Page 2 of 3 FirstFirst 123 LastLast
Results 11 to 20 of 21

Thread: മന:സംഘര്*ഷം അകറ്റാം

  1. #11
    Join Date
    Mar 2008
    Location
    Inida
    Posts
    2,738

    Default

    സംഗീതവും, ധ്യാനചിന്തകളും, യോഗയും
    സംഗീതം മനസിനെ സാന്ത്വനപ്പെടുത്തുന്നു. എന്നാല്* ദു:ഖത്തിന്റെ അലകളുയര്*ത്തുന്ന സംഗീതം നെഗറ്റീവ്* മാനസികാവസ്ഥയാണ്* സൃഷ്*ടിക്കുന്നത്*. മനസിന്റെ തേജോവലയത്തെ നിഷ്*പ്രഭമാക്കുന്ന ദു:ഖസംഗീതം ശ്രവിക്കാതെ മനസ്സിനെ ഉണര്*ത്തുന്ന സംഗീതം സന്തോഷത്തിന്റെ അലയടികള്* സൃഷ്*ടിക്കാന്* സഹായകമാകും. ധ്യാന ചിന്തകളിലൂടെയും, യോഗയിലൂടെയും മനസിനെ പരുവപ്പെടുത്താനും സന്തോഷചിത്തരായി തീരാനും സാധിക്കുന്നു.

  2. #12
    Join Date
    Mar 2008
    Location
    Inida
    Posts
    2,738

    Default വ്യായാമവും ഭക്ഷണവും മാനസികോന്മേഷം വര്*ധ&

    വ്യായാമവും ഭക്ഷണവും മാനസികോന്മേഷം വര്*ധിപ്പിക്കുന്നു.

    മനസിന്റെ താഴ്*ന്ന ഊര്*ജാവസ്ഥയില്* പിരിമുറുക്കം കുറയ്ക്കാന്* ഏറ്റവും നല്ല മാര്*ഗം നടത്തമാണ്*. സന്തോഷം ലഭിക്കുന്നതിനുവേണ്ടി നടത്തമാണ്* മന:ശാസ്*ത്രജ്ഞനായ റോബര്*ട്ട്* തായര്* നിര്*ദേശിക്കുന്നത്*. സര്*ഗശക്തി വര്*ധിപ്പിക്കാന്* സന്തോഷം നിറഞ്ഞ ചിന്തകളും പോസിറ്റീവ്* മാനസികഭാവങ്ങളും വേണം. ചില ഭക്ഷണങ്ങള്* കഴിക്കുമ്പോള്* മനസിന്* ഉന്മേഷവും ചുറുചുറുക്കുമുണ്ടാകുന്നു. കോഫി കളറുളള ചോക്ലേറ്റുകള്* സന്തോഷം പകര്*ന്നുതരുന്നവയാണ്*. രോഗപ്രതിരോധശേഷിയെ വര്*ധിപ്പിക്കുന്നതും നിരോക്*സീകാരകമായി പ്രവര്*ത്തിക്കുന്നതുമായ “റെസ്*വെരാട്രോണ്*” (Resveratron) എന്ന സംയുക്തമാണ്* ചോക്ലേറ്റില്* അടങ്ങിയിരിക്കുന്നത്*. മസ്*തിഷ്*കത്തിന്റെ പ്രവര്*ത്തനശേഷിയെ വര്*ധിപ്പിക്കുന്ന എന്*ഡോര്*ഫിനുകളുടെയും, സീറോടോണിന്റെയും രക്തത്തിലെ നില വര്*ധിക്കാന്* ചോക്ലേറ്റുകള്* സഹായിക്കുന്നു. മനസിന്റെ വിഷാദാവസ്ഥയെ മാറ്റുന്നതിനുളള രാസവസ്*തുക്കളാണ്* എന്*ഡോര്*ഫിനുകളും സീറോടോണിനും.

  3. #13
    Join Date
    Mar 2008
    Location
    Inida
    Posts
    2,738

    Default


    നീന്തലിന്റെ നേട്ടങ്ങള്*



    ഉണര്*വ്വിന്റെ ദിനങ്ങളിലേക്ക് നീന്തിത്തുടിക്കാനുള്ള ഒരു ഉപാധി. അതാണ് വെള്ളവുമായി ഇഴുകിച്ചേരുന്ന നീന്തല്* എന്ന കലയുടെ നേട്ടം. വെറുമൊരു വ്യായാമമെന്നതിലുപരി ഉല്ലാസവും വൈകാരികമായ അനുഭൂതിയും പകര്*ന്നുനല്*കുന്നു എന്നതാണ് നീന്തലിന്റെ സവിശേഷത. പതിവായി നീന്തുന്നവര്*ക്ക് ശാന്തമായ ജീവിതം നയിക്കാന്* സാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അവര്*ക്ക് അസാമാന്യമായ മാനസികോര്*ജ്ജവും സമാധാനവും സന്തോഷവും കൈവരുന്നു എന്നതിന് നിരവധി അനുഭവസാക്ഷ്യങ്ങളുമുണ്ട്. സമ്മര്*ദ്ദങ്ങള്* ജീവിതത്തിന്റെ താളം തെറ്റിക്കുന്ന ഇന്നത്തെ ലോകത്ത് നീന്തലിലൂടെ മനസിനും ശരീരത്തിനും കുളിര്*മ നല്*കാന്* കഴിയുന്നു എന്നതാണ് ഏറെ പ്രസക്തമായ കാര്യം.

    വെള്ളത്തിലൂടെയുള്ള നീന്തല്* പ്രകൃതിയുമായുള്ള ഇഴുകിച്ചേരലാണ്. ജലവുമായുള്ള ഈ സമ്പര്*ക്കത്തിലൂടെ പ്രപഞ്ചത്തിന്റെ സ്പന്ദനങ്ങള്* അനുഭവിച്ചറിയാനാവുന്നു. വെള്ളവുമായുള്ള ഈ വൈകാരികബന്ധം മനസിനെ ഉന്മത്തമാക്കുന്നു. ഇത് സോന്തോഷത്തിന്റെ അനുഭൂതി നല്*കുന്നതോടൊപ്പം തലച്ചോറിന്റെ പ്രവര്*ത്തനം കാര്യക്ഷമമാക്കാനും ഇടയാക്കുന്നു.

    ദുഃഖങ്ങള്* അലിയിച്ചുകളയാം

    ബലിതര്*പ്പണങ്ങള്* പുഴയോരങ്ങളില്*വച്ചാണല്ലോ നടത്താറ്. വേര്*പാടിന്റെ വേദന അലിയിച്ചുകളയാന്* പറ്റിയ ഏറ്റവും നല്ല മാര്*ഗ്ഗമാണനീന്തലിലൂടെ നീരാഴികളെന്ന് പണ്ടേ മനുഷ്യര്* മനസിലാക്കിയിട്ടുണ്ട്. തണുന്ന ജലത്തില്* മുങ്ങിനിവരുമ്പോള്* ഉരുകുന്ന മനസിനും തണുപ്പു ലഭിക്കും. ദുഃഖങ്ങള്*ക്ക് തല്*ക്കാലം ശാന്തി ലഭിക്കുമെന്നത് വാസ്തവം. അങ്ങനെ എല്ലാ മാലിന്യങ്ങളെയും കഴുകിക്കളയുന്ന ജലം മനുഷ്യന്റെ വ്രണിതഹൃദയവും കഴുകിവെടിപ്പാക്കുന്നു.

  4. #14
    Join Date
    Mar 2008
    Location
    Inida
    Posts
    2,738

    Default


  5. #15
    Join Date
    Mar 2008
    Location
    Inida
    Posts
    2,738

    Default


  6. #16
    Join Date
    Mar 2008
    Location
    Inida
    Posts
    2,738

    Default

    ഊണുകഴിഞ്ഞ് സുഖമായൊരുറക്കം. ആരാണ് അത് ആഗ്രഹിക്കാത്തത്.




    എന്നാല്* ഗാഢമായ പകലുറക്കം പല നിദ്രാവൈകല്യങ്ങള്*ക്കും വഴിയൊരുക്കും. രാത്രിയില്* 8-9 മണിക്കൂര്* ഉറങ്ങാന്*പറ്റിയില്ലെങ്കിലും പ്രശ്നം ഗുരുതരമാകും. മാനസിക-ശാരീരിക ആരോഗ്യത്തിന് ശരിയായ ഉറക്കം എപ്പോഴും ആവശ്യമാണെന്ന് സാരം. മനസിന്റെ സംതുലിതാവസ്ഥ കാത്തുസൂക്ഷിച്ച് ക്രിയാത്മകമായ ചിന്തകളെ ഉണര്*ത്തുന്നതില്* നിദ്രാസുഖം പ്രധാന പങ്ക് വഹിക്കുന്നു. കൃത്യമായ ജീവിതചര്യകളാണ് ഇതിലേക്ക് നയിക്കുന്നത്. തിരക്കുപിടിച്ച ആധുനിക ലോകപരിസരത്ത് ഒന്നിനും ചിട്ടയില്ലാത്ത അവസ്ഥയാണ് ഉറക്കത്തിന് വിഘാതം സൃഷ്ടിക്കുന്നത്. ക്രമം തെറ്റിയുള്ള ആഹാരം, എപ്പോഴെങ്കിലും വന്ന് ബെഡിലേക്ക് വീഴുക, പകലുറക്കം തുടങ്ങി നിദ്രാവൈകല്യങ്ങള്*ക്ക് കാരണങ്ങള്* പലതുണ്ട്. ഉറക്കം വൈകിയെത്താറുള്ള അവസ്ഥ, രാത്രി പലപ്രാവശ്യം ഉണരുക, നേരത്തെ ഉണരുക, ഇവയെല്ലാം ഇതിന്റെ വിവിധ രൂപങ്ങളാണ്. വിശപ്പില്ലായ്മ, നെഞ്ചിടിപ്പ്, ക്ഷീണം, വിറയല്*, ഭയം എന്നിവയും ഉറക്കമിളപ്പിന്റെ ഫലമായുണ്ടാകുന്നു. കൂടുതല്* സമയം നിദ്രാഭംഗം നേരിടുമ്പോള്* സംസാരവൈകല്യവും, കാഴ്ചക്കുറവും വരെ ബാധിക്കുന്ന അവസ്ഥയുണ്ട്. പലതരം മാനസിക അസ്വാസ്ത്യങ്ങള്*ക്കും ഇത് വഴിയൊരുക്കും.സൂക്ഷിക്കുക ഉറക്കമില്ലായ്മ ലളിതമായ കാര്യമല്ല. അത് കൂടിയാല്* അപകടകരമായ അവസ്ഥകള്*ക്ക് വഴിവെയ്ക്കും. കിടപ്പുമുറി ഭംഗിയുള്ളതും, വായു സഞ്ചാരമുള്ളതുമായിരിക്കേണ്ടതുണ്ട്. അതുപോലെ ഉറക്കത്തിന് മുമ്പ് അമിതമായി ഭക്ഷണം കഴിക്കരുത്. ആഹാരത്തിനുശേഷം ഒരു മണിക്കൂറെങ്കിലും കഴിഞ്ഞുവേണം നിദ്ര. രാത്രിയില്* ഒരുപാടുവിഭവങ്ങള്* ഉപയോഗിക്കുന്നതും ഹിതമല്ല. ഊര്*ജ്ജം വളരെ കുറവു വേണ്ട ഘട്ടമാണിതെന്ന് ഓര്*ക്കണം. കിടക്കുന്നതിനുമുമ്പ്, മദ്യം മറ്റ് ലഹരിപദാര്*ത്ഥങ്ങള്* പാടില്ല.


    എല്ലാം നേടിയിട്ടും സംതൃപ്തിയോടെ ഒന്നുറങ്ങള്* കഴിയാത്ത അവസ്ഥ എത്ര ദുസ്സഹമാണ്. പ്രസന്നമായ ഒരു മാനസിക അവസ്ഥയാണ് അതിന് വേണ്ടത്. സംതൃപ്തി നല്*കുന്ന ഉറക്കം ഉണര്*ന്നിരിക്കുമ്പോള്* വ്യക്തിയെ കൂടുതല്* ഊര്*ജ്ജസ്വലനാക്കുന്നു.

    നന്നായുറങ്ങാന്* 10 വഴികള്*

    1. ശരിയായ ടൈംമാനേജ്മെന്റ്: സമയം ണ്ടേവിധത്തില്* മാനേജ്ചെയ്യാന്* കഴിയാത്തവരാണ് പലപ്പോഴും ഉറക്കമിളച്ചിരുന്ന് പഠിക്കുകയും ജോലിചെയ്യുകയും ചെയ്യുന്നത്. പകല്*സമയം വേണ്ട രീതിയില്* ക്രിയാത്മകമായി വിനിയോഗിച്ചാല്* എട്ടു മണിക്കൂര്* ഉറക്കം എന്നത് നിങ്ങള്*ക്കു സ്വന്തം.
    2. കൃത്യനിഷ്ഠ: ഏതൊരു കാര്യത്തിനും കൃത്യനിഷ്ഠയുണ്ടെങ്കില്* ഉറക്കത്തിനും ആവശ്യത്തിനു സമയം കിട്ടും. രാവിലെ ഉണരുന്നതിനും കുളിക്കുന്നതിനും ആഹാരം കഴിക്കുന്നതിനും ജോലി ചെയ്യുന്നതിനുമൊക്കെ ജീവിതത്തില്* കൃത്യനിഷ്ഠ ശീലിച്ചവര്*ക്ക് ഉറക്കനഷ്ടം സംഭവിക്കുകയില്ല.
    3. നേരത്തേ എഴുന്നേറ്റ് നേരത്തേ ഉറങ്ങാം: സൂര്യോദയത്തിനു മുമ്പുണര്*ന്നാല്* ഉന്മേഷവും ഊര്*ജ്ജവും കൂടുതല്* അനുഭവപ്പെടും. അന്തരീക്ഷം ചൂടുപിടിച്ചതിനുശേഷമാണ് ഉറക്കമുണരുന്നതെങ്കില്* ആലസ്യവും മന്ദതയും വിട്ടുമാറുകയില്ല. ഇത് ശരീരത്തിന്റെ എല്ലാ ഉപാപചയപ്രവര്*ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കും.
    4. ടെന്*ഷന്* ഒഴിവാക്കാം: ടെന്*ഷന്* കൂടുതലുള്ളവര്*ക്ക് താമസിച്ചേ ഉറങ്ങാന്* കഴിയൂ. ഉറങ്ങാന്* കിടക്കുമ്പോള്* മനസില്*നിന്ന് എല്ലാ സംഘര്*ഷങ്ങളെയും അകറ്റിനിര്*ത്താം. പിറ്റേന്നു ചെയ്യേണ്ട കാര്യങ്ങളുടെ ഡു ലിസ്റ് എഴുതിവച്ചിട്ടു കിടന്നാല്* അതേക്കുറിച്ചും തന്നെയും പിന്നെയും ചിന്തിച്ച് തിരിഞ്ഞും മറിഞ്ഞും കിടക്കേണ്ടിവരില്ല.
    5. പോസിറ്റീവ് ചിന്തകള്*: ഏതു കാര്യവും നെഗറ്റീവായി കാണുകയും ചിന്തിക്കുകയും ചെയ്യുന്നവരുടെ മനസ് എപ്പോഴും കലുഷിതമായിരിക്കും. ഇവരെ ഉറക്കം ആലിംഗനം ചെയ്യാന്* മടിച്ചുനില്*ക്കും. പോസിറ്റീവ് ചിന്തകള്* മനസിനെ പ്രശാന്തമാക്കും. ഉറക്കത്തിലേക്ക് ഇവര്* അറിയാതെ വഴുതിവീഴും.
    6. വ്യായാമം: ശരീരത്തിന് നല്ല വ്യായാമം ലഭിച്ചാല്* നല്ല ഉറക്കവും ലഭിക്കും
    7. മിതഭക്ഷണം: വിശന്നാല്* ഉറക്കം വരില്ല എന്നതുപോലെതന്നെയാണ് അമിതഭക്ഷണം കഴിച്ചാലും. അമിതഭക്ഷണം അമിതകൊഴുപ്പ് ഉല്പാദിപ്പിക്കും. ഇത് ശരീരത്തില്* ആശയക്കുഴപ്പങ്ങള്* സൃഷ്ടിക്കും. ശരീരത്തിന് അസ്വസ്ഥതകള്* ഉണ്ടായാല്* ഉറക്കം അകന്നുനില്*ക്കും. അത്താഴം കഴിഞ്ഞാലുടന്* കിടക്കയിലേക്കു മറിയുന്ന ശീലം ഒഴിവാക്കി കിടക്കുന്നതിന് ഒരു മണിക്കൂര്* മുമ്പേ ആഹാരം കഴിക്കുക.
    9. മിസ്റ്റ് ഫില്ലിങ്ങ്: ആധുനിക മനശാസ്ത്രരംഗത്തെ ഗവേഷണങ്ങളില്*നിന്ന് തെളിയുന്ന ഒരു ഉറക്കഉപാധിയാണ് മിസ്റ്റ് ഫില്ലിങ്ങ്. ഉറക്കം വരാതിരുന്നാല്* മനസിലേക്ക് മഞ്ഞിനെ ആവാഹിക്കുക. കണ്ണുകളടച്ചാല്* മഞ്ഞല്ലാതെ മറ്റൊന്നും കാണുന്നില്ലെന്ന് സ്വയം പറയുക. മഞ്ഞുപടലങ്ങള്* നിങ്ങളെ ഉറക്കത്തിലേക്കു നയിക്കും.
    10. മെഡിറ്റേഷന്*: ഉറക്കം പെട്ടെന്നു വരാനുള്ള ഏറ്റവും നല്ല ഉപാധിയാണ് മെഡിറ്റേഷന്*. 15-30 മിനിട്ടു സമയം മെഡിറ്റേഷന്* ചെയ്താല്* ഉറക്കത്തെ കാത്ത് ഉരുളേണ്ടിവരില്ല. ഇതിന് ശാസ്ത്രീയമായ മെഡിറ്റേഷന്* പരിശീലിക്കണം.
    Last edited by rehna85; 04-01-2014 at 11:13 AM.

  7. #17
    Join Date
    Mar 2008
    Location
    Inida
    Posts
    2,738

    Default

    ടെന്*ഷനെ പിടിച്ചുകെട്ടാം



    പിരിമുറുക്കത്താല്* വലിഞ്ഞു മുറുകിയ മനസ്സ് ഒരു ബലൂണ്* പോലെയാണ്. ഭയം, വെറുപ്പ് , അസ്വസ്ഥത, ദേഷ്യം എന്നിങ്ങനെ നിരവധി വികാരങ്ങളാല്* തിങ്ങിവീര്*ത്തു നില്*ക്കുന്ന, ചെറിയ ഒരു സൂചികുത്തിയാല്* പോലും പൊട്ടിത്തകരാവുന്ന ഒരു ബലൂണ്*. ഈ ബലൂണ്* പൊട്ടാതെ ചുരുക്കിയെടുക്കുകയെന്നതു നല്ല പ്രയാസമുള്ള ഒരു ജോലി തന്നെ. ഈ നെഗറ്റീവ് വികാരങ്ങളെയെല്ലാം പുറത്തു ചാടിച്ച് ബലൂണ്* ചുരുക്കിയിലെ്ലങ്കില്* മാനസികപിരിമുറുക്കം വിഷാദത്തിലേക്കോ ഉത്കണ്ഠാരോഗത്തിലേക്കോ വഴിമാറാം.ഘട്ടങ്ങള്* അറിയാം മാനസിക പിരിമുറുക്കം ഒരു സുപ്രഭാതത്തില്* ശാരീരികരോഗങ്ങളായി പ്രകടമാവുകയല്ല ചെയ്*യുന്നത്. അത് വിവിധ തട്ടുകളിലൂടെ കടന്നാണ് സ്*ട്രെസ്സ് ഡിസോഡര്* എന്ന രോഗവസ്ഥയിലെത്തുന്നത്.

    ഒന്നാം ഘട്ടം : ഈ ഘട്ടത്തിലുള്ളയാള്* ശാരീരികമായും മാനസികമായും പൂര്*ണ ആരോഗ്യവാനായിരിക്കും. ചെറിയ ടെന്*ഷനുകളേയും നെഗറ്റീവ് വികാരങ്ങളേയും എങ്ങനെ നേരിടണമെന്ന് അയാള്*ക്ക് നല്ല നിശ്ചയമുണ്ട്. മാനസിക പിരിമുറുക്കം ലഘൂകരിക്കാന്* അയാള്* മദ്യത്തേയോ മറ്റുശീലങ്ങളേയോ ആശ്രയിക്കുന്നില്ല. പക്ഷേ , ഈ ഘട്ടത്തില്* നില്*ക്കുന്നവര്* വളരെ അപൂര്*വമാണ്.
    രണ്ടാംഘട്ടം : വൈകാരികമായി സ്ഥിരതയിലായിരുന്ന ഒരാളുടെ ജീവിത്തില്* പെട്ടെന്ന് പിരിമുറുക്കം കൂട്ടുന്ന എന്തോ സംഭവിക്കുന്നു. അതിന്*റേതായ എല്ലാ ലക്ഷണങ്ങളും ഉറക്കക്കുറവ് , ഉത്കണ്ഠ, തലവേദന, ഇറിറ്റബിള്* ബവല്* സിന്*ഡ്രം- അയാള്* പ്രകടിപ്പിച്ചു തുടങ്ങുന്നു. എന്നാല്* താന്* ഈ അവസ്ഥയിലാകാനുള്ള കാരണത്തേക്കുറിച്ച് അയാള്* ബോധവാനായിരിക്കും. താങ്ങാനാവാത്ത പിരിമുറുക്കമുണ്ടെങ്കില്* ഒരു കൗണ്*സലറോട് സ്വന്തം പ്രയാസങ്ങള്* തുറന്നു പറഞ്ഞ് സഹായം തേടാം. പ്രത്യേകിച്ചു മരുന്നൊന്നും ഈ ഘട്ടത്തില്* വേണ്ട.
    മൂന്നാം ഘട്ടം: ഈ ഘട്ടമെത്തുന്നതോടെ പിരിമുറുക്കം താങ്ങാനുള്ള അയാളുടെ സഹനശേഷി കുറയുന്നു. സ്വയം ശാന്തമാകാന്* സാധിക്കുന്നില്ല. ഈ ഘട്ടത്തില്* അയാള്* എളുപ്പം അസ്വസ്ഥനും അക്ഷമനുമാകുന്നു. അയാളുടെ എല്ലാ ശ്രദ്ധയും സ്വന്തം ടെന്*ഷനില്* മാത്രമാണ് പിരിമുറുക്കത്തിന്*റെ ലക്ഷണങ്ങള്* അത്ര കടുത്തതലെ്ലങ്കില്* സ്*ട്രെസ്സ് തെറപ്പി നല്*കാം. ഈ ഘട്ടത്തില്* വച്ചും പിരിമുറുക്കത്തെ നേരിടാനായിലെ്ലങ്കില്* രോഗാവസ്ഥയിലേക്കു വഴുതി വീഴാം.
    നാലാംഘട്ടം: ഈ ഘട്ടമാകുന്നതോടെ തലചേ്ചാറിലെ ചില രാസവ്യത്യയാനങ്ങള്* അസന്തുലിതാവസ്ഥ ഉണ്ടാക്കും. തല്*ഫലമായി പിരിമുറിക്കത്തിന്*റെ ലക്ഷണങ്ങള്* കൂടിചേ്ചര്*ന്ന് വിഷാദമോ പാനിക്അറ്റാക്കോ പോലെയുള്ള സ്*ട്രെസ്സ് ഡിസോഡറില്* എത്തുന്നു. ഈ ഘട്ടത്തില്* കൗണ്*സലിങ് കൊണ്ട് യാതൊരു പ്രയോജനവുമില്ല. മരുന്നു ചികിത്സയാണ് ഈ ഘട്ടത്തില്* ആവശ്യം.
    അവസാനഘട്ടം :അടിക്കടി കടുത്ത മാനസികപിരിമുറുക്കങ്ങള്*ക്ക് വിധയേരാവുകയും അവയെ പരിഹരിക്കാതിരിക്കുകയും ചെയ്*യാതെ മുന്നോട്ടു പോകുന്നയാള്* ഒന്നിലധികം സ്*ട്രെസ്സ് ഡിസോഡറുകള്*ക്ക് വിധയേനാകാം. ആകെ നിരാശനായ ഈ ഘട്ടത്തില്* അടിക്കടി ആത്മഹത്യചിന്തകള്* ഉണ്ടാകാം. പിരിമുറുക്കം നിങ്ങളെ വരിഞ്ഞുമുറുക്കി ഈ ഘട്ടത്തിലെത്തിക്കാതെ സൂക്ഷിക്കുക.


    സ്വന്തം സാഹചര്യത്തിലിരുന്നു സ്വന്തമായി സ്*ട്രെസ് നിയന്ത്രിക്കാവുന്ന പാര്*ശ്വഫലങ്ങളില്ലാത്ത യോഗ , ധ്യാനമാര്*ഗങ്ങള്*ക്കു പ്രാധാന്യം കൊടുക്കുക.വ്യക്തികളെപ്പറ്റിയും സമൂഹത്തെപ്പറ്റിയും ജീവിതത്തെപ്പറ്റിയുമുള്ള അവബോധത്തിലും കാഴ്ചപ്പാടിലുമുള്ള തകരാറുകള്* മാറ്റാന്* ശ്രമിക്കുക.ദൈനംദിന ജീവിതത്തിലെ സ്*ട്രെസ് തുടക്കത്തിലേ മനസ്സിലാക്കി പരിഹാരം കണ്ടെത്തുക.പരിഹാരം കണ്ടെത്താനാകാത്ത ടെന്*ഷനുകളെ ഒഴിവാക്കുക- അകറ്റി നിര്*ത്തുക.

    വിശ്രാന്തി വ്യായാമങ്ങള്*ടെന്*ഷന്* ഉണ്ടാക്കുന്ന ജോലികളിലേര്*പ്പെടുന്പോള്* പലരും നെറ്റി ചുളിക്കുന്നതും കവിള്* മുറുക്കുന്നതും നിങ്ങള്* കണ്ടിരിക്കും. അതുപോലെ ശരീരത്തിലെ വിവിധഭാഗങ്ങളിലെ പേശികള്* മാനസിക സംഘര്*ഷം ഉണ്ടാക്കുന്പോള്* നമ്മുടെ അറിവു കൂടാതെ തന്നെ പിരിമുറുക്കത്തിലേര്*പ്പെടുന്നു. ഇതനുസരിച്ച് ജേക്കബ്സണ്* എന്ന ഫിസിഷ്യന്* രൂപപ്പെടുത്തിയതാണ് ജേക്കബ്സണ്*റിലാക്*സേഷന്* മാര്*ഗങ്ങള്*. ഇതില്* , സ്വയം പേശികളില്* പിരിമുറുക്കമുണ്ടാക്കിയതിനുശേഷം തളര്*ത്തിയെടുക്കുക വഴി മാനസിക പിരിമുറുക്കവും കുറചെ്ചടുക്കുന്നു.അയഞ്ഞ വസ്ത്രം ധരിക്കുകഭക്ഷണത്തിന് അര മണിക്കൂര്* മുന്പ് ഇത്തരം റിലാക്*സേഷന്* ചെയ്*യുന്നതാണ് ഉത്തമം. ആഹാരം കഴിച്ചുവെങ്കില്* കുറഞ്ഞത് രണ്ടുമണിക്കൂര്* കഴിഞ്ഞു ചെയ്*യുക.രാവിലെ 5 മണിക്കും 7 മണിക്കും ഇടയ്ക്കുള്ള സമയത്തു 30 മിനിറ്റു മുതല്* 60 മിനിറ്റുവരെ ചെയ്*യുകയാണുത്തമം. വൈകുന്നേരവും ചെയ്*യാംശബ്ദശല്യമില്ലാത്തതും മങ്ങിയവെളിച്ചവും അനുകൂല താപനിലയുമുള്ള ഏകാഗ്രത ലഭിക്കുന്ന സ്ഥലവും സമയവും തിരഞ്ഞെടുക്കുക , ഇതു കഴിഞ്ഞ ഉടന്* ഉറങ്ങരുത് .

    ഉറച്ച തറയിലോ , കിടക്കയിലോ തെന്നിപ്പോകാത്ത കാര്*പെറ്റോ , പായോ , നിരത്തിയശേഷം അതില്* മലര്*ന്നു ശാന്തമായി കിടക്കുക. ഏകാഗ്രതയോടെ താളത്തില്* ശ്വാസം ഉള്ളിലോട്ട് എടുക്കുകയും പുറത്തേക്കു വിടുകയും ചെയ്*യണം. ശ്വാസം ഉള്ളിലേക്ക് എടുക്കുന്പോള്* , വയര്* പുറത്തേക്കു വീര്*ത്തുവരും , ശ്വാസം പുറത്തേക്കു വിടുന്ന സമയത്ത് ആദ്യം വയര്* സാവധാനം താഴുകയും ക്രമേണ നെഞ്ചിലെ മാംസപേശികള്* താഴ്ന്നുവരുകയും ചെയ്*യുന്നു. താളക്രമമായി , ശാന്തമായി , ശ്വാസം കയറി ഇറങ്ങി പോകുന്നതില്* മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. കൈകള്* ശരീരത്തിന്*റെ ഇരുഭാഗത്തും സമാന്തരമായി വയ്ക്കണം.ഇപ്പോള്* ശരീരത്തിലേ ഒാരോ മാംസപേശികളും ശാന്തമായി പിരിമുറുക്കങ്ങളില്ലാതെ തളര്*ന്നുകിടക്കുയാണ്. തുടര്*ന്നു കാല്*പത്തികള്* സമാന്തരമായി കൊണ്ടുവന്നു കാലിന്*റെ കുഴയുടെ ഭാഗം അരയുടെ ഭാഗത്തേക്കു സാവാധാനം ശക്തമായി വളയ്ക്കുക. ഇപ്പോള്* നിങ്ങളുടെ ശരീരത്തില്* കാല്*മുട്ടിനു താഴെയുള്ള മാംസപേശികള്* മൊത്തം പിരിമുറുക്കം അനുഭവിക്കുന്നു. ബാക്കി ശരീരഭാഗങ്ങള്* അയഞ്ഞുതന്നെ കിടന്നോട്ടെ. ഒരു നിമിഷം വലിഞ്ഞുമുറുകിയ ഈ മാംസപേശികളിലേക്കു മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. അവ ഇരുന്പുകന്പിപോലെ ശക്തമാണ്. അപ്പോഴുണ്ടാകുന്ന വേദനയും അസ്വസ്ഥതയും അനുഭവിച്ചറിയുക. തുടര്*ന്ന് ആ മാംസപേശികളെ അയയാന്* അനുവദിക്കുക. ഇങ്ങനെ കൈമുട്ടുകള്* ,തുട, ഉപ്പൂറ്റി, എന്നിങ്ങനെ ഒാരോ ശരീരഭാഗത്തേയും പേശികള്* പല രീതികളില്* വലിച്ചുമുറുക്കാം. അതുകഴിഞ്ഞാല്* അവയെ അയച്ചുവിട്ട് പിരിമുറുക്കം അലിഞ്ഞില്ലാതാകുന്നത് ആസ്വദിക്കാം.ഒന്നു മുതല്* 10 വരെ സാവാധാനം എണ്ണുക. 10 എന്ന് എണ്ണുന്പോഴേക്കും ശരീരം അഗാധമായ വിശ്രമാവസ്ഥയിലേക്ക് ആണ്ടുപോകും. ആവശ്യമുള്ള പേശികളെ മാത്രം വിശ്രമാവസ്ഥയില്* എത്തിച്ചും ഇതേരീതിയില്* റിലാക്സ് ചെയ്*യാം.തുറന്നു പറയാംവികാരങ്ങള്* പുറമേ പ്രകടിപ്പിക്കുന്നത് ബലഹീനതയാണെന്നാണ് ചിലരുടെ വിചാരം. അതുകൊണ്ട് കടുത്ത പിരിമുറുക്കത്തില്* പെട്ട് മനസ്സു വലിഞ്ഞു മുറുകുന്പോള്* പോലും പുറമേ താന്* മനക്കരുത്തുള്ളയാളാണ് എന്നു കാണിക്കാനാവും ഇത്തരക്കാര്* ശ്രമിക്കുക. മനസ്സില്* പതഞ്ഞുയരുന്ന നെഗറ്റീവ് വികാരങ്ങളെ കടിച്ചമര്*ത്തിവച്ച് അവര്* പുറമേ ശാന്തരാകും . കുറേ കഴിയുന്പോള്* അത് അസാധ്യമായി മാറും. അപ്പോള്* ‘എനിക്കൊരു പ്രശ്നവുമില്ല എന്ന നിരാസഭാവത്തിലെത്തും. പതിയെ പതിയെ ഇത് ബോധമനസ്സില്* നിന്നും അപ്രത്യക്ഷമാകും.
    Last edited by rehna85; 04-01-2014 at 11:24 AM.

  8. #18
    Join Date
    Mar 2008
    Location
    Inida
    Posts
    2,738

    Default

    മനസ്സിന്റെ ആരോഗ്യവും ശരീരത്തിന്റെ ആരോഗ്യവും പരസ്പരം ഇഴചേര്*ന്ന് കിടക്കുന്നുവെന്ന് ഓര്*ക്കുക. നല്ല ഭക്ഷണം നന്നായി ആസ്വദിച്ച് കഴിക്കുന്നത് മനസ്സിന്റെ ആരോഗ്യത്തിനു ഗുണം ചെയ്യും.
    വ്യായാമം വളരെ നല്ലതാണ്. ആദ്യമൊക്കെ ചെയ്യാന്* വൈമുഖ്യം തോന്നിയേക്കാം. പക്ഷേ, പതിവാക്കിക്കഴിഞ്ഞാല്* അതിന്റെ പ്രയോജനം ശരിക്കും ബോധ്യപ്പെടും. പുതിയ ഊര്*ജ്ജം അനുഭവപ്പെടും, ഉള്ളില്* വൈകാരികമായ സ്വാസ്ഥ്യം ഉണ്ടാകുന്നതായി മനസ്സിലാകും.



    പ്രവര്*ത്തിച്ചുകൊണ്ടിരിക്കുക. അലസന്റെ മനസ്സ് വന്യമാകും. ചെയ്യാന്* എന്തെങ്കിലുമുണ്ടെങ്കില്* അതേക്കുറിച്ച് പ്രതീക്ഷയോടെ ചിന്തിക്കാം. അത് ആസ്വദിച്ച് ചെയ്യാം. എന്തെങ്കിലും വിനോദങ്ങളില്* താല്*പര്യമുണ്ടെങ്കില്* അതിലേര്*പ്പെടാന്* സമയം കണ്ടെത്തണം. പൂന്തോട്ടം ശ്രദ്ധിക്കുക, സ്റ്റാമ്പ്-നാണയം എന്നിവ ശേഖരിക്കുക, നായയേയോ പൂച്ചയേയോ വളര്*ത്തുക അല്ലെങ്കില്* കുഞ്ഞുങ്ങളോടൊപ്പം കളിക്കുക. പിരിമുറുക്കം ലഘൂകരിക്കാന്* ഇത്തരം മാര്*ഗ്ഗങ്ങളുണ്ട്. അതിന് സമയം കണ്ടെത്തണമെന്നേ ഉള്ളൂ.

    എന്റേതുമാത്രമായ സമയം- അത് എല്ലാ പ്രായക്കാര്*ക്കും അഥവാ ഏതു പ്രായക്കാര്*ക്കും ആവശ്യമാണ്. ജോലിയോന്നും ചെയ്യാതെ, കുടുംബപ്രശ്*നങ്ങളൊന്നും ഓര്*ക്കാതെ, അലട്ടാതെ ഏതാനും നിമിഷങ്ങള്*. നമ്മള്*ക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യങ്ങള്* ചെയ്യാന്* ഈ സമയം വിനിയോഗിക്കാം. ധ്യാനം, യോഗ എന്നിവ ചെയ്യാം. പ്രാര്*ത്ഥിക്കാം, സ്*ത്രോത്രങ്ങള്* ചൊല്ലാം. ആത്മമിത്രത്തിനോട് സംസാരിക്കാം. കത്തുകള്* എഴുതാം, ഇ മെയില്* എസ്എംഎസ് സന്ദേശങ്ങള്* കൈമാറാം. പഴയ ആല്*ബങ്ങള്* നോക്കി ഇരിക്കാം.
    സ്വന്തം സൗഭാഗ്യങ്ങളെക്കുറിച്ച് ചിന്തിക്കുക. എല്ലാവരുടെയും ജീവിതം നമ്മുടേതുപോലെ ആകണമെന്നില്ല. എല്ലാവരോടും സഹാനുഭൂതി കാണിക്കുക. നിങ്ങള്* കാണുന്ന ഓരോരുത്തരും ജീവിതത്തില്* കഠിനമായ പോരാട്ടങ്ങള്*ക്ക് വിധേയരാകുന്നവരാണ് എന്നതാണ് സത്യം.

    സ്വന്തം ജീവിതത്തെ സത്യസന്ധമായി വിശകലനം ചെയ്യുക. നിങ്ങള്*ക്കുണ്ടായതിനേക്കാള്* മോശമായ അനുഭവമുണ്ടായ എത്രയോ പേര്* നമ്മള്*ക്കൊപ്പമുണ്ട്. മരുഭൂമികളിലൂടെ മാത്രം യാത്രചെയ്യുന്നവരുണ്ട്, ഒരിക്കലും മരുപ്പച്ച കാണാത്തവര്*, ഇരുണ്ട ഗുഹയ്ക്കുള്ളിലൂടെ നടന്ന് പ്രകാശമുള്ള മറുവശത്ത് ഒരിക്കലും എത്താത്തവര്*. കഠിനാധ്വാനം കൊണ്ട് പിരിമുറുക്കം കൂടുന്നുണ്ടാകും, അത് കാര്യമാക്കണ്ട. കുടുംബങ്ങള്*ക്കും പ്രിയപ്പെട്ടവര്*ക്കുമൊപ്പം സമയം ചെലവഴിച്ച് ആഹ്ലാദിക്കുക. സ്*നേഹം എന്തെന്നറിയാതെ, ഒരു തരി സ്*നേഹം പോലും കിട്ടാതെ എത്രയോപേര്* ഇവിടെ ജീവിക്കുന്നു എന്നും ഓര്*ക്കുക. നമ്മളെ നമ്മളാക്കിയ ദൈവത്തിനെ സദാ നന്ദിപൂര്*വ്വം ഓര്*ക്കുക. പ്രസാദാത്മകത ഒരിക്കലും കൈവെടിയരുത്.
    Last edited by rehna85; 04-01-2014 at 10:43 AM.

  9. #19
    Join Date
    Mar 2008
    Location
    Inida
    Posts
    2,738

    Default



    ശ്വസനവ്യായാമങ്ങള്*


    ശാന്തമായി ഒരിടത്ത് സ്വസ്ഥമായി നിവര്*ന്നിരിക്കുക.
    വായതുറന്ന് ശ്വാസം പൂര്*ണമായി ഊതി പുറത്തുകളയുക
    ഏതാനും സെക്കന്റ് നേരത്തേയ്ക്ക് ശ്വാസം ഉള്ളിലേയ്*ക്കെടുത്ത് നിറയ്ക്കുക.

    ഉള്ളില്* ശ്വാസംനിറഞ്ഞുകഴിഞ്ഞാല്* വായ തുറന്ന് സാവധാനം ശ്വാസം പുറത്തേയ്ക്ക് ഊതിവിടുക. എത്ര സെക്കന്റ് നേരം കൊണ്ടാണോ ശ്വാസം എടുത്തത് അതിന്റെ ഇരട്ടിനേരംകൊണ്ടുവേണം ശ്വാസം പുറത്തേയ്ക്കുവിടുന്നത്.
    എട്ടോ പത്തോ തവണ ഇങ്ങനെ ശ്വാസോച്ഛ്വാസം ചെയ്യുക.

  10. #20
    Join Date
    Mar 2008
    Location
    Inida
    Posts
    2,738

    Default ടെന്*ഷന്* ഒഴിവാക്കാന്*

    ടെന്*ഷന്* ഒഴിവാക്കാനുള്ള ഏറ്റവും നല്ല ഉപായമാണ് സംഗീതം. ടെന്*ഷനകറ്റാന്* പ്രത്യേകം ചിട്ടപ്പെടുത്തിയ സംഗീതകൃതികള്* ഇപ്പോള്* ലഭ്യമാണ്. പാട്ടുകേള്*ക്കുന്നതിനേക്കാള്* ആശ്വാസദായകമാണ് അല്*പം ഉറക്കെ പാട്ടുപാടുന്നത്. കുളിമുറിയില്* കയറുമ്പോള്* പലരും പാട്ടുപാടാന്* കാരണം അവിടെ തികഞ്ഞ സ്വാതന്ത്ര്യത്തോടെ പാടുമ്പോള്* മനസ്സിനുണ്ടാകുന്ന ലാഘവമാണ്.

Page 2 of 3 FirstFirst 123 LastLast

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •