Results 1 to 10 of 10

Thread: Malayalam Prayer

  1. #1
    Join Date
    Sep 2003
    Location
    india
    Posts
    11,527

    Default Malayalam Prayer








    Tags: malayalam prayer, pray online, prayer request, prayers, prayers in malayalam

  2. #2
    Join Date
    Sep 2003
    Location
    india
    Posts
    11,527

  3. #3
    Join Date
    Sep 2003
    Location
    india
    Posts
    11,527

  4. #4
    Join Date
    Sep 2003
    Location
    india
    Posts
    11,527

  5. #5
    Join Date
    Sep 2003
    Location
    india
    Posts
    11,527

    Default

    ***സഹനത്തിന്റെ ഏകാന്തനിമിഷങ്ങളില്* ഞങ്ങളെ ധൈര്യപ്പെടുത്തി ആശ്വസിപ്പിക്കുന്ന കര്*ത്താവേ...ഒരു നിമിഷം പോലും അങ്ങയെ മറന്നു ജീവിക്കാന്* ഞങ്ങളെ ഇടയാകാതിരിക്കാന്* അങ്ങുതന്നെ ഞങ്ങളുടെ ജീവിതങ്ങളെ നിയന്ത്രണം ഏറ്റെടുക്കണേ..അമ്മെ ഞങ്ങളെ കൈപിടിച്ച് തിരുസുതന്റെത അടുത്തേക്ക് എത്തിക്കണേ..

    ***സഹനത്തിന്റെ ഏകാന്തനിമിഷങ്ങളില്* ഞങ്ങളെ ധൈര്യപ്പെടുത്തി ആശ്വസിപ്പിക്കുന്ന കര്*ത്താവേ...ഒരു നിമിഷം പോലും അങ്ങയെ മറന്നു ജീവിക്കാന്* ഞങ്ങളെ ഇടയാകാതിരിക്കാന്* അങ്ങുതന്നെ ഞങ്ങളുടെ ജീവിതങ്ങളെ നിയന്ത്രണം ഏറ്റെടുക്കണേ..അമ്മെ ഞങ്ങളെ കൈപിടിച്ച് തിരുസുതന്റെത അടുത്തേക്ക് എത്തിക്കണേ..


    **സമൂഹത്തില്* ദുരിതം അനുഭവിക്കുന്നവര്*ക്ക് വേണ്ടി, ഒറ്റപ്പെടുന്നവര്ക്ക് വേണ്ടി, സമാധാനം ഇല്ലാത്തവര്*ക്ക് വേണ്ടി, ദാരിദ്ര്യം അനുഭവിക്കുന്നവര്ക്ക് വേണ്ടി, ദൈവമേ ഞങ്ങള്* അങ്ങയോടു അപേക്ഷിക്കുന്നു. അവിടുന്ന് ദരിദ്രനായി ഈ ഭൂമിയില്* ജീവിച്ചു ഞങ്ങളുടെ ദുഃഖങ്ങള്* സ്വയം ഏറ്റു വാങ്ങിയില്ലേ...? അതുകൊണ്ട് ഈ അവസ്ഥയിലുള്ള എല്ലാവര്ക്കും വേണ്ടി ഞങ്ങള്* അങ്ങയോടു യാചിക്കുന്നു.

  6. #6
    Join Date
    Sep 2003
    Location
    india
    Posts
    11,527

    Default

    **പലവിധ പ്രശ്നങ്ങളാല്* ക്ലേശം അനുഭവിക്കുന്ന BizHat കുടുംബത്തിലെ ഓരോ അംഗങ്ങള്ക്കു വേണ്ടി പ്രാര്ത്ഥിക്കുന്നു

    ***ഇപ്പോള്* ഓപറേഷന്* തീയറ്ററില്* ഉള്ള എല്ലാ രോഗികള്ക്ക്ല വേണ്ടി പ്രാര്ത്ഥി്ക്കാം..അവരെ ഓപ്പറെഷന്* ചെയ്യുന്ന ഡോക്ടര്*മാരേ സമര്*പ്പിക്കുന്നു..

    ***ഇന്നത്തെ ദിവസം വിവിധ തരം പരിക്ഷകള്* എഴുതുന്നവര്*ക്ക് വേണ്ടി പ്രാര്ത്ഥി്ക്കുന്നു.,.

    ***ലോകമെമ്പാടും ഉള്ള തകര്*ന്ന കുടുംബ ബന്ധങ്ങളെ പുനരുദ്ധരിക്കാനും , പടര്*ന്നു പിടിക്കുന്ന വിവാഹ മോചനം അവസാനിപ്പിക്കാനും ഓരോ കുടുംബവും യേശുവിനു ഒന്നാം സ്ഥാനം നല്കുനവാനും പ്രാർത്ഥികാം...

    ***ശരിരം തളര്*ന്നു പ്രാഥമികമായ അവിശ്യങ്ങള്* പോലും നിര്*വഹികുവാന്* ക്ലെശിക്കുന്ന രോഗികളെ സമര്*പ്പിച്ചു പ്രാർത്ഥിക്കുന്നു...

    ***കാന്*സര്* രോഗം മൂലം വേദന അനുഭവിക്കുന്ന എല്ലാവരെയും സമര്*പ്പിച്ചു പാര്*ഥികുന്നു..

    **എന്നോട് ദയ തോന്നേണമേ. എന്*റെ ജീവിതത്തിലെ എല്ലാ ഭാരങ്ങളും മാറ്റി, എന്നെ അനുഗ്രഹിക്കുവാന്* അങ്ങ് ശക്തനാണല്ലോ. കര്*ത്താവേ, ഞാന്* അങ്ങയില്* മാത്രം ആശ്രയിക്കുന്നു. അങ്ങയുടെ സമൃദ്ധിയായ അനുഗ്രഹങ്ങള്* എന്*റെമേല്* ചൊരിയേണമേ. അങ്ങയുടെ വഴികളില്* നടന്ന്, അങ്ങയുടെ ആലോചനപ്രകാരം പ്രവര്*ത്തിച്ചു, അങ്ങയുടെ കരങ്ങളില്* നിന്നും അത്ഭുതങ്ങളും സമധാനവും പ്രാപിച്ച്, അങ്ങയുടെ നാമത്തിന് മഹത്വം കണ്ടുകൊണ്ട് ജീവിപ്പാന്* എന്നെ സഹായിക്കേണമേ...അമ്മേന്*****

  7. #7
    Join Date
    May 2013
    Posts
    10

    Default

    these are just beautiful.. loved them a lot here

  8. #8
    Join Date
    Apr 2005
    Posts
    46,704

    Default



    മാതാവിനോടുള്ള സംരക്ഷണ പ്രാര്*ത്ഥന

    ദൈവമാതാവായ പരിശുദ്ധ കന്യാമറിയമേ, മനുഷ്യകുലം മുഴുവന്*റെയും മാതാവും മദ്ധ്യസ്ഥയും സഹായവും സംരക്ഷകയുമാകുവാന്* ദൈവം മുന്*കൂട്ടി തിരഞ്ഞെടുത്തിരിക്കുന്ന അങ്ങയെ ഞങ്ങള്* വണങ്ങുന്നു. ഞങ്ങളുടെ കുടുംബത്തിന്*റെ മാതാവും സംരക്ഷകയുമായി ഇന്ന് ഞങ്ങള്* അങ്ങയെ സ്വീകരിക്കുന്നു.

    അമ്മേ, അങ്ങയുടെ ശക്തമായ സംരക്ഷണത്താല്* ആത്മീയവും ശാരീരികവുമായ എല്ലാ ആപത്തുകളില്* നിന്നും പ്രത്യേകിച്ച് പൈശാചിക ശക്തികളുടെ ഉപദ്രവങ്ങള്*, അന്ഗ്നിബാധ, ജലപ്രളയം, ഇടിമിന്നല്*, കൊടുങ്കാറ്റ്, ഭൂമികുലുക്കം, വാഹനാപകടങ്ങള്* എന്നിവയില്*നിന്നും, കള്ളന്മാര്*, അക്രമികള്* എന്നിവരില്*നിന്നും ഞങ്ങളെയും ഞങ്ങളുടെ ഭവനങ്ങളെയും സംരക്ഷിക്കണമേ.

    ഈ ഭവനത്തില്* വസിക്കുന്ന എല്ലാവരും അങ്ങയുടെ സ്വന്തമായതുകൊണ്ട് എല്ലാ അത്യാഹിതങ്ങളില്* നിന്നും ശാരീരിക അസുഖങ്ങളില്* നിന്നും ഞങ്ങളെ സംരക്ഷിക്കണമേ. ഏറ്റം പ്രധാനമായി പാപം വര്*ജ്ജിക്കുന്നതിനും എല്ലാ കാര്യത്തിലും ദൈവേഷ്ടം നിറവേറ്റിക്കൊണ്ട് ദൈവാനുഗ്രഹത്തില്* ജീവിക്കുന്നതിനും എന്നേക്കുമായി അങ്ങേക്കു പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ഞങ്ങള്* എല്ലാവര്*ക്കുമായി അങ്ങേ തിരുക്കുമാരനോടു പ്രാര്*ത്ഥിക്കേണമേ .

    ആമ്മേന്
    Last edited by minisoji; 05-17-2013 at 11:00 AM.

  9. #9
    Join Date
    Apr 2005
    Posts
    46,704

    Default

    പരിശുദ്ധാത്മാവിനോടുള്ള പ്രാര്*ത്ഥന

    പരിശുധാത്മാവേ, എനിക്ക് എല്ലാം വെളിപ്പെടുത്തുകയും എനിക്ക് വഴി കാണിച്ചുതരികയും എന്നോട് മറ്റുള്ളവര്* ചെയ്യുന്നതെല്ലാം കഷമിക്കുവാനും കഴിവുതരുന്ന ദൈവീക ദാനം തരികയും എന്റെ ജീവിതത്തില്* എന്റെ എല്ലാ ചിന്തകളിലും ഉള്ളവനുമായ അങ്ങേക്ക് ഞാന്* നന്ദി പറയുന്നു . എത്ര വലിയ ഭൗതിക ആഗ്രഹങ്ങള്* എന്നിലുണ്ടായാലും ഒരു നിമിഷം പോലും അങ്ങയില്* നിന്ന് അകലുവാനോ, വേര്*പ്പെടുവാനോ ഞാന്* ആഗ്രഹിക്കുന്നില്ല, എന്ന് ഞാന്* തീര്*ത്തു പറയുന്നു. നിത്യമഹത്വത്തില്* അങ്ങയോടുകൂടെ ആയിരിക്കുവാന്* ഞാന്* ആഗ്രഹിക്കുന്നു. ദൈവഹിതത്തിനു വിധേയപ്പെട്ടുകൊണ്ട് ഞാന്* അങ്ങയോടു ചോദിക്കുന്നു ...... (നിയോഗം സമര്*പ്പിക്കുക) .........

  10. #10
    Join Date
    Apr 2005
    Posts
    46,704

    Default

    കരുണയ്ക്കു വേണ്ടിയുള്ള സംക്ഷിപ്ത പ്രാര്*ത്ഥന

    കര്*ത്താവേ,കരുണയായിരിയ്ക്കണമേ!അങ്ങേ മക്കളോട് കരുണ കാണിക്കണമേ!ഞങ്ങളും ഞങ്ങളുടെ മാതാപിതാക്കളും,സഹോദരങ്ങളും ബന്ധുക്കളും പൂര്*വ്വികരും വഴിവന്നുപോയ പാപങ്ങളും അപരാധങ്ങളും ക്ഷമിക്കണമേ.ഞങ്ങളെ ശിക്ഷിക്കരുതേ.ഞങ്ങളുടെ പാപകടങ്ങള്* ഇളച്ചുതരേണമേ.ഞങ്ങളെ അങ്ങയുടെ സ്വന്തമായി സ്വീകരിച്ച് അങ്ങേ അരൂപിയിലൂടെ നയിക്കണമേ.യേശുവേ അന്ധകാരത്തിന്റെ ഒരു അരൂപിയും ഞങ്ങളില്* വസിക്കുകയോ ഞങ്ങളെ ഭരിക്കുകയോ ചെയ്യാതിരിയ്ക്കട്ടെ.അങ്ങയുടെ തിരുരക്തത്തിന്റെ സംരക്ഷണം ഞങ്ങള്*ക്ക് നല്കണമേ.

    യേശുവേ സ്തോത്രം,യേശുവേ നന്ദി..

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •