മഹാവികൃതിയും വഴക്കാളിയുമായ കൊച്ചുസച്ചിനെ അതില്* നിന്ന് ശ്രദ്ധമാറ്റാനാണ് സഹോദരന്* ക്രിക്കറ്റിന്*റെ ലോകത്തിലേക്ക് നയിച്ചത്. വഴിതെറ്റിയെത്തിയ സച്ചിന്* പിന്നെ ക്രിക്കറ്റിന്*റെ ദൈവമായി. ഇന്ന് ലോക ക്രിക്കറ്റിന്*റെ അംബാസഡറായി ഏവരും കാണുന്നത് സച്ചിന്* രമേഷ് ടെണ്ടുല്*ക്കര്* എന്ന ആ അഞ്ചടി അഞ്ചിഞ്ചുകാരനെയാണ്.


ബുധനാഴ്ച സച്ചിന് 40 വയസ് തികയുന്നു. പക്ഷേ ഇന്നും ക്രിക്കറ്റ് ഒഴിഞ്ഞുപോകാത്ത യുവത്വം. ഒരു പതിനേഴുകാരന്*റെ ചടുലതയോടെ സച്ചിന്* ക്രീസില്* തന്*റെ നൃത്തം തുടരുകയാണ്.

ക്രിക്കറ്റിന് ഒരു മതമുണ്ടെങ്കില്* അത് സച്ചിനാണ്. ക്രീസില്* അദ്ദേഹം മിന്നുന്ന ഷോട്ടുകള്* പായിക്കുമ്പോള്* ‘സച്ചിന്*’ എന്ന വികാരം ഇന്ത്യ മുഴുവന്* ആളിപ്പടരുന്നു. സ്വന്തം മകന് സച്ചിന്* എന്ന് പേരിട്ടവര്* എത്രയെത്ര. സച്ചിന്* എന്ന ക്രിക്കറ്റ് ദൈവം പായിക്കുന്ന ഫോറുകളും സിക്സറുകളും പോലെ തന്നെ അദ്ദേഹത്തോടുള്ള സ്നേഹവും രാജ്യാതിര്*ത്തി കടന്ന് പടരുകയായിരുന്നു.

ലോകമെമ്പാടും സച്ചിന് ആരാധകരെ സൃഷ്ടിക്കാനായി. കളിക്കളത്തിലും പുറത്തും പെരുമാറ്റത്തില്* പുലര്*ത്തിയ മാന്യത അദ്ദേഹത്തെ സ്വീകാര്യനാക്കി. റെക്കോര്*ഡുകളുടെ തോഴനായ സച്ചിനെ തേടി ഒരു ക്രിക്കറ്റര്*ക്ക് ലഭിക്കാവുന്ന എല്ലാ പുരസ്കാരങ്ങളും എത്തിയിട്ടുണ്ട്.

ഈയിടെ സച്ചിന്* നേരിട്ട ഫോം ഇല്ലായ്മ മുതിര്*ന്ന ക്രിക്കറ്റര്*മാരുടെയും ആരാധകരുടെയും വിമര്*ശനത്തിന് ഇടയാക്കിയിരുന്നു. സച്ചിന്* ടെന്റുല്*ക്കര്* ക്രിക്കറ്റില്* നിന്ന് വിരമിക്കുന്നതിനെക്കുറിച്ച് വലിയ ചര്*ച്ചകള്* തന്നെ നടക്കുന്നു. എന്നാല്* ഇത്തരം അഭിപ്രായങ്ങള്* തന്നെ ബാധിക്കില്ലെന്നാണ് സച്ചിന്* വ്യക്തമാക്കിയത്.

വിരമിക്കുന്നതിനെക്കുറിച്ച് പറയുന്നവരോട് ഒരു ഉത്തരമേ ഉള്ളൂ,​ ഞാന്* എന്റെ ജോലി നിര്*വഹിക്കുന്നു,​ വിമര്*ശിക്കുന്നവര്* അവരവരുടെ ജോലിയും ചെയ്യുക. എന്റെ വിരമിക്കലിനെക്കുറിച്ച് പല കോണുകളില്* നിന്നും വിവിധ അഭിപ്രായങ്ങള്* ഉയരുന്നുണ്ട്. 2005ലും സമാനമായ സഹചര്യം ഉണ്ടായതായി ഓര്*ക്കുന്നു. എല്ലാം പെരുപ്പിച്ച് കാട്ടുന്നത് മാധ്യമങ്ങളാണ് - സച്ചിന്* പറയുന്നു.



More stills



Keywords:Sachin's happy birthday,cricket,little master,cricket news,sports news