നടി റിമ കല്ലിങ്കലുമായി താന്* പ്രണയത്തിലാണെന്ന് സംവിധായകന്* ആഷിക്ക് അബു. ഫേസ്*ബുക്കിലൂടെയാണ് റിമയുമായുള്ള പ്രണയം ആഷിക് അബു അറിയിച്ചത്.


‘’വിദേശത്തായതിനാലാണ് ഓണ്*ലൈനില്* സജീവമാകാന്* സാധിക്കാത്തത്. റിമയുമായുള്ള വിവാഹത്തെ കുറിച്ചുള്ള വാര്*ത്ത രസകരമായിരുന്നെങ്കിലും തെറ്റാണ്. ഞങ്ങള്* സ്നേഹത്തിലാണ്. എപ്പോള്* ഞങ്ങള്* വിവാഹിതരായാലും അത് ലോകം അറിഞ്ഞായിരിക്കും’‘ എന്നാണ് ആഷിക് ഫേസ്ബുക് വാളില്* കുറിച്ചിട്ടത്.

ഇതിനുമുന്*പും ഇരുവരും തമ്മില്* പ്രണയത്തിലാണെന്ന് ഗോസിപ്പുകള്*ക്ക് പ്രചരിച്ചിരുന്നു. ആഷിക് അന്നു താന്* ഒരാളെ പ്രണയിക്കുന്നു എന്നു പറഞ്ഞെങ്കിലും അത് റിമയാണെന്ന് വെളിപ്പെടുത്തിയില്ല. എന്നാല്* റിമ, തന്റെ കാമുകന്* ഒരു വ്യവസായി ആണെന്ന നിലപാടിലായിരുന്നു. ഇതിനിടെയാണ് വിവാഹിതരായെന്ന് മലയാളത്തിലെ ചില പ്രമുഖ മാധ്യമങ്ങള്* പ്രചരിപ്പിച്ചത്.



Rima Kallingal & Ashiq Abu More stills


Keywords:Rima Kallingal,Ashiq Abu,Rima's Gossips,lover,malayalam film news,Rima Kallingal wedding news