മലയാള സിനിമയില്* ഇന്ന് ഏറ്റവും ബുദ്ധിപൂര്*വം ചിത്രങ്ങള്* തെരഞ്ഞെടുക്കുന്ന താരം ആരെന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളൂ - ഫഹദ് ഫാസില്*. താന്* ചെയ്യുന്ന എല്ലാ സിനിമകളും മികച്ച നിലവാരമുള്ളതും ഒന്നിനൊന്ന് വ്യത്യസ്തവും ആകണമെന്ന് നിര്*ബന്ധമുള്ള നടന്*. ഒരു സംവിധായകന്* വ്യത്യസ്തമായ പ്രമേയങ്ങള്* തെരഞ്ഞെടുത്ത് സിനിമ ചെയ്യുന്നതുപോലെ തന്നെയാണ് ഫഹദ് തന്*റെ സിനിമകളും തെരഞ്ഞെടുക്കുന്നത്. മലയാളം പോലെ ഒരു ചെറിയ ഇന്*ഡസ്ട്രിയില്* ഒരു നടന് അത് എത്ര പ്രയാസമേറിയ കാര്യമാണ് എന്ന് ഏവര്*ക്കും അറിയാം. എന്നാല്* ഫഹദ് അത് വൃത്തിയായി ചെയ്യുന്നു. സെലക്ടീവാകുന്നതിന്*റെ പേരില്* സിനിമ നഷ്ടപ്പെടുന്നെങ്കില്* നഷ്ടപ്പെടട്ടെ എന്ന നിലപാടാണ് ഫഹദിനുള്ളത്.


അയ്യര്* ഇന്* പാകിസ്ഥാന്* എന്ന സിനിമയില്* നിന്ന് ഫഹദ് ഫാസില്* പിന്*മാറിയത് അടുത്തിടെ വലിയ വാര്*ത്തയായിരുന്നു. തിരക്കഥ ശരിയല്ല എന്ന കാരണത്താലാണ് ഫഹദ് ഈ സിനിമ വേണ്ടെന്നുവച്ചത്. ചിത്രത്തിന്*റെ ഫോട്ടോ ഷൂട്ട് വരെ കഴിഞ്ഞതിന് ശേഷമായിരുന്നു ഫഹദിന്*റെ പിന്**മാറ്റം.

എന്തായാലും ഫഹദിന് പകരം ഇപ്പോള്* നായകസ്ഥാനത്തേക്ക് എത്തിയിരിക്കുന്നത് ഉണ്ണി മുകുന്ദനാണ്. കഥ ഇഷ്ടപ്പെട്ട ഉണ്ണി ഡേറ്റ് നല്*കുകയായിരുന്നു എന്നാണ് വിവരം. ഉണ്ണിയുടെ ഓണച്ചിത്രമായിരിക്കും അയ്യര്* ഇന്* പാകിസ്ഥാന്* എന്നാണ് അറിയാന്* കഴിയുന്നത്.

ഫസല്* സംവിധാനം ചെയ്യുന്ന ഈ സിനിമയില്* ഒരു അയ്യര്* കഥാപാത്രമായാണ് ഉണ്ണി മുകുന്ദന്* അഭിനയിക്കുന്നത്. ജഗതിയുടെ മകള്* ശ്രീലക്ഷ്മി, സനുഷ എന്നിവരാണ് നായികമാര്*. അരോമ മണിയാണ് നിര്*മ്മാതാവ്.

കഥ മികച്ചതായിരുന്നെങ്കിലും തിരക്കഥ പൂര്*ത്തിയായി വന്നപ്പോള്* അതിലുള്ള വിശ്വാസം നഷ്ടപ്പെട്ടതാണ് ഫഹദ് ഫാസില്* പിന്**മാറാനുള്ള കാരണമായി വിലയിരുത്തപ്പെടുന്നത്. എന്നാല്* ഈ തിരക്കഥയില്* വിശ്വാസം രേഖപ്പെടുത്തിയാണ് ഉണ്ണി മുകുന്ദന്* അയ്യരാകാന്* തീരുമാനിച്ചത്. എന്തായാലും ആരുടെ തീരുമാനമാണ് ശരിയെന്ന് വ്യക്തമാകാന്* ചിത്രത്തിന്*റെ റിലീസ് വരെ കാത്തിരിക്കണം.More stillsKeywords:Ayyar in Pakistan,Fahad,Unni Mukundan,malayalam film news