മഴ പെയ്യുവാനുള്ള ചാന്*സ് ഉണ്ട്. ഒരുപാട് നേരത്തെ നിശബ്ദതയെ മുറിച്ചു കൊണ്ട് മനു പറഞ്ഞു.
അവള്* തിരിഞ്ഞു നോക്കിയതേയില്ലാ...
കരയിലേക്ക് അടിച്ചു വരുന്ന തിരമാലകള്* പോലെ അവള്*ടെ മനസും അലയടിക്കുകയാണെന്നു അവനു തോന്നി.കാറ്റില്* പാറിപറക്കുന്ന മുടി പോലും ഒന്നോതുക്കാന്* ശ്രമിക്കുന്നില്ലാ അവള്* . മനുവിന് വല്ലാത്ത വിഷമം തോന്നി.

ഇഷ്ട്ടമാണ് എന്ന് തുറന്നു പറഞ്ഞത് ഒരു തെറ്റാണോ ?
രണ്ടു പേരും ബാധ്യതകള്* ഒഴിച്ച് കളഞ്ഞവര്* .അടുത്തു പരിജയമുള്ളവര്* .
നല്ലൊരു സൌഹൃദം പ്രണയത്തിന് വഴി മാറുന്നതില്* എന്താണ് തെറ്റ് ?
പരസ്പരം സുഖവും ദുഖവും പങ്കുവെച്ചു ആഘോഷങ്ങളില്* ഒരുമിച്ചു കൂടി മനസ് വല്ലാതെ പ്രണയത്തെ സ്നേഹിച്ചു തുടങ്ങിയെന്നു മനസിലായപ്പോഴല്ലേ താന്* തുറന്നു കാര്യങ്ങള്* പറഞ്ഞത് ?
അവള്*ക്കും ഇഷ്ട്ടമായിരുന്നിരിക്കണം എന്ന ചിന്ത തെറ്റാണെങ്കില്* ..അവളെ മനസിലാക്കാന്* താന്* പരാജയപ്പെട്ടു എന്നല്ലേ അതിനര്*ത്ഥം ....
തന്റെ കൂടെ ഉള്ളപ്പോള്* നിര്*ത്താതെ കാര്യം പറഞ്ഞിരുന്നവള്* ഇന്ന് ഒരക്ഷരം പോലും മിണ്ടാതെ ഇങ്ങനെ ...........
വേണ്ടിയിരുന്നില്ലാ ...ഒന്നും..... ഒരു നല്ല സൌഹൃദം താന്* നഷ്ട്ടപ്പെടുത്തിയോ ?

നമ്മള്* ആദ്യമായി പരിജയപ്പെട്ടത്* മനുവിന് ഓര്*മ്മയുണ്ടോ ?

മനു അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു എന്ന് വരുത്തി . ഓര്*മ്മയുണ്ട് സന്ധ്യാ ...എല്ലാം ഓര്*മ്മയുണ്ട് അവന്* പറഞ്ഞു.

അത് അവിചാരിതമായ ഒരു കണ്ടുമുട്ടല്* ആയിരുന്നില്ലാന്നു തോന്നുന്നു മനു. ഇപ്പൊ
നീ എന്നെ ശരിക്കും സ്വാധീനിച്ചിട്ടുണ്ട് . എന്റെ ജീവിതത്തില്* നിന്റെ സാന്നിധ്യം ഒരുപാട് മാറ്റങ്ങള്* വരുത്തിയിട്ടുണ്ടെന്ന് എനിക്കറിയാം .മനുവിനോടോത്തുള്ള നിമിഷങ്ങള്* .അതുപോലെ വേറൊരു നിമിഷത്തിലും ഞാന്* സന്തോഷിചിട്ടുണ്ടാവില്ലാ .
നിന്റെ കെയരിംഗ് , നിന്റെ സ്നേഹം അതൊന്നും ഒരിക്കലും നഷ്ട്ടപ്പെടുത്താന്* എനിക്ക് വയ്യാ......
പറഞ്ഞു തീര്*ക്കാതെ അവള്* കടലിന്റെ ദൂരങ്ങളിലേക്ക് മിഴികള്* പായിച്ചു അവളുടെ കണ്ണുകള്* നിറയുന്നത് മനുവിനെ കൂടുതല്* അസ്വസ്ഥന്* ആക്കി...
അനിവാര്യമായ എന്തോ ഒന്നിന്റെ മുന്നോടിയാവാം വരുന്ന മഴ .....കടല്* പ്രക്ശുബ്ധമാണ്
അതുപോലെ തന്റെ മനസും
സന്ധ്യാ അവന്* അവളെ പതിയെ വിളിച്ചു ...........
തന്റെ മുഖത്തേക്ക് നോക്കാനുള്ള ശക്തി പോലും അവള്*ക്കില്ലാതായോ എന്ന് അവന്* സംശയിച്ചു . ഒരു ദീര്ഘ നിശ്വാസം അവനില്* നിന്നുതിര്*ന്നു .എന്തോ തീരുമാനിച്ചുറച്ച പോലെ....

മനു അവളെ നോക്കാതെ തന്നെ പറഞ്ഞു തുടങ്ങി സന്ധ്യാ ........കുടുംബത്തിന്റെ എല്ലാ ബാധ്യതകളും ഏറ്റെടുത്തു തീര്*ത്തവനാണ് ഞാന്* ഇപ്പൊ പ്രായം മുപ്പത്തി രണ്ടു കഴിഞ്ഞു . നീയും ജീവിതത്തില്* എന്നെപ്പോലെ തന്നെയാണെന്ന് എനിക്കറിയാം .കല്യാണ പ്രായം നിന്നെയും കടന്നു പോകുകയാണ്. ഇപ്പൊ ഇരുപത്തെട്ടു കഴിഞ്ഞിരിക്കുന്നു നിനക്ക്.ജീവിതം വേണ്ടവരാന് നമ്മള്* രണ്ടു പേരും .
ഏറ്റവും കൂടുതല്* പരസ്പരം അറിഞ്ഞവര്* മനസിലാക്കിയവര്* .അങ്ങനെ ചിന്തിച്ചപ്പോ എന്തുകൊണ്ട് നമുക്ക് ഒരുമിച്ചു ജീവിച്ചു കൂടാ എന്ന് ഞാന്* ചിന്തിച്ചു പോയി .
ആ ചിന്തകള്* പതിയെ പതിയെ എന്റെ ആഗ്രഹങ്ങള്* ആയി മാറിയപ്പോള്* നിന്നോടത് തുറന്നു പറയാതിരിക്കാന്* എനിക്കായില്ലാ എന്നതാണ് സത്യം
എന്റെ തീരുമാനം തെറ്റാണെന്ന് നിനക്ക് തോന്നുന്നുവെങ്കില്*....... ...... ...... . ...സന്ധ്യാ....!!
അവള്* അവന്റെ മുഖത്തേക്ക് നോക്കി ..........അവളുടെ കണ്ണുകളില്* തന്റെ വാക്കുകളുടെ ഭാവ പകര്*ച്ച നിഴലിക്കുന്നത് അവനറിഞ്ഞു.
അവന്* തുടര്*ന്ന് പറഞ്ഞു. നിനക്കും എന്റെ ശരികള്* അംഗീകരിക്കാന്* പറ്റും എന്നായിരുന്നു ഞാന്* മനസിലാക്കിയത് . അതില്* ഞാന്* തെറ്റിപ്പോയെങ്കില്* ഇനിയും ഞാന്* നിന്നെ ഒരുപാട് മനസിലാക്കേണ്ടിയിരിക്കുന്നു.മനസ് തുറന്നു പറഞ്ഞ സ്ഥിതിക്ക് ഇനി ആ പഴയ സൌഹൃദം നമ്മളെ തേടി എത്തുമോ എന്നെനിക്ക് ഭയമുണ്ട് . ഒന്ന് നീ അറിയുക എന്റെ മനസ് ഇപ്പഴും എപ്പോഴും നിന്നെ ആഗ്രഹിക്കുന്നുണ്ട് എന്ന് മാത്രം നീ മനസിലാക്കുക.
മഴ ചെറുങ്ങനെ ചാറി തുടങ്ങുന്നുണ്ടായിരുന്നു
അവന്* പിന്നെയും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു .....ചെറിയ മഴ തുള്ളികള്* അവളുടെ മുഖത്തെ നനയിച്ചത് കൊണ്ടാവണം അവളുടെ മനസിന്റെ വിങ്ങല്* നീര്* തുള്ളികളായി കണ്ണില്* നിന്നുതിര്*ന്നത്* അവന്* കണ്ടില്ലാ.
മഴയുടെ ഇരമ്പല്* കടല്* തിരമാലകളുടെ ശബ്ദത്തിലും വേഗത്തില്* ആകാന്* തുടങ്ങിയിരുന്നു. അവനിലേക്ക് പെയ്തു വീണ മഴ തുള്ളികള്* കൈ കൊണ്ട് തുടച്ചു മാറ്റി അവളുടെ മുഖത്തേക്ക് നോക്കി മനു പറഞ്ഞു.
ഇനിയും നിന്നെ വിഷമിപ്പിക്കുവാന്* എനിക്ക് വയ്യാ ........എന്റെ പ്രണയം നിനക്കൊരു സങ്കടം ആണെങ്കില്* .............
അവനെ പറഞ്ഞു മുഴുവിപ്പിക്കാന്* അവള്* സമ്മതിചില്ലാ ........
അവന്റെ വായ്* പൊത്തിക്കൊണ്ട് അവള്* പറഞ്ഞു ..........ഇല്ല മനു എനിക്കൊരിക്കലും അതൊരു സങ്കടമാവില്ലാ .......ഉള്ളിന്റെ ഉള്ളില്* എവിടെയോ ഇങ്ങനെ ഒരു ആഗ്രഹം എനിക്കും ഉണ്ടായിട്ടുണ്ട് .അത് നിന്നില്* നിന്നും കേള്*ക്കുവാന്* ഞാന്* ഒരുപാട് കൊതിചിട്ടുമുണ്ട് എങ്കിലും നീ പെട്ടന്ന് പറഞ്ഞപ്പോള്* എന്ത് മറുപടി പറയണം എന്നറിയാതെ ആയിപ്പോയി ഞാന്* . എന്റെ വികാരങ്ങളെ സന്തോഷങ്ങളെ ഇങ്ങനെ മൂകമായി മനസ്സില്* ഇട്ടു നടക്കുന്നവള്* ആണ് ഞാനെന്നു നിനക്ക് അറിയാവുന്നതല്ലേ ? എനിക്ക് അല്പം സമയം തന്നൂടാരുന്നോ നിനക്ക് ...ഇങ്ങനെ പറയുന്നതിനും ഒക്കെ മുന്നേ ? ഞാന്* നിന്റെ മാത്രമല്ലേ മനു ....നിന്റെ മാത്രം ........
സന്തോഷത്തിന്റെ കണ്ണുനീര്* ആ മഴയിലും അവളില്* അവന്* കണ്ടു ........
ഒന്നായി തീരാന്* ദൈവം പറഞ്ഞുറപ്പിച്ചിരുന്ന രണ്ടു മനസുകള്* പരസ്പരം പുണര്*ന്നപ്പോള്* ..........മഴ തോര്ന്നിരുന്നു .കടല്* ശാന്തമായിരുന്നു
തിരകള്* വശ്യമായ ഭംഗിയോടെ കരയെ ചുംബിച്ചുണര്*ത്തി പതിയെ വിട വാങ്ങി .........അകലുവാന്* മനസില്ലാതെ മണല്* തരികളെ പിടിച്ചു വലിച്ചു കൊണ്ട് ..........
പൂനിലാവിന്റെ വെളിച്ചം നുകരാന്* അവസരമൊരുക്കി സൂര്യന്* തല കുനിച്ചു .
കൈകള്* ചേര്*ത്തു പിടിച്ചു നടന്നകലുന്ന മനുവിനെയും സന്ധ്യയേയും നോക്കി സായം സന്ധ്യ മിഴികള്* പൊത്തി.....

Tags: Malayalam Stories, read online malayalam stories