു ചിത്രങ്ങൾ ചെയ്യും.

രണ്ടു ചിത്രങ്ങളുടെയും കഥകൾ തന്റേത് തന്നെയാണെന്ന് ഗൗതം പറഞ്ഞു. ചിത്രങ്ങളെ കുറിച്ച് കൂടുതൽ കാര്യങ്ങൾ ഇപ്പോൾ പറയാനാകില്ലെ. സൂര്യയുമായുള്ള ഒരു ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോൾ. അതു കഴിഞ്ഞാലുടൻ മലയാളത്തിലേക്ക് എത്തും- ഗൗതം മേനോൻ പറഞ്ഞു.

ഷാഹുൽ മരിയ്റിന്റെ മരിയ്ക്കാർ ഫിലിംസിന്റെ ബാനറിലാണ് ഗൗതം മലയാളത്തിൽ ചിത്രങ്ങൾ ഒരുക്കുന്നത്. രണ്ടു വര്*ഷത്തെ ഇടവേളയ്ക്കു ശേഷം മരിക്കാര്* ഫിലിംസ് സിനിമാ നിര്*മ്മാണത്തില്* വീണ്ടും സജീവമാകുന്നത്. ഗൗതം മേനോന്*,തമിഴ് സംവിധായകന്* തിരു എന്നിവരുടേതുള്*പ്പെടെ എട്ടു ചിത്രങ്ങളാണ് മരിക്കാര്* ഫിലിംസിന്*റെ ബാനറില്* പ്രദര്*ശത്തിനെത്തുക.

വി.കെ.പ്രകാശിന്*റെ താങ്ക്യൂ, സണ്ണി വെയ്ന്* നായകനാകുന്ന സ്റ്റാറിംഗ് പൗര്*ണമി, ജെന്*സണ്* ആന്റണിയും റെജീസ് ആന്റണിയും സംവിധാനം ചെയ്യുന്ന സഫാരി, സെക്കൻഡ് ഷോ ഫെയിം ശ്രീനാഥ് സംവിധാനം ചെയ്യുന്ന കൂതറ എന്നീ നാലു ചിത്രങ്ങളാണ് ആദ്യ സംരംഭങ്ങള്*.


Mohanlal

Keywords: mohanlal, mohanlal fahad, mohanlal new film,