തന്റെ പുതിയ സിനിമയെ ആറു ക്ലൈമാക്*സുകളോടെ പ്രേക്ഷകരുടെ മുന്നിലെത്തിക്കാനുള്ള ശ്രമത്തിലാണ്* തീവ്രത്തിന്റെ സംവിധായകന്* രൂപേഷ്* പീതാംബരന്*. തിരക്കഥാജോലികള്* പൂര്*ത്തിയായ സിനിമയുടെ ചിത്രീകരണം ഉടന്* ആരംഭിക്കുമെന്നാണറിവ്*. ഏഴ്* കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ്* സിനിമ മുന്നേറുന്നത്*. ഇവരുടെ ജീവിതത്തിലുണ്ടാകുന്ന ഒരു സംഭവം എങ്ങനെ ഏഴുപേരേയും ഒരുമിപ്പിക്കുന്നുവെന്നതാണ്* ദൃശ്യവത്*ക്കരിക്കുന്നത്*.


വ്യത്യസ്*തമായ ആറു ക്ലൈമാക്*സുകളോടെയാണ്* രൂപേഷിന്റെ ചിത്രം പര്യവസാനിക്കുന്നത്*. വര്*ഷങ്ങള്*ക്കു മുന്*പ്* ഒന്നിലധികം ക്ലൈമാക്*സുമായി ഫാസിലിന്റെ 'ഹരികൃഷ്*ണന്*സ്*' തീയേറ്ററുകളിലെത്തിയപ്പോള്* പ്രേക്ഷകര്*ക്കത്* കൗതുകമാര്*ന്ന പുതിയ ഒരു അനുഭവമായിരുന്നു. മമ്മൂട്ടിയുടേയും മോഹന്*ലാലിന്റേയും ആരാധകരെ ഒരേപോലെ ലക്ഷ്യം വച്ചായിരുന്നു ഹരികൃഷ്*ണന്*സിന്* ഫാസില്* ഒന്നിലധികം ക്ലൈമാക്*സ് ഒരുക്കിയത്*.


മോഹന്*ലാലിന്* കൂടുതല്* ആരാധകരുള്ള ജില്ലകളില്* നായിക ജൂഹി ചൗളയെ മോഹന്*ലാല്* അവതരിപ്പിച്ച കഥാപാത്രം വിവാഹം ചെയ്യുന്നതായും മമ്മൂട്ടിക്ക്* കൂടുതല്* ആരാധകരുള്ള ജില്ലകളില്* മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രം നായിക ജൂഹിയെ വിവാഹം കഴിക്കുന്നതുമായിട്ടായിരുന്നു ഹരികൃഷ്*ണന്*സ്* വന്നത്*. ഇതിനു പുറമേ കഥാന്ത്യം പ്രേക്ഷകന്റെ ഭാവനയ്*ക്ക് വിടുന്ന മറ്റൊരു ക്*ളൈമാക്*സും ഈ ചിത്രത്തിനുണ്ടായിരുന്നു.

Malayalam Film

Keywords: new malayalam film, six climax rupesh, six climax film