വിഷുച്ചിത്രങ്ങളുടെ ബോക്സോഫീസ് പ്രകടനത്തിന്*റെ യഥാര്*ത്ഥ ചിത്രം വെളിവായി. സിദ്ദിക്ക് സംവിധാനം ചെയ്ത മോഹന്*ലാല്* ചിത്രം ‘ലേഡീസ് ആന്*റ് ജെന്*റില്**മാന്*’ വന്* വിജയത്തിലേക്ക് കുതിക്കുകയാണ്. ലാല്* ജോസിന്*റെ മമ്മൂട്ടിച്ചിത്രമായ ‘ഇമ്മാനുവല്*’ ആദ്യ ദിനത്തില്* മികച്ച പ്രതികരണം സൃഷ്ടിച്ചെങ്കിലും ശരാശരി വിജയത്തിലേക്ക് ഒതുങ്ങി.


എന്നാല്* അപ്രതീക്ഷിതമായി ഒരു ദിലീപ് ചിത്രം കനത്ത തിരിച്ചടി നേരിടുന്നതിനും വിഷുക്കാലം സാക്ഷിയായി. വൈശാഖ് സംവിധാനം ചെയ്ത ‘സൌണ്ട് തോമ’യെ പ്രേക്ഷകര്* നിഷ്കരുണം തള്ളിക്കളഞ്ഞു. സൌണ്ട് തോമ വെറും മിമിക്രി ഷോ ആയി തരം*താഴ്ന്നപ്പോള്*, മെഗാഹിറ്റ് പ്രതീക്ഷ പുലര്*ത്തിയ ഒരു സിനിമയുടെ വീഴ്ച കൂടിയായി അത്.

റിലീസിന് മുമ്പേ ഒന്നരക്കോടി രൂപ ലാഭം നേടിയ ചിത്രമാണ് ലേഡീസ് ആന്*റ് ജെന്*റില്**മാന്*. തിയേറ്ററുകളിലും ചിത്രത്തിന് മികച്ച പ്രതികരണം ലഭിക്കുന്നു. മോഹന്*ലാല്* ചിത്രത്തിന്*റെ ബജറ്റ് പത്തുകോടിക്ക് മേല്* പോയാലും അതിന്*റെ ഭാവി സുരക്ഷിതമായിരിക്കുമെന്ന ധാരണ ഉണര്*ത്താന്* ഈ സിനിമയുടെ നേട്ടത്തിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ വരും*കാല മോഹന്*ലാല്* ചിത്രങ്ങളെല്ലാം തന്നെ പത്തുകോടി രൂപയ്ക്കുമേല്* മുതല്* മുടക്കുള്ള ക്വാളിറ്റി സിനിമകളായിരിക്കാനുള്ള സാധ്യതയാണ് തെളിയുന്നത്.

‘ഇമ്മാനുവല്*’ കുടുംബ പ്രേക്ഷകരെ ആകര്*ഷിക്കുന്നുണ്ട്. എന്നാല്* അത് ‘ബാവുട്ടിയുടെ നാമത്തില്*’ പോലെ ഒരു സാധാരണ ചിത്രം മാത്രമാണ്. ‘അയാളും ഞാനും തമ്മില്*’ എന്ന ഗംഭീര സിനിമയ്ക്ക് ശേഷം വരുന്ന ലാല്* ജോസ് ചിത്രം എക്സ്ട്രാ ഓര്*ഡിനറി ആയിരിക്കുമെന്ന പ്രതീക്ഷയില്* ഇമ്മാനുവല്* കാണാന്* തിയേറ്ററുകളിലെത്തിയ പ്രേക്ഷകര്* നിരാശരായി. അതുകൊണ്ടുതന്നെ ബാവുട്ടി പോലെ മുടക്കുമുതല്* തിരിച്ചുപിടിച്ച് ഇമ്മാനുവലും സേഫാകുമെന്ന് മാത്രമേ പറയാനാകൂ.




More stills



Keywords:Gentleman,Immanuel,Soundthoma,ayalum njanum thammil,bavuttiyude namaathil,Lal Jose,Extra Ordinary,Mammootty,Mohanlal,Dileep,Namitha Pramod,malayalam film news