Results 1 to 3 of 3

Thread: പ്രഭാത പ്രാര്ത്ഥന

  1. #1
    Join Date
    Sep 2003
    Location
    india
    Posts
    11,527

    Default പ്രഭാത പ്രാര്ത്ഥന



    ഈശോയെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു..ഈശോയെ ഞാൻ അങ്ങയെ ആരാധിക്കുന്നു... ഈശോയെ അവിടുന്ന് ഈ പ്രഭാതത്തിലും ജീവനിലേക്കു എന്നെ കൊണ്ടുവന്നു അങ്ങയുടെ അനന്തമായ കാരുണ്യം പ്രദർശിപ്പിച്ചിരിക്കുന്നു... എന്റെ ജീവിതം കൊണ്ടുതന്നെ അങ്ങേക്ക് ഞാൻ കീര്ത്തനം ആലപിക്കും..
    ഈശോയെ, ഇന്ന് അങ്ങ് എനിക്ക് നല്കുന്ന ഓരോ നിമിഷവും സഹോദര സ്നേഹത്താലും അങ്ങയോടുള്ള സ്നേഹത്താലും പ്രേരിതനായി ജീവിക്കുവാൻ എന്നെ സഹായിക്കണമേ....
    ജോലിയിൽ ഞാൻ വീഴ്ച വരുത്താതിരിക്കട്ടെ...
    നോട്ടത്തിലോ കേൾവിയിലോ സംസാരത്തിലോ ചിന്തയിലോ അങ്ങയെ ഞാൻ വേദനിപ്പിക്കാതിരിക്കട്ടെ...
    വേദനിക്കുന്നവരിൽ അങ്ങയെ കാണുവാനും അവരെ ആശ്വസിപ്പിക്കുവാനും എനിക്ക് സാധിക്കട്ടെ..
    എനിക്ക് അങ്ങ് നല്കിയ സമ്പത്ത്, അത് ഇല്ലാത്ത അര്ഹതപ്പെട്ട സഹോദരങ്ങൾക്ക്* ഞാൻ പങ്കുവെച്ചു നല്കട്ടെ...
    ഈശോയെ, വിവാഹ പ്രായമായിട്ടും ജീവിത പങ്കാളിയെ കണ്ടെത്തുവാൻ കഴിയാതെ വിഷമിക്കുന്ന മക്കളിൽ അങ്ങ് കനിയണമേ...
    തൊഴിലിൽ തേടിയലയുന്ന മക്കൾക്ക്* അങ്ങ് വഴികാട്ടി ആകണമേ
    രോഗികള്ക്ക് അങ്ങ് ആരോഗ്യവും വേദനിക്കുന്നവർക്ക് അങ്ങ് ആശ്വാസവും ആകണമേ.
    സ്വന്തമായി ഭവനമില്ലാതെ വിഷമിക്കുന്ന മക്കൾക്ക്* അങ്ങ് തിരുമാനസാകുംപോൾ ഭവനം നല്കി അനുഗ്രഹിക്കണമേ..
    എല്ലാ അനുഗ്രഹങ്ങളുടെയും നീര്ചാലായ അങ്ങയുടെ ശ്രോതസ്സിൽ നിന്നും എല്ലാ മക്കളും മതിയാവോളം പാനം ചെയ്യട്ടെ..
    അങ്ങേക്ക് സ്തുതിയും സ്തോത്രവും അര്പ്പിക്കുന്നു..
    എല്ലാ രാഷ്ട്ര നേതാക്കളിലും രാഷ്ട്രങ്ങളിലും അങ്ങയുടെ സമാധാനവും സ്നേഹവും ഐക്യവുംകൊണ്ട് നിറച്ചു, അങ്ങയുടെ ഈ പ്രപഞ്ചത്തെ അനുഗ്രഹിക്കണമേ...
    എല്ലായിടത്തും എല്ലാ നേരത്തും അങ്ങയുടെ ഹിതം പൂര്ത്തിയാകട്ടെ...
    പരിശുദ്ധ അമ്മയും മാലാഖമാരും വിശുദ്ധരും ഞങ്ങളുടെ ഈ നിയോഗങ്ങളിൽ അങ്ങയുടെ സ്വര്ഗീയ ബലിപീഠത്തിൽ സമര്പ്പിക്കട്ടെ....ആമേൻ.

    prayers, daily prayer, chiristan prayer, malayalam christian prayer

  2. #2
    Join Date
    Sep 2003
    Location
    india
    Posts
    11,527

    Default

    ഇന്നത്തെ പ്രഭാതത്തിൽ....എല്ലാം എല്ലാം അങ്ങയുടെ ദാനമായിരിക്കെ, എന്തിലാണ് ഞാൻ അഹങ്കരിക്കുക ദൈവമേ, ഇതാ ഞാൻ എല്ലാ ദാനങ്ങല്ക്ക് നന്ദി പറയുവാൻ എളിമയോടും സ്നേഹത്തോടും കൂടെ അങ്ങയുടെ സന്നിധിയിൽ നില്ക്കുന്നു. അവിടുന്ന് അറിയാതെ എന്റെ ജീവിതത്തിൽ ഒന്നും എനിക്ക് സംഭവിക്കണ്ട... അങ്ങയുടെ വഴിയിലൂടെ നടക്കുവാനും അങ്ങയുടെ വചനത്തിന്റെ മാധുര്യം അനുഭവിക്കാനും എന്നെ സഹായിക്കണമേ...

    എന്റെ തകർച്ചകൾക്ക് നന്ദി, എന്റെ ദുഖങ്ങൾക്ക്* നന്ദി, എന്റെ രോഗങ്ങള്ക്കും അസ്വസ്ഥതകൾക്കും നന്ദി.. തൊഴിലില്ലാത്ത എന്റെ അവസ്ഥക്ക് നന്ദി....പരിഹസിക്കപ്പെടുന്ന നിമിഷങ്ങള്ക്ക് നന്ദി... വിവാഹം നടക്കാൻ
    വൈകുന്നതിനും നന്ദി...കടങ്ങളെ ഓർത്തും നന്ദി... വഞ്ചിക്കപ്പെട്ടതിനെ കുറിച്ചും നന്ദി... കുടുംബത്തിൽ മരണങ്ങൾ സംഭവിച്ചതിനെ ഓർത്തും നന്ദി പറയുന്നു.. പരാജയങ്ങളെ പ്രതി നന്ദി...പ്രതിസന്ധികൾക്കും നന്ദി...
    ഈ പ്രഭാതത്തിനും ജീവിതത്തിനും നന്ദി, ഇന്ന് അങ്ങ് എനിക്കായി ഒരുക്കി വെച്ചിരിക്കുന്ന എല്ലാറ്റിനും നന്ദി...

    സുഖമായാലും ദുഖമായാലും ഞാൻ ഒന്നേ ആഗ്രഹിക്കുല്ല് ഈശോയെ, അത് അങ്ങയുടെ കൂടെ എനിക്ക് അനുഭവിക്കണം..ഇതു അവസ്ഥയിലും അങ്ങയുടെ കൂടെ ആയിരിക്കണം... മറ്റൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല...
    ജീവിതത്തിന്റെ സന്തോഷത്തിലും വേദനയിലും യേശുവിനോടൊപ്പം ജീവിച്ച പരിശുദ്ധ അമ്മെ , ഈശോയോടു ഞങ്ങള്ക്ക് വേണ്ടി പ്രാർത്ഥിക്കണേ..ആമേൻ

  3. #3
    Join Date
    Sep 2003
    Location
    india
    Posts
    11,527

    Default

    പ്രാർത്ഥനയോടെ ആരംഭിക്കാം..... എത്ര കരുതലോടെയാണ് ദൈവമേ അങ്ങ് എന്നെ ഈ പ്രഭാതത്തിലേക്ക്* കൊണ്ട് വന്നത്. ജീവിതത്തിൽ മെച്ചപ്പെടുവാനും അങ്ങയോടുള്ള സ്നേഹത്തിൽ വളരുവാനുമായി അങ്ങ് നല്കുന്ന ഈ ദിവസത്തിനു നന്ദി പറയുന്നു.. അകന്നു പോയിട്ടും, അകലാതെ കൂടെ നടന്നതിനു, തേങ്ങി കരഞ്ഞപ്പോൾ കണ്ണുനീരൊപ്പി ആശ്വസിപ്പിച്ചതിനു, ഏറ്റുപറഞ്ഞ പാപങ്ങൾക്ക്* മാപ്പ് നല്കിയതിനു, കുർബാനയിൽ ഇന്നും എന്നും സന്നിഹിതനായിരുന്നു എന്നെ ശക്തിപ്പെടുത്തുന്നതിന് ...അങ്ങനെ എല്ലാറ്റിനും നന്ദി ദൈവമേ...

    ദൈവമേ, ഞാൻ ഭൂമിയിൽ ജനിച്ചതിനു പിന്നിൽ അങ്ങയുടെ വലിയ ഒരു പദ്ധതിയുണ്ടെന്ന് ഞാൻ തിരിച്ചറിയുന്നു..അമ്മയുടെ ഉദരത്തിൽ ഉരുവാകും മുൻപേ എന്റെ പേരും രൂപവും കൈവെള്ളയിൽ കുറിച്ച് വെച്ച അങ്ങയുടെ വലിയ പദ്ധതിക്ക് മുന്നില് ഞാൻ ശിരസ്സ്* നമിക്കുന്നു. ഇതാ ഞാൻ എന്നിൽ അങ്ങയുടെ ഇഷ്ടം മാത്രം പൂര്ത്തിയാകട്ടെ...

    ഇന്നും എന്നെ നയിക്കണമേ....എന്റെ പാദങ്ങൾക്ക് ശക്തിയും എന്റെ മനസ്സിന് തീക്ഷ്ണതയും നല്കണമേ... അങ്ങേക്ക് വേണ്ടി എന്റെ ഹൃദയം അനുനിമിഷം ജ്വലിക്കട്ടെ.. എനിക്കുവേണ്ടി ജ്വലിച്ച അങ്ങേക്കുവേണ്ടി ഞാൻ ജ്വലിക്കട്ടെ... എനിക്കുവേണ്ടി...

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •