ഫിറോസ് ഷാ കോട്*ല മൈതാനത്ത് വമ്പന്മാരുടെ ഏറ്റുമുട്ടലായിരുന്നു ഞായറാഴ്ച. വീരേന്ദര്* സെവാഗായിരുന്നു ഡല്*ഹി ഡെയര്*ഡെവിള്*സിന്റെ കരുത്ത്. സീസണിലെ ആദ്യജയം ഡല്*ഹി ഡെയര്*ഡെവിള്*സ് സ്വന്തമാക്കി. ഡെയര്*ഡെവിള്*സിനുവേണ്ടി വീരേന്ദര്* സെവാഗും (57 പന്തില്* 95 നോട്ടൗട്ട്), മഹേല ജയവര്*ധനെയും (43 പന്തില്* 59) അണിനിരന്നപ്പോള്* രോഹിത് ശര്*മയും (43 പന്തില്* 73), സച്ചിന്* തെണ്ടുല്*ക്കറും (47 പന്തില്* 54) മുംബൈ ഇന്ത്യന്*സിന്റെ ഭാഗത്ത് അര്*ധസെഞ്ച്വറികളുമായി നിരന്നു. തുടര്*ച്ചയായ ആറ് തോല്*വികള്*ക്കുശേഷമാണ് ഡല്*ഹി വിജയമറിയുന്നത്. മൂന്നോവര്* ശേഷിക്കെ, ഒമ്പതുവിക്കറ്റിന്റെ വമ്പന്*ജയത്തോടെ ഡല്*ഹി കരുത്ത് തെളിയിച്ചു. സ്*കോര്* മുംബൈ ഇന്ത്യന്*സ് 20 ഓവറില്* നാലിന് 161. ഡല്*ഹി ഡെയര്*ഡെവിള്*സ് 17 ഓവറില്* ഒന്നിന് 165.


മുംബൈ ഉയര്*ത്തിയ വമ്പന്* സ്*കോര്* പിന്തുടര്*ന്ന ഡല്*ഹിക്കുവേണ്ടി ക്യാപ്റ്റന്* മഹേലയും വീരുവും തകര്*പ്പന്* പ്രകടനമാണ് കാഴ്ചവെച്ചത്. ട്വന്റി ട്വന്റി ചരിത്രത്തില്* ഏറ്റവുംകൂടുതല്* ബൗണ്ടറി ഷോട്ടുകളുടെ (ബൗണ്ടറിയും സിക്*സറും) റെക്കോഡ് സ്വന്തം പേരിലാക്കിയ വീരു, ടീമിനെ വിജയത്തിലേക്ക് അനായാസം നയിച്ചു. അര്*ഹിച്ച സെഞ്ച്വറിക്ക് അഞ്ച് റണ്*സകലെ ഇന്നിങ്*സ് അവനാസിച്ചതുമാത്രമാണ് ആരാധരുടെ നിരാശ.

കഴിഞ്ഞ മത്സരത്തില്* രാജസ്ഥാന്* റോയല്*സിനോട് വന്* മാര്*ജിനില്* തോറ്റതിന്റെ ക്ഷീണം മാറ്റുന്ന ബാറ്റിങ്ങാണ് മുംബൈ കാഴ്ചവെച്ചത്. 47 പന്തില്* മൂന്ന് ബൗണ്ടറിയും രണ്ട് സിക്*സറുമുള്*പ്പെടെ സച്ചിന്* സീസണിലെ ആദ്യഅര്*ധസെഞ്ച്വറിയാണ് ഞായറാഴ്ച കണ്ടെത്തിയത്. അഞ്ച് ബൗണ്ടറിയും അഞ്ച് സിക്*സറും പറത്തിയ രോഹിത്ശര്*മ സീസണിലെ മികച്ച ഫോം തുടര്*ന്നു. പത്ത് പന്തില്* 19 റണ്*സുമായി പൊള്ളാര്*ഡും മുംബൈയുടെ ഇന്നിങ്*സില്* കാര്യമായ സംഭാവന നടത്തി.more stills


Keywords:Virendar Sewag,Rajastan Royals,Sachin TEndulkar,Rohit Sharma,cricket news,sports news