സച്ചിൻ കുന്ദൽക്കർ സംവിധാനം ചെയ്ത് റാണി മുഖർജി നായികയായ അയ്യ എന്ന സിനിമയിലൂടെയാണ് പൃഥ്വിരാജിന്രെ ബോളിവുഡിലേയ്ക്കുള്ള വരവ്. പ്രതീക്ഷിച്ചത്ര വിജയം നേടാൻ അയ്യ എന്ന സിനിമയ്ക്ക് കഴിഞ്ഞില്ലെങ്കിലും അവസരങ്ങൾ പൃഥ്വിയെ തേടി വരികയായിരുന്നു.

ബോളിവുഡിൽ ഫറാഖാൻ അണിയിച്ചൊരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം ഷാരൂഖിനൊപ്പം മലയാളത്തിന്രെ സ്വന്തം താരം അഭിനയിക്കാൻ പോകുന്നു എന്നതാണ് പുതിയ വാർത്ത. ഒരു കൂട്ടം സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ചെറുപ്പക്കാരായ കൂട്ടുകാർ ഡാൻസ് മത്സരത്തിൽ പങ്കെടുക്കാൻ നിർബന്ധിതരാകുന്നു. ആർക്കും ഡാൻസ് അറിയില്ല എന്നതാണ് അതിലെ രസകരമായ മറ്റൊരു കാര്യം. ഇങ്ങനെ രസകരമായ സംഭവങ്ങൾ കോർത്തിണക്കി കൊണ്ടുള്ള ചിത്രത്തിന്രെ പേര് ഹാപ്പി ന്യൂ ഇയർ എന്നാണ്.

അഭിഷേക് ബച്ചൻ,​ ബോമൻ ഇറാനി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. 'ഫാറാഖാനുമായി അനൗദ്യോഗിക കൂടിക്കാഴ്ച നടന്നു. ചിത്രത്തെ കുറിച്ച് സംസാരിച്ചു. ഞാൻ ഉറപ്പ് പറഞ്ഞിട്ടില്ല. ചിത്രത്തിന്രെ സ്ക്രിപ്റ്റ് വായിച്ചു നോക്കിയിട്ടില്ല. എല്ലാം ഇഷ്ടമായെങ്കിൽ മാത്രമേ സമ്മതം കൊടുക്കൂ.'-പൃഥ്വി പറഞ്ഞു. അയ്യായ്ക്കു ശേഷം പൃഥ്വിരാജ് നായകനാകുന്ന അടുത്ത ബോളിവുഡ് ചിത്രമാണ് ഔറേഗ്സേബ്. മേയ് 17നാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.


PrithvirajKeywords: Prithviraj,Prithviraj gallery,Prithviraj images, Prithviraj photos, Prithviraj new stills, Prithviraj new gallery, Prithviraj latest stills