Results 1 to 1 of 1

Thread: ഐപിഎല്* ഒത്തുകളി: ശ്രീശാന്ത് അടക്കം മൂന്&#

  1. #1
    Join Date
    Apr 2005
    Posts
    46,704

    Default ഐപിഎല്* ഒത്തുകളി: ശ്രീശാന്ത് അടക്കം മൂന്&#




    ന്യുഡല്*ഹി: ഐപിഎല്* ക്രിക്കറ്റ് ഒത്തുകളിച്ചുവെന്ന് ആരോപണത്തില്* മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് അടക്കം രാജസ്ഥാന്* റോയല്*സിലെ മൂന്നു കളിക്കാരെ ഡല്*ഹി പോലീസ് അറസ്റ്റു ചെയ്തു. അംഗിത് ചവാന്*, അജിത് ചന്ദാല്*യ എന്നിവരാണ് അറസ്റ്റിലായ മറ്റു താരങ്ങള്*. ഇന്നു രാവിലെയായിരുന്നു അറസ്റ്റ്. ഏഴ് ഇടനിലക്കാരെയും അറസ്റ്റു ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രണ്ട് ഇടനിലക്കാരെ അറസ്റ്റു ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്* നിന്നാണ് താരങ്ങളിലേക്ക് അറസ്റ്റു നീണ്ടത്. നൂറോളം മൊബൈല്* നമ്പറുകള്* കേന്ദ്രകരിച്ചും പോലീസ് അന്വേഷണം നടത്തിയിരുന്നു. വഞ്ചന, ഗൂഡാലോചന തുടങ്ങിയ കുറ്റങ്ങളാണ് ഇവര്*ക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്നാല്* ശ്രീശാന്തിനെതിരെ എന്തു കുറ്റമാണ് ചുമത്തിയതെന്ന് വ്യക്തമല്ല.

    എന്നാല്*, ഏതു കളിയിലാണ് ഒത്തുകളി നടന്നതെന്ന് വ്യക്തമല്ല. ഈ സീസണിലെ മത്സരത്തില്* തന്നെയാണോ ഒത്തുകളി നടന്നതെന്നും വ്യക്തമല്ല. ഇന്ത്യന്* ടീമിന് ഒന്നാകെ നാണക്കേടാകുന്നതാണ് ശ്രീശാന്ത് അറസ്റ്റിലാകുന്നത്. ടീമില്* നിന്ന് ഏറെക്കാലമായി ഒഴിവാക്കപ്പെട്ടിരുന്ന താരമാണ് ശ്രീശാന്ത്. കാലുകള്*ക്കേറ്റ പരുക്ക് ഭേദമായി ഐപിഎല്* വഴി ടീമിലേക്ക് തിരിച്ചെത്താന്* ശ്രമം നടത്തുന്നതിനിടെയാണ് അറസ്റ്റ്. ഇന്ത്യന്* ടീമിന്റെ ജേഴ്*സി അണിഞ്ഞ് രാജ്യാന്തര മത്സരങ്ങളില്* തിളങ്ങിയ ശ്രീശാന്തിന്റെ അറസ്റ്റ് ക്രിക്കറ്റ് ലോകത്തെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്.


    മൊഹാലിയിലും മുംബൈയിലും നടന്ന മത്*സരങ്ങളില്* വാതുവയ്പ് നടന്നിട്ടുണ്ടെന്നാണ് പോലീസ് നല്*കുന്ന സൂചന. കൂടുതല്* കളിക്കാര്* നിരീക്ഷണത്തിലാണെന്ന് അേന്വഷണത്തിന്റെ മേല്*നോട്ടം വഹിക്കുന്ന സ്*പെഷ്യല്* സെല്* പോലീസ് കമ്മിഷണര്* എസ്.എന്* ശ്രീവാസ്തവ പറഞ്ഞു. ഡിസിപി സഞ്ജീവ് യാദവിന്റെ നേതൃത്വത്തിലുള്ള സംഘം മുംബൈയില്* കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയിരുന്നത്. കളിക്കാരും വാതുവയ്പുകാരും തമ്മിലുള്ള ഫോണ്* സംഭാഷണങ്ങള്* അന്വേഷണ സംഘം ചോര്*ത്തിയിട്ടുണ്ടെന്നാണ് സൂചന.

    അറസ്റ്റിലായവരില്* നിന്ന് പണവും മറ്റ് തെളിവുകളും പോലീസ് കണ്ടെത്തിട്ടുണ്ട്. കോടിക്കണക്കിന് രൂപയുടെ ഇടപാട് നടന്നിട്ടുണ്ടെന്നാണ് പോലീസ് നല്*കുന്ന വിവരം.

    മുംബൈ മറൈന്* ഡ്രൈവ് പോലീസ് സ്*റ്റേഷനിലാണ് അറസ്റ്റിലായവരെ ഹാജരാക്കിയത്. അഞ്ചു ഇടനിലക്കാരുടെയും അംഗിത് ചവാന്*, അജിത് ചാന്ദ്*ലിയ എന്നിവരുടെ അറസ്റ്റും ഈ സ്*റ്റേഷനില്* രേഖപ്പെടുത്തിയത്. എന്നാല്* ശ്രീശാന്തിന്റെ അറസ്റ്റ് ഇവിടെ രേഖപ്പെടുത്തിയിട്ടില്ല. അതേസമയം, വാതുവയ്പുകാരുടെ കൂട്ടത്തില്* രണ്ട് മലയാളികളും അറസ്റ്റിലായിട്ടുണ്ടെന്നാണ് റിപ്പോര്*ട്ട്. എസ്.എസ് നായര്*, ജനാര്*ദ്ദനന്* എന്നീ പേരുകളാണ് കേസില്* ഉള്*പ്പെട്ട മലയാളികളുടെതെന്ന് സംശയിക്കുന്നത്.
    ഡല്*ഹിയില്* നിന്ന് മൂന്നും മുംബൈയില്* നിന്ന് ഏഴ് വാതുവയ്പുകാരെയും അറസ്റ്റു ചെയ്തിട്ടുണ്ടെന്നും രണ്ടു പേരെകുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും പോലീസ് പറയുന്നു. വിദേശികളും ഇടപാടില്* ഉള്*പ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് നല്*കുന്ന സൂചന.


    Keywords: sports news, latest sports news, IPL Sreeshanth
    Last edited by minisoji; 05-16-2013 at 07:28 AM.

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •