കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്* മാട്രിക്സ് മീഡിയ പേള്* ഫിലിം പുരസ്കാരങ്ങള്* പ്രഖ്യാപിച്ചു. ഐക്കണ്* ഓഫ് ദ ഈയര്* പുരസ്കാരം നടന്* കമലഹാസനാണ്. അവാര്*ഡ് നിര്*ണ്ണയ കമ്മിറ്റി ചെയര്*മാന്* സിബി മലയില്* അറിയിച്ചതാണിക്കാര്യം.


മികച്ച സംവിധായകനായി ലാല്*ജോസിനെ (അയാളും ഞാനും തമ്മില്*) തെരഞ്ഞെടുത്തു. മികച്ച നടനുള്ള പുരസ്കാരം ലാലിനും(ഒഴിമുറി) പൃഥ്വിരാജിനുമാണ്(അയാളും ഞാനും തമ്മില്*). മികച്ച നടിക്കുള്ള പുരസ്കാരം മം*മ്*ത മോഹന്*ദാസിന് (അരികെ) ലഭിച്ചപ്പോള്* മികച്ച ഹാസ്യ നടനായി ഓര്*ഡിനറിയിലെ അഭിനയത്തിന്* ബിജുമേനോന്* തെരഞ്ഞെടുത്തു.

മികച്ച ചിത്രമായി മധുപാല്* സംവിധാനം ചെയ്ത ഒഴിമുറി തെരഞ്ഞെടുക്കപ്പെട്ടു. ഒരു ലക്ഷം രൂപയും ശില്*പവും അടങ്ങുന്ന പുരസ്കാരം സംവിധായകനും നിര്*മ്മാതാവിനുമായി നല്*കും. മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരം ഉസ്താദ് ഹോട്ടലാണ്*. 75000 രൂപയും ശില്*പവുമാണ്* പുരസ്കാരമായി നല്*കുന്നത്.

ഇന്ത്യന്* സിനിമയുടെ നൂറാം വാര്*ഷികാഘോഷങ്ങളുടെ ഭാഗമായി മേയ് മൂന്നാം തീയതി കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്* ഖത്തറിലെ മാട്രിക്സ് മീഡിയയുമായി സഹകരിച്ച് പേള്* അവാര്*ഡ് 2013 എന്ന പേരില്* സംഘടിപ്പിക്കുന്ന മെഗാ ഷോയില്* വച്ച് ഈ പുരസ്കാരങ്ങള്* വിതരണം ചെയ്യും. മധു, മമ്മൂട്ടി, യേശുദാസ് എന്നിവരെ ഈ ചടങ്ങില്* ആദരിക്കാനും തീരുമാനിച്ചിട്ടുണ്ട്.



More stills


Keywords:Prithviraj.Lal,Kerala Film Producers Association,Matric Media, Mega show,Ozhimuri,Ustad Hotel,Icon of the Year,Ayalum njanum thammil,Madhu Mammooty,Yesudas,Arike,malayalam film news