സ്വര്*ണവിലയില്* വന്* ഇടിവ്. ഗ്രാമിന് 125 രൂപയാണ് ഒറ്റ ദിവസം കൊണ്ട് താഴ്ന്നത്. ഇതോടെ ഒരു ഗ്രാം സ്വര്*ണത്തിന്റെ വില 2,475 രൂപയിലെത്തി.


2012 മെയ് 16 നു ശേഷം ഇതാദ്യമായാണ് പവന്* വില 19,800 രൂപയിലേക്ക് താഴുന്നത്. കഴിഞ്ഞ നാലു വ്യാപാര ദിനങ്ങളിലായി പവന്* വില 2,240 രൂപയാണ് ഇടിഞ്ഞത്.

വില താഴാന്* തുടങ്ങിയതോടെ കേരളത്തില്* സ്വര്*ണ വില്*പന റെക്കോഡിലേക്ക് കടക്കുമെന്നാണ് വിപണി തരുന്ന സൂചന.അന്താരാഷ്ട്ര വിപണിയില്* സ്വര്*ണവില വീണ്ടും കൂപ്പുകുത്തി.

ഔണ്*സ് സ്വര്*ണത്തിന് 170 ഡോളറിന്*റെ ഇടിവാണ് ഇന്നു രേഖപ്പെടുത്തിയത്. 1332.12 ഡോളറാണ് ഔണ്*സ് സ്വര്*ണത്തിന്*റെ ഇന്നത്തെ വില. സ്വര്*ണം വിറ്റഴിച്ച് നിക്ഷേപകര്* ഓഹരി വിപണിയിലേക്കു തിരിയുന്നതും വിലയിടിവിനു കാരണമായി.More stills


Keywords:Gold,price,Dollar,Ouns,Market,gram,share market,Business news