KSHAMIKKANULLA KRIPAYKKUVENDIYULLA PRARTHANA

മറ്റുള്ളവരുടെ തെറ്റുകള്* നിങ്ങള്* ക്ഷമിക്കുമെങ്കില്* സ്വര്*ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളോടും ക്ഷമിക്കുമെന്ന് വാഗ്ദാനം ചെയ്ത ഈശോയെ , കുരിശില്* കിടന്നുകൊണ്ട് അങ്ങ് ശത്രുക്കള്*ക്കുവേണ്ടി പ്രാര്*ത്ഥി ക്കുകയും അവരോട് ക്ഷമിക്കുകയും ചെയ്തുവല്ലോ . ക്ഷമാശീലനായ അങ്ങയെ അനുകരിച്ചുകൊണ്ട് എന്നെ ഉപദ്രവിക്കുന്നവരോട് ക്ഷമിക്കാനും ഞാന്* ദ്രോഹിച്ചിട്ടുള്ളവരോട് ക്ഷമ ചോദിക്കാനുള്ള കൃപ തരണമേ . ഞാന്* ശത്രുക്കളോട് ക്ഷമിക്കുകയാണെങ്കില്* അവരുടെ ദ്രോഹങ്ങള്* ഒന്നും എന്നെ ഏല്*ക്കുകയില്ലെന്നും ,ശത്രു തരുന്ന സഹനം ക്ഷമയോടെ സ്വീകരിച്ചാല്* അത് എനിക്ക് അനുഗ്രഹവും എതിരാളിയ്ക്ക് അവ മാനസാന്തരത്തിന് കാരണവുമായി തീരുമെന്ന് ഞാന്* വിശ്വസിക്കുന്നു . പ്രത്യേകമായി ഞാന്* ക്ഷമിച്ച്* പ്രാര്*ത്ഥിക്കാന്* കടപ്പെട്ടിരിക്കുന്ന ............. ആളെ സമര്*പ്പിച്ച്* പ്രാര്*ത്ഥിക്കുന്നു. പരിശുദ്ധാത്മാവിന്*റെ ഫലമായ ക്ഷമയുടെ അരൂപിയെ വര്*ഷിക്കണമേ . ആമ്മേന്*